Tuesday, January 09, 2007

യന്ത്രപ്പക്ഷി


യന്ത്രപ്പക്ഷി. (കുട്ടികള്‍ക്കുവേണ്ടി)
--

ആകാശത്തില്‍ വലിയൊരു പക്ഷി

അടുത്തുകാണാന്‍ എന്തൊരു ഭംഗി

മുതുകില്‍ ചിറകും വലിയൊരു വയറും

വിചിത്രമാമൊരു യന്ത്രപ്പക്ഷി


വീടിനുമീതെ പറന്നകലും

ചിറകിന്‍ കാറ്റാല്‍ പൊടിപറത്തും

കര്‍ണ്ണകഠോര ധ്വനിയുതിര്‍ക്കും

മാനുഷവാഹക യന്ത്രപ്പക്ഷി


യന്ത്രപ്പക്ഷി -2.
---

പറന്നുയരുക.. പറന്നുയരുക

തലക്കുമീതെ പറന്നുയരുക

ദൂരെ വിദൂരെ പറന്നകലുക

നീലവിഹായസ്സില്‍ പറന്നകലുക

----


കൃഷ്‌ krish

12 comments:

krish | കൃഷ് said...

യന്ത്രപ്പക്ഷി - കുട്ടികള്‍ക്കുവേണ്ടി ഒരു 'കവിത'.
പുതുവര്‍ഷത്തില്‍ ഒന്നും പോസ്റ്റാനില്ലാത്തതുകൊണ്ടു ഇത്‌ പോസ്റ്റുന്നു.

പിള്ളാരേ.. കല്ലെറിയല്ലേ..

കൃഷ്‌ | krish

Rasheed Chalil said...

ഉയര്‍ന്ന് പറക്കുക നീ... നിന്റെ മുമ്പില്‍ കീഴടക്കാന്‍ ആകശങ്ങളും ചവിട്ടിത്തള്ളാന്‍ പര്‍വ്വത ശിഖരങ്ങളും ഒത്തിരി ബാക്കി...

ഇത് ഓഫാകില്ല എന്ന പ്രതീക്ഷയോടെ.

krish | കൃഷ് said...

നന്ദി ഇത്തിരിവെട്ടം.
ഭാഗ്യം കല്ലെറിഞ്ഞില്ലല്ലോ..

കൃഷ്‌ | krish

സു | Su said...

കൃഷ് :) നന്നായിട്ടുണ്ട് കുട്ടിക്കവിത.

വേണു venu said...

ആകാശത്തു് വല്ലപ്പോഴും ഇരച്ചുപോകുന്ന ഈ വന്‍പനെ കാണാന്‍ മരങ്ങള്‍ തടസ്സപ്പെടുത്താതിടത്തേയ്ക്കുള്ള വള്ളി നിക്കറുമിട്ടുള്ള ഓട്ടം. കൃഷ് നല്ല കുട്ടി കവിത.

krish | കൃഷ് said...

സൂ:) നന്ദി.

വേണു:) നന്ദി.
കുട്ടിക്കാലത്ത്‌, ഈ 'പക്ഷി' മുകളിലൂടെ പറന്നുപോകുന്നതു കാണാന്‍ നല്ല കൗതുകമായിരുന്നു. ആദ്യമായി ഇതില്‍ യാത്ര ചെയ്തപ്പോള്‍ ഒരു ത്രില്ലും ലേശം ഭയവുമായിരുന്നു. പിന്നീട്‌ പലവട്ടം ഇതില്‍ യാത്ര ചെയ്തിട്ടുണ്ട്‌.
ഇപ്പോള്‍ ഇത്‌ ആഴ്ചയില്‍ ഒരു 3 -4 തവണയെങ്കിലും ക്വാര്‍ടേര്‍സിനു മുകളിലൂടെ വളരെ താഴ്‌ന്നു പറക്കാറുണ്ട്‌, അടുത്ത രാജ്‌ ഭവന്‍ ഹെലിപ്പാഡില്‍ ലാന്റ്‌ ചെയ്യാനായി. അതുകൊണ്ട്‌ കൗതുകം കുറഞ്ഞു, പുറത്തിറങ്ങി നോക്കാറില്ല.

കൃഷ്‌ | krish

Anonymous said...

പഴയ ബാഗ്ദാദ് കവിതയിലെ യന്ത്രപക്ഷിയെ ഓര്‍ത്തു.
നന്നായിട്ടുണ്ട്

മുസ്തഫ|musthapha said...

കൃഷ് കുട്ടിക്കവിത നന്നായി...


ലവന്മാര്‍ രണ്ടെണ്ണം ഒന്നിച്ചൊന്ന് ബഹളം വെച്ച് പറന്നാല്‍ ബഹുത് ഖുഷി ആകുമായിരുന്നു കുടുക്ക് പൊട്ടിയ ട്രൌസറും ഇട്ട് നടന്നിരുന്ന കാലത്ത്... :)

നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് നന്ദി.

- അഗ്രജന്‍ -

krish | കൃഷ് said...

വിവി :) നന്ദി.

അഗ്രജന്‍:) ധന്യവാദ്‌. ബഹുത്‌ ഖുശി ഹോഗയ ഭായി.
ശാദി സാല്‍ഗിരാ കി മുബാരക്‌ ഹോ.

കൃഷ്‌ | krish

ആര്‍ട്ടിസ്റ്റ്‌ said...
This comment has been removed by a blog administrator.
G.MANU said...

നല്ലൊരു കുഞ്ഞിക്കവിത.. മാഷെ

krish | കൃഷ് said...

കാണാന്‍ വൈകി..

മനു :)) നന്ദി.

കൃഷ്‌ | krish