Tuesday, July 03, 2007

പിന്മൊഴിക്കൊരു ചരമഗീതം

പിന്മൊഴിക്കൊരു ചരമഗീതം.


(ഇടക്ക്‌ ഇവിടെ വരാതിരുന്നതുകാരണം പിന്മൊഴിയുടെ അന്ത്യം അറിഞ്ഞില്ല. പിന്മൊഴി തുറന്നപ്പോള്‍ ഇതാ ചത്തുകിടക്കുന്നു...! വൃത്തത്തിലും ചതുരത്തിലും അല്ലാത്ത ചില വരികള്‍. പൊറുക്കണേ)ജീവസ്സറ്റുകിടക്കുന്നു പിന്മൊഴി
കൊന്നതോ അതോ ആത്മഹത്യയോ
ബൂലോഗര്‍ക്കൊക്കെയും പ്രിയമാം പിന്മൊഴി
ചേതസ്സറ്റുകിടക്കുന്നു നിശ്ചലം.ബ്ലോഗിലേക്കെത്താന്‍ സഹായമാം പിടിവള്ളി,
സകല ബ്ലോഗിണീ ബ്ലോഗനും പ്രിയങ്കരം
'വാഹ്‌'മൊഴി, എതിര്‍മൊഴി, കിളിമൊഴി, ചിരിമൊഴി-
കളാദി തല്‍ക്ഷണം മോണിറ്ററിലെത്തിച്ച പിന്മൊഴി


ഏവൂരാന്‍ കൂട്ടര്‍ നല്‍കിയ സേവന-
മറിയാതെയോ, വിസ്മരിച്ചോ ചിലര്
‍തെറിമൊഴിയാല്‍ ബ്ലോഗ്‌കുളം കലക്കി...


'വള്ളി'യിന്‍ പിടിവിട്ടതോ
മുറിച്ചിട്ടതോ സംശയം
നിശ്ച്ചലമാം പിന്മൊഴിയെ നോക്കി
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ചിലര്‍..
ആഹ്ലാദഭരിതരായ്‌ മൊഴിയുന്നു ചിലര്‍ ..
നമുക്കിനി 'മറു'കുളം കലക്കാം.കൃഷ്‌ krish

16 comments:

കൃഷ്‌ | krish said...

കുറച്ചുനാളുകള്‍ക്കു ശേഷം ബൂലോകത്തുവന്നപ്പോള്‍ പിന്മൊഴിയിതാ ചത്തുകിടക്കുന്നു.
കൊന്നതോ അതോ ആത്മഹത്യയോ.

വൃത്തത്തിലും ചതുരത്തിലുമല്ലാത്ത ചില വരികള്‍ - ആദരാഞ്ജലികള്‍.

Sul | സുല്‍ said...

വീണ്ടും പിന്മൊഴി???????

നന്നായിരിക്കുന്നു കൃഷ്.
“ഠേ................”
-സുല്‍

G.manu said...

kalli kaTu varuththu......

ഇത്തിരിവെട്ടം said...

നന്നായിരിക്കുന്നു മാഷേ...

kaithamullu : കൈതമുള്ള് said...

കൃഷ്,
എന്റെ ഒരു കണ്ണീര്‍ത്തുള്ളി...

തറവാടി said...

:)

കൃഷ്‌ | krish said...

സുല്‍: അപ്പോ വെടി പൊട്ടിച്ചു. പിന്മൊഴിയുടെ അവസാന മരണവെടി.

മനു: നന്ദി.
ഇത്തിരി : ഇത്തിരിഒത്തിരി നന്ദി.
കൈതമുള്ളേ : കണ്ണീര്‍ വാര്‍ക്കാം. കാഴ്ച ഇല്ലാതാവുമ്പോഴല്ലേ കണ്ണിന്‍റെ പ്രാധാന്യമറിയൂ.

തറവാടി : നന്ദി.

ബിനീഷ് നങ്ങ്യാര്‍ക്കുളങ്ങര said...

മഴപെയ്യുമ്പോള്‍ വയലുകളില്‍
മൊഴികള്‍ പൊട്ടിമുളയ്ക്കുന്നു
കാഹളനാദം കേള്‍ക്കുമ്പോള്‍
മൊഴികള്‍ പലവിധമുണരുന്നൂ.

മരണം വരുമൊരു നാള്‍
ഓര്‍ക്കുക മൊഴിയേ നീ
ദൂരെ പോകുമ്പോള്‍ കയ്യില്‍
കൊളമ്പോ കുടവേണം.

ഇതിനെയും ചരമഗീതമെന്നു വിളിക്കും.

അഞ്ചല്‍കാരന്‍ said...

ഇപ്പോഴും ഞാന്‍ പറയുന്നു: പിന്മൊഴി അടച്ചു പൂട്ടത്തക്ക ഒരു സാഹചര്യവും ബൂലോകത്തുണ്ടായിരുന്നില്ല. അത് മെയിന്റൈന്‍ ചെയ്തിരുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസൌകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് സമയവും സാങ്കേതികമായ അറിവും ഉള്ള ആരെയെങ്കിലും ഏല്പിക്കാമായിരുന്നു.

ചരമ ഗീതം കൊള്ളാം.

രാജു ഇരിങ്ങല്‍ said...

മക്കളേ..
ഇതൊരു പരീക്ഷണമായിരുന്നു.
നിങ്ങളെ ഞങ്ങള്‍ ബ്ലോഗരാക്കി
ബ്ലോഗാന്‍ പഠിപ്പിച്ചു.
എഴുതാനും വായിപ്പാനും നിങ്ങള്‍ പ്രാപ്തരായി
നടക്കാന്‍ പഠിച്ചവരേ..
മുട്ടിലിഴയാതെ കാലുറപ്പിച്ച് നടക്കൂ
വള്ളിയില്‍ തൂങ്ങാതെ പുഴകടക്കാന്‍ പഠിക്കൂ

നിങ്ങളെന്തേ സ്കൂളില്‍ നിന്ന് കോളജിലേക്കും
കോളജില്‍ നിന്ന്
ഉയരങ്ങളിലെക്കും പറക്കാന്‍പഠിക്കത്തത്?

അമ്മച്ചിറകിലൊളിച്ചിരിക്കാന്‍ പ്രായം നിങ്ങളെ നാണിപ്പിക്കുന്നില്ലേ..

പുതിയ മേച്ചില്‍പ്പുറം തേടി പോകണം നിങ്ങള്‍
ഇടയ്ക്കൊരു വെക്കേഷനാവാം
വീട് ഇടിച്ചു പൊളിച്ചില്ലെങ്കില്‍
അതുമല്ലെങ്കില്‍
വീട്ടില്‍ വാടകക്കാരില്ലെങ്കില്‍
അല്ലെങ്കിലും ഇന്ന് ഞങ്ങളെ കാത്തിരിക്കുന്നത്
വൃദ്ധമന്ദിരങ്ങളല്ലേ..

ദില്‍ബാസുരന്‍ said...

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ അണ്ണന്മാരേ? പൂട്ടും തുറക്കും.. ഒരിക്കല്‍ ഈ ബ്ലോഗര്‍.കോം തന്നെ പൂട്ടും. അപ്പോഴോ?

വേണു venu said...

ഒന്നും അനശ്വരമല്ലല്ലോ.അല്ലെ. :)

കൃഷ്‌ | krish said...

ബിനീഷ്‌: ഈ കവിതയും കൊള്ളാം. ഇപ്പോള്‍ മഴക്കാലമായതുകൊണ്ട്‌ പല മൊഴികളും പൊട്ടിമുളക്കും. ഒരുനാള്‍ അവയ്ക്കും മരണം വരും. നല്ല ആശയം. ( പക്ഷേ കൈയ്യില്‍ കൊളമ്പോ കുടതന്നെ എന്തിനാണ്‌? പോപ്പിക്കുടയായാല്‍ പറ്റില്ലേ?)

അഞ്ചല്‍ക്കാരാ: കറട്ട്‌. അതുതന്നെയാണ്‌ വേണ്ടിയിരുന്നത്‌. (ഇനി ചത്ത കുഞ്ഞിന്റെ ജാതകം എന്തിനാ നോക്കുന്നത്‌ അല്ലേ)

രാജു ഇരിങ്ങല്‍ : കറസ്പോണ്ടന്‍സ്‌ കോഴ്സിലൂടെ നീന്തല്‍ പഠിപ്പിച്ചപോലെയാണോ പ്രാപ്തരാക്കിയത്‌?
ഉയരങ്ങളിലേക്ക്‌ പറക്കാന്‍ എല്ലാവര്‍ക്കും ചിറകില്ലായിരുന്നുവല്ലോ. ചിലര്‍ക്ക്‌ ചിറക്‌ മുളച്ചുവരുന്നതേ ഉള്ളൂ.

ദില്‍ബൂ: പൂട്ടാനും തുറക്കാനും അസുരനെന്താ ചൗകിധാര്‍ ആണോ. ബ്ലോഗര്‍.കോം പൂട്ടിയാല്‍ അസുരനെ മണിചിത്രത്താഴ്‌ ഇട്ടു 'പൂട്ടും'.. ആഹാ.. അത്രക്കായോ.(എന്നിട്ട്‌ മൈസ്പേസിലോ MSN-ലോ പോകും) ചുമ്മാ...

വേണു: അതെ.. എല്ലാം നശ്വരം. കാലാകാലങ്ങളില്‍ നാശം സംഭവിച്ചുകൊണ്ടിരിക്കും. (അല്ലെങ്കില്‍ നശിപ്പിക്കും?)

അപ്പു said...

വായിച്ചു കൃഷ്ചേട്ടാ. നന്നായിരിക്കുന്നു. പിന്മൊഴിപോയി. ഇനി അതില്ലാതെ ബ്ലോഗാന്‍ പഠിക്കാം

ശ്രീ said...

നന്നായിരിക്കുന്നു...
വൈകിയാണെങ്ങ്കിലും പിന്‍‌മൊഴിക്ക് ആദരാജ്ഞലികള്‍‌!

കൃഷ്‌ | krish said...

അപ്പു, ശ്രീ : നന്ദി.