Saturday, January 26, 2008

റിപ്പബ്ലിക്ക് ദിന രുചികള്‍.

റിപ്പബ്ലിക്ക് ദിന രുചികള്‍.

ഭാരതത്തിന് 1947 ആഗസ്റ്റില്‍ സ്വാതന്ത്ര്യം കിട്ടി പിന്നേയും രണ്ടര വര്‍ഷം കഴിഞ്ഞ് 1950 ജനുവരി 26നാണ് ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഇന്ത്യ ഒരു പൂര്‍ണ്ണ ജനാധിപത്യരാഷ്ട്രമാവുകയും ചെയ്തത്. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യലഭ്ധിക്കായി പോരാടിയ നിരവധി നിസ്വാര്‍ത്ഥരായ സ്വാതന്ത്ര്യഭടന്മാര്‍ക്ക് നാം കടപ്പെട്ടിരിക്കുന്നു. അവരുടെയൊക്കെ ജീവത്യാഗം കൊണ്ട്ട് കൂടിയാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ രാജ്യത്തിലെ സ്വാതന്ത്ര്യം.

ഇന്ന് ജനുവരി 26. 58 വര്‍ഷങ്ങള്‍ പിന്നിട്ട് അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് രാജ്യമെങ്ങും. അങ്ങിനെ ഒരു റിപ്പബ്ലിക്ക് ദിനം കൂടി കടന്നുപോകുന്നു.

പലരും പല വിധത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചില റിപ്പബ്ലിക്ക് ദിന പ്രത്യേക വിഭവങ്ങള്‍:


റിപ്പബ്ലിക്ക് ദിന കേക്ക് - നുണയാം നമുക്കീസ്വാതന്ത്ര്യത്തിന്‍ രുചിയെക്കാലവും.

ത്രിവര്‍ണ്ണനിറത്തില്‍ വേറൊരു വിഭവം.


മുത്തിക്കുടിക്കാം റിപ്പബ്ലിക്ക് ദിന ചിന്തകള്‍.


ബൂലോഗത്തും ഭൂലോകത്തുമുള്ള എല്ലാ ഭാരതീയര്‍ക്കും ഒരു നല്ല റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേരുന്നു. ജയ് ഹിന്ദ്!

15 comments:

കൃഷ്‌ | krish said...

പലരും പല വിധത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ത്രിവര്‍ണ്ണങ്ങള്‍ കൊണ്ടുള്ള ചില റിപ്പബ്ലിക്ക് ദിന പ്രത്യേക വിഭവങ്ങള്‍:
മുത്തിക്കുടിക്കാം റിപ്പബ്ലിക്ക് ദിന ചിന്തകള്‍.

ബൂലോഗത്തും ഭൂലോകത്തുമുള്ള എല്ലാ ഭാരതീയര്‍ക്കും ഒരു നല്ല റിപ്പബ്ലിക്ക് ദിന ആശംസകള്‍ നേരുന്നു. ജയ് ഹിന്ദ്!

::സിയ↔Ziya said...

രസകരമായിരിക്കുന്നു റിപ്പബ്ലിക്ക് രുചികള്‍ :)
ജയ് ഹിന്ദ്!

അഭിലാഷങ്ങള്‍ said...

കൊള്ളാലോ...

കൃഷ്,

ആ ചെറി ഫിറ്റ് ചെയ്തിരിക്കുന്ന ഗ്ലാസിലെ ഗ്രീന്‍ കളര്‍ വാട്ടറിനെയാണോ ഈ ‘പച്ചവെള്ളം പച്ചവെള്ളം’ എന്ന് വിളിക്കുന്നത്? ആ ചെറുനാരങ്ങ ഫിറ്റ് ചെയ്തിരിക്കുന്ന വെള്ളനിറത്തിലുള്ള വെള്ളം എന്ത് വെള്ളമാ? വെള്ളക്കളറുള്ള പച്ചവെള്ളമോ അതോ നാരങ്ങാവെള്ളമോ?

ആരാ ആദ്യഫോട്ടോയിലെ കെയ്‌ക്കിന്റെ അറ്റം മാന്തിപ്പറിച്ചത്?

(ഡോണ്ടൂ..ഠോണ്ടൂ! കണ്ട്രോള്‍ യുവര്‍ ആക്രാന്തം കൃഷ് ചേട്ടാ... റിപ്പബ്ലിക്ക് ഡേ പ്രമാണിച്ചെങ്കിലും :-) )

:-)

റിപ്പബ്ലിക്ക് ദിനാശംസകള്‍...

സതീര്‍ത്ഥ്യന്‍ said...

:-)
Good one...

വേണു venu said...

ജയ് ഹിന്ദ്. റിപ്പബ്ലിക്ക് ദിനാശംസകള്‍‍.!

പ്രയാസി said...

കൃഷേട്ടാ..ഇതു കലക്കി..


സന്തോഷകരമായ ഒരു റിപ്പബ്ലിക് ദിനാശംസ നേരുന്നു..:)

ഓ:ടോ:എല്ലാ കളറീന്നും ഒരു പോലെ കഴിക്കണേ.. അല്ലേല്‍..പക്ഷാഘാതോന്നു പറ്യും..:)

കാപ്പിലാന്‍ said...

ithu kollavallo ente krishe

sukham thanne alle,

പ്രിയ ഉണ്ണികൃഷ്ണന്‍ said...

റിപ്പബ്ലിക് രുചികള്‍ കലക്കി.

ഏറെ പുതുമയുള്ളൊരു രുചി

പപ്പൂസ് said...

വിഭവങ്ങളൊക്കെ ഉഷാര്‍!! :)

ഏതെങ്കിലുമൊരു മൂലേല്‍ മറ്റൊരു കളര്‍ വാട്ടര്‍ കൂടി വക്കാമായിരുന്നു! അവഗണിക്കരുത് :(

വാല്‍മീകി said...

സച്ചിന്‍ തെണ്ടുല്‍ക്കര്‍ ത്രിവര്‍ണ്ണ പതാകയുടെ നിറമുള്ള കേക്ക് മുറിച്ചതിന് പ്രശ്നമുണ്ടാക്കിയതാണ്. സോ, ആ കേക്ക് മുറിക്കല്ലേ കൃഷ്.

നിരക്ഷരന്‍ said...

ആ പച്ച നിറത്തിലുള്ള കലക്കുവെള്ളം കലക്കി.

കൊച്ചുത്രേസ്യ said...

ഭാവന കൊള്ളാം..

ദിനം പ്രതി വെളുത്തുകൊണ്ടിരിക്കുന്ന നമ്മുടെ വനഭൂമികളെ സൂചിപ്പിക്കാനാണോ ആ കേക്കിന്റെ പച്ചഭാഗത്തു നിന്ന്‌ കുറച്ച്‌ തോണ്ടിമാറ്റിയിരിക്കുന്നത്‌ :-)

Sharu.... said...

വൈകി എങ്കിലും റിപ്പബ്ലിക്ക് ദിന ആശംസകള്‍

കൃഷ്‌ | krish said...

സിയ: നന്ദി.

അഭിലാഷങ്ങള്‍: നന്ദി. ഇതാണ് പച്ചവെള്ളോം, വെള്ളവെള്ളോം ചോന്നവെള്ളോം. കേക്കിന്റെ അറ്റം മാന്തിപ്പറിച്ചതല്ല, പാക്കിങ്ങില്‍ അടര്‍ന്നുപോയതാ.

സതീര്‍ത്ഥ്യന്‍: നന്ദി.

വേണു: നന്ദി.

പ്രയാസി: നന്ദി. ഒരു പ്രയാസോം ഉണ്ടാവില്ല.

കാപ്പിലാന്‍: നന്ദി.

പ്രിയ : നന്ദി.

പപ്പൂസ്: നന്ദി. അല്ലേലും ഈ കളറിലുള്ള വെള്ളമൊന്നും ഓസിയാര്‍‌കുട്ടിക്ക് ചേരൂല്ലല്ലോ. നിനക്ക് ആ ബ്രൌണ്‍ കളറുള്ള വെള്ളമേ പറ്റൂ.. വേഗം വിട്, കട അടക്കുന്നതിനുമുന്‍പ്പ്.
വാല്‍മീകി: നന്ദി. അറിയാം. ഇത് പ്രദര്‍ശിപ്പിക്കാനുള്ളതാ, മുറിക്കാനുള്ളതല്ല.

നിരക്ഷരന്‍: നന്ദി.

കൊച്ചുത്രേസ്യ: നന്ദി. സില്‍മാ നടി ഭാവന അല്ലേലും കൊള്ളാം. ആ കൊച്ച് ഇപ്പോ മലയാളം വിട്ട് തമിഴ് സിനിമയില്‍ അടിച്ചുപൊളിക്ക്യാന്നാ കേട്ടത്!!

ങേ.. ഓ ഫാവന.. താങ്ക്യൂ..താങ്ക്യൂ..

പിന്നെ, പച്ചയുടെ അരിക് പോയ കാര്യം. മൂന്നാര്‍ വനഭൂമി വെട്ടി വെളുപ്പിച്ച പോലെ തോന്നിയോ.
ഇത് തോണ്ടിയതല്ല, അടര്‍ന്നുപോയതാ.

ഷാരൂ (ഖാന്‍ ഇല്ലല്ലോ!!) : നന്ദി.

എല്ലാവര്‍ക്കും ഒരിക്കല്‍കൂടി അഭിവാദ്യങ്ങള്‍, ആശംസകള്‍.

sandoz said...

എന്റെ കര്‍ത്താവേ....ബബിള്‍ഗം തിന്നൂന്നൊക്കെ കെട്ടിട്ടുണ്ട്...
റിപ്പബ്ലിക്കും തിന്നാം എന്നൊക്കെ ആദ്യായിട്ടാ കേക്കണേ...
ക്രിഷേട്ടാ...ആ അരുണാചലിലെ സന്ധ്യക്ക് വിരിച്ച കുസുമങളുടെ പടോം കണ്ടൂട്ടാ...