Wednesday, December 19, 2007

പ്രേത കമ്പ്യൂട്ടര്‍.

പ്രേത കമ്പ്യൂട്ടര്‍ അഥവാ ഗോസ്റ്റ്‌ കമ്പ്യൂട്ടര്‍.

പേര്‌ കേട്ട്‌ പരിഭ്രമിക്കേണ്ട. ഇത്‌ ഒരു വിര്‍ച്വല്‍ കമ്പ്യൂട്ടര്‍ സര്‍വീസ്‌ ആണ്‌. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന മിക്കതും ഇതിന്റെ ബ്രൗസര്‍ തുറന്ന് ചെയ്യാന്‍ പറ്റും.

G.ho.st (Global Hosted Operating System) എന്ന ഇത്‌ ഒരു വെബ്‌ ആധാരമാക്കിയുള്ള വിര്‍ച്വല്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌. നിങ്ങളുടെ വെബ്‌ ബ്രൗസറില്‍ http://g.ho.st/ എന്ന url അഡ്രസ്സ്‌ ടൈപ്പ്‌ ചെയ്യുക. ഇതില്‍ ഒരു യൂസര്‍ ആയി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ്‌ ലോജിന്‍ ചെയ്താല്‍ നിങ്ങളുടെ ബ്രൗസര്‍ ഒരു വിര്‍ച്വല്‍ കമ്പ്യൂട്ടര്‍ ആയി മാറുകയായി. F11 (Function key) key അമര്‍ത്തിക്കഴിഞ്ഞാല് സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. വീണ്ടും F11 അമര്‍ത്തിയാല്‍ പഴയ ബ്രൌസര്‍ വിന്ധോ സ്ഥിതിയിലെത്താം.

‍സൗജന്യമായി ഒരു O.S., Web mail, Online storage എന്നിവ നല്‍കുന്നതിനുപുറമെ, ഇത് വൈറസ്സുകള്‍, spyware, malware-കളില്‍ നിന്നും മുക്തമാണെന്നും പറയുന്നു. 3 GB-യോളം ഫയലുകളും 3 GB ഇ-മെയിലുകളും ഓണ്‍ലൈനായി സംഭരിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും. YouTube, Flickr എന്നിവ ഇതിനകത്തുനിന്നുതന്നെ (പ്രോക്സി) സെര്‍ച്ച് ചെയ്യാം. പ്രോക്സി ബ്രൌസര്‍ സര്‍വീസ്, MP3 പ്ലേയര്, MyPhotos, MyMovies തുടങ്ങിയവയും ലഭ്യമാണ്. നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഇത്‌ ഗുണം ചെയ്യും. സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍/മറ്റൂള്ളവരുടെ കമ്പ്യൂട്ടര്‍ ഇടക്കിടക്ക് ഉപയോഗിക്കുന്നവര്‍, ഇന്‍റര്‍നെറ്റ് കഫേയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും. കാരണം ഉപയോഗം കഴിഞ്ഞ്‌ ബ്രൗസര്‍ ക്ലോസ്‌ ചെയ്താല്‍ 'ഗോസ്റ്റി'ലൂടെ നടത്തിയ പണികളുടെ അടയാളം പോലും കാണുകയില്ലെന്നു പറയുന്നു.


ഇതില്‍ Last.fm എന്ന ഇന്‍റര്‍നെറ്റ് റേഡിയോ സര്‍വീസ്‌ ബാക്‌‍ഗ്രൗന്‍ഡില്‍ സംഗീതം പൊഴിക്കുന്നുണ്ട്‌.


ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യാനായി Windows Explorer തുറന്ന് ftp://g.ho.st എന്ന് ടൈപ്പ്‌ ചെയ്ത്‌ കമ്പ്യൂട്ടറില്‍ നിന്നും അപ്‌ലോഡ്‌ ചെയ്യേണ്ട ഫയല്‍ ബ്രൗസ്‌ ചെയ്ത്‌ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്‌. ഗോസ്റ്റ്‌ ഡയറക്ടറിയില്‍ പല സര്‍വീസുകളും ലഭ്യമാണ്‌. meebo(r) എന്ന ഇന്‍സ്റ്റന്റ്‌ മെസ്സെഞ്ചര്‍ (ഇതില്‍ യാഹൂ, എം.എസ്‌.എന്‍, ജി.ടാക്ക്‌, ഐ.സി.ക്യൂ എന്നിവ ഉള്‍ക്കൊള്ളിക്കാം), Zoho എന്ന ഓഫീസ്‌ സ്യൂട്ട്‌ പ്രോഗ്രാം, ഗോസ്റ്റ്‌ സ്റ്റോറേജില്‍നിന്നും Word, Excel, Powerpoint എന്നിവ വായിക്കാനായി ThinkFree, തത്സമയ സം‌വാദത്തിനു Twitter, ഫോട്ടോ എഡിറ്റിംഗിന്‌ Snipshot എന്ന പ്രോഗ്രാം തുടങ്ങിയവയും ലഭ്യമാണ്‌.

21 comments:

കൃഷ്‌ | krish said...

പ്രേത കമ്പ്യൂട്ടര്‍ അഥവാ ഗോസ്റ്റ്‌ കമ്പ്യൂട്ടര്‍.

‘പ്രേത’ കമ്പ്യൂട്ടറിനെക്കുറിച്ച് അൽപ്പം.

കണ്ണൂരാന്‍ - KANNURAN said...

ഒരു പിടി പിടിച്ചു നോക്കട്ടെ... ഈ ഗോസ്റ്റ്‌ കയ്യിലൊതുങ്ങുമോയെന്നു :)

ക്രിസ്‌വിന്‍ said...

അറിവിന്‌ നന്ദി

ശ്രീ said...

ഈ പുതിയ അറിവു പങ്കു വച്ചതിനു നന്ദി, കൃഷ് ചേട്ടാ...

കൊള്ളാവുന്ന ആരെക്കൊണ്ടെങ്കിലും ഒരു രക്ഷ ജപിച്ചു കെട്ടിച്ചിട്ടു വേണം ഇതൊന്നു പരിശോധിയ്ക്കാന്‍‌!
;)

നവരുചിയന്‍ said...

ഈ ഭുതത്തിനെ ഇനി കുപ്പില്‍ അകിട്ടു തന്നെ കാര്യം ...
ഇവന്‍ എന്നെ പിടിച്ചു തിന്നാതെ കാത്തോളനെ എന്റെ ലോകനാര്‍ കാവിലമ്മെ ...

കൃഷ്‌ | krish said...

കണ്ണൂരാനെ, നന്ദി. പിടിച്ചാല്‍ കൈയ്യിലൊതുങ്ങും, ഒതുങ്ങണം.
ക്രിസ്വിന്‍: നന്ദി.
ശ്രീ: നന്ദി. രക്ഷ ജപിക്കുന്നത് ആര്‍ക്ക്, ശ്രീക്കോ അതോ കമ്പ്യൂട്ടറിനോ.
നവരുചിയന്‍: നന്ദി. ഈ ഭൂതത്തിനെ കുപ്പിയിലല്ലാ, വിരല്‍തുമ്പില്‍ തളക്കാം.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

വീട്ടില് എത്തീട്ടു വേണം ഒന്നു ട്രൈ ചെയ്യാന്...

പ്രയാസി said...

പ്രേതത്തിനെക്കുറിച്ചു പോസ്റ്റിയതിനു നന്ദി ക്രിഷ്ചേട്ടായീ...

തിരിച്ചും ഒരു ഈ,ക്രി,പു ആശംസകള്‍..:)

കുട്ടന്മേനോന്‍ said...

പ്രേതം കൊള്ളാലോ.

ശ്രീജിത്ത്‌ കെ said...

കലക്കന്‍ സാധനം. പരിചയപ്പെടുത്തിയതിനു നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രേതം എന്നു കണ്ടു ഓടാനൊരുങ്ങീതാ ആദ്യം...

എന്തായാലും കൊള്ളാം ട്ടൊ.

വാല്‍മീകി said...

ഇതു കൊള്ളാം കൃഷ്.

കൃഷ്‌ | krish said...

ജിഹേഷ്: നന്ദി, ട്രൈ ചെയ്ത് നോക്കിയാ‍ാ..

പ്രയാസി: പ്രയാസിക്ക് പ്രേതം പുടിച്ചാച്ചാ.

കുട്ടന്മേനോന്‍, ശ്രീജിത്ത്: നന്ദി.

പ്രിയ: പ്രേതത്തിനെ അത്രക്ക് പേടിയാ.. അതും ഇന്നത്തെക്കാലത്ത്.

വാല്‍മീകി: നന്ദി.

ശ്രീലാല്‍ said...

ക്രിഷ്, ഈ പ്രേതത്തെ ഞാന്‍ എന്റെ കമ്പ്യൂട്ടറിന്റെ തെക്കിനിയില്‍ ബന്ധിക്കും..

:)

വിലാസം തന്നതിനു നന്ദി.

::സിയ↔Ziya said...

വളരെ നന്ദി...
ഒരു എമണ്ടന്‍ സംഭവം പരിചയപ്പെടുത്തിയതിനു...

G.manu said...

krishji..kodu kai..tech pulikal parayum mumbe ithu paranjuvallO

കൃഷ്‌ | krish said...

ശ്രീലാല്‍ : നന്ദി, പ്രേതത്തെ തെക്കിനിയില്‍ ബന്ധിച്ചുവോ.

സിയ: നന്ദി.

ജി.മനു: നന്ദി.

അഭിലാഷങ്ങള്‍ said...

കൃഷ്,

നന്ദി കേട്ടോ..

ഞാനും ടെസ്‌റ്റ് ചെയ്ത് നോക്കി. വലിയ കുഴപ്പമില്ല..

ഇന്‍ഫര്‍മേഷന്‍ തന്ന കൃഷ് നു അഭിയുടെ അഭിനന്ദനങ്ങള്‍..

കൂടെ താങ്കള്‍ക്കും കുടുമ്പത്തിനും എന്റെ വക കൃസ്‌തുമസ്സ് , പുതുവത്‌സര ആശംസകള്‍

ഹരിശ്രീ said...

ഈ പുതിയ അറിവിന് നന്ദി...

മന്‍സുര്‍ said...

കൃഷ്‌ ...

വളരെ മികച്ചതാക്കുന്നു ബ്ലോഗ്ഗ്‌ എന്ന്‌ എടുത്ത്‌ പറയട്ടെ.
ഈ കാലഘട്ടത്തില്‍ തിരക്ക്‌ പിടിച്ച ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇത്തരം വിജ്ഞനം പകരുന്ന വിഷയങ്ങള്‍ കണ്ടെത്തി ഞങ്ങളിലേക്ക്‌ എത്തിക്കുന്ന തങ്കള്‍ക്ക്‌ നന്ദി....

ഈ പുതുവര്‍ഷത്തിലും ഒട്ടേറെ വിഷയങ്ങളിനിയും പറഞ്ഞു തരുമെന്ന്‌ പ്രതീക്ഷിക്കുന്നു..സര്‍വ്വേശ്വരന്‍ അതിനുള്ള കഴിവും..അറിവും നല്‍കി അനുഗ്രഹികട്ടെ.....എന്ന പ്രാര്‍ത്ഥനയോടെ...

നന്‍മകള്‍ നേരുന്നു

കൃഷ്‌ | krish said...

അഭിലാഷ് : നന്ദി.

ഹരിശ്രീ : നന്ദി.

മന്‍‌സൂര്‍: നന്ദി.