ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ.സ്കൂളിന് അവധിയാകുമ്പോള്‍ പണ്ടൊക്കെ കളിക്കാന്‍ എന്തു രസം.
കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ തന്നെ മുഖ്യ കളിസ്ഥലം. നാടന്‍ ക്രിക്കറ്റ് (കൊട്ടിയും പുള്ളും), ചില്ലേറ്, കാല്‍പ്പന്ത്, ഗോലികളി, അങ്ങിനെ പലതും.
വാളന്‍പുളി എറിഞ്ഞുവീഴ്ത്തിയും പെറുക്കിവിറ്റും സിനിമക്കുള്ള വകുപ്പ് സംഘടിപ്പിക്കല്‍. പുളിമരക്കൊമ്പില്‍ ഊഞ്ഞാലിട്ട്, ഊഞ്ഞാലാട്ടം.
വൈക്കോല്‍ കുണ്ട(കൂന)കള്‍ക്കിടയില്‍ ഒളിച്ചുകളി.
ഇടക്ക് കുന്നിക്കുരു ശേഖരണം.
ഇതൊക്കെ മടുത്ത് കഴിയുമ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന യെവന്റെ പുറത്തു കയറി ഒരു നാടുതെണ്ടല്‍.
വെയില് കൊണ്ട് ക്ഷീണിച്ചു കഴിയുമ്പോള്‍ പിന്നെ കുളത്തിലേക്ക് എടുത്ത് ചാട്ടമായി. നീന്തിതിമര്‍ക്കാന്‍ - ജലകലോല്‍സവം, ഒന്നു രണ്ടു മണിക്കൂറെങ്കിലും.
ഇതൊക്കെ പഴയ കഥ. ഇന്നോ?
ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് വീഡിയോ ഗെയിം, കമ്പ്യൂട്ടര്‍, ടി.വി. ഷോകള്‍, പിന്നെ ഔട്ടിംഗ് എന്നാല്‍ വീഗാലാന്‍ഡും. ന്താ പോരേ..!!
*********
(ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം? ചില ബ്ലോഗര്‍മാര്‍ പോസ്റ്റുകളുടെ വാര്‍ഷികം ആഘോഷിക്കുന്നു. ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഈ ബ്ലോഗ് 2004-ല്‍ തുടങ്ങി അനക്കമില്ലാതെ കിടന്നെങ്കിലും, മലയാളത്തില്‍ പോസ്റ്റുകള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം, ബാല്യകാലത്തേക്കും ബ്ലോഗ് ബാല്യകാലത്തേക്കും.)