Monday, October 02, 2006

കുസൃതി ചോദ്യങ്ങള്‍. (Funny Questions)

കുസൃതി ചോദ്യങ്ങള്‍. (Funny Questions)
(വായിച്ചാലും ദഹിക്കാത്ത ചില മോഢേണ്‍ ബ്ലോഗുകള്‍ വായിക്കുന്നതിനിടക്ക്‌ ഒരല്‍പ്പം കുസൃതിചോദ്യം.)

1. മൂന്ന്‌ ആനക്കുട്ടികള്‍ ഒന്നിനുപിറകെ ഒന്നായി (വരിവരിയായി) ഒരു പുഴ നീന്തി കടക്കുകയായിരുന്നു. ഒന്നാമത്തെ ആന കുനിഞ്ഞ്‌ നോക്കിയപ്പോള്‍ സ്വന്തം കാലും രണ്ടാമത്തെ ആനയുടെ കാലും കണ്ടു. ഏന്തുകൊണ്ട്‌ മൂന്നാമത്തെ ആനയുടെ കാല്‌ കണ്ടില്ല?

2. വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത്‌?

3. രുചി അറിയാന്‍ പറ്റാത്ത നാവ്‌?

4 .പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്‌?

5. ഒരു മനുഷ്യന്‍ നടക്കുന്നത്‌ ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ്‌ സഞ്ചരിക്കുന്നത്‌ എങ്ങിനെയായിരിക്കും?

6. രാമസ്വാമി-യുടെ ഓപ്പോസിറ്റ്‌ എന്താണ്‌?

........

ഉത്തരങ്ങള്‍ക്ക്‌ comments-ല്‍ click ചെയ്യുക.

7 comments:

Anonymous said...

1.മൂന്നമത്തെ ആന വെള്ളത്തില്‍ മുങ്ങിയ സമയത്തയിരുന്നു നോക്കിയത്.
2.നഖം
3.ചിരവ
4.പുട്ട്
5.അറിയില്ല
6.മിസ്വാമരാ

ഗീത

Anonymous said...

1) back stroke
2) canal
3) dream
4) japanese kufu kufu (courtesy Mr.Butler)
5)
6) Rama didn't see me.

Anonymous said...

6) Rama didn't swim I

krish | കൃഷ് said...

ഉത്തരങ്ങള്‍.

1. മൂന്നാമത്തെ ആന മലര്‍ന്ന് നീന്തുകയായിരുന്നു.

2. കിണര്‍.

3. കിനാവ്‌.

4. പുട്ട്‌.

5. ---------- ഇങ്ങനെ.
(മദ്യപിച്ച ആള്‍ നേരെയല്ലാതെ വളഞ്ഞ്‌തിരിഞ്ഞ്‌ നടക്കുന്നു. വളഞ്ഞ്‌ തിരിഞ്ഞു സഞ്ചരിക്കുന്ന പാമ്പ്‌ മദ്യപിച്ചാല്‍ നേരെ സഞ്ചരിക്കുമല്ലോ. സംശയമുണ്ടെങ്കില്‍, മൂര്‍ഖന്‌ കുറച്ച്‌ മദ്യം കൊടുക്കൂ, വിവരം അറിയാം.. )

6. Rama-saw-me യുടെ ഓപ്പോസിറ്റ്‌ - Rama-did not-saw me. അത്രതന്നെ.

ഉത്തരങ്ങള്‍ അയച്ചവര്‍ക്കെല്ലാം നന്ദി.

Anonymous said...

6) Rama did not SEE me.

sands.

Kalpak S said...

ഗോപാലന്റെ ഓപ്പസിറ്റ് കം‌പാല എന്നാണോ?

Unknown said...

superrrrrrrrrrr funny question i like it very muchhhhhhhhhhh