Wednesday, February 06, 2008

കല്യാണപ്രായം കുറയ്ക്കുന്നു !!!

കല്യാണപ്രായം കുറയ്ക്കുന്നു !!!

യുവബാച്ചികള്‍ക്ക് സന്തോഷവാര്‍ത്ത!!!

ആണ്‍കുട്ടികള്‍ നിയമപ്രകാരം വിവാഹിതരാകാനുള്ള ചുരുങ്ങിയ പ്രായം 21-ല്‍ നിന്നും 18 ആയി കുറയ്കാന്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. ഹൂറേ!!

18ആം വയസ്സില്‍ വോട്ടിംഗ് അവകാശം ലഭിക്കുന്ന പുരുഷന് എന്തുകൊണ്ട് ആ പ്രായത്തില്‍ നിയമപ്രകാരം കല്യാണം കഴിക്കാന്‍ പാടില്ലെന്നാണ് നിയമ കമ്മീഷന്‍ അംഗം കീര്‍ത്തി സിംഗിന്റെ ചോദ്യം.

അതേസമയം പെണ്‍കുട്ടികള്‍ക്ക്, സമ്മതത്തോടെ ശാരീരികബന്ധം പുലര്‍ത്താനുള്ള ചുരുങ്ങിയ വയസ്സ് 15-ല്‍ നിന്നും 16 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
പക്ഷേ, ഈ നിര്‍ദ്ദേശത്തോട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി രേണുകാ ചൌധരി വിയോജിക്കുന്നു. 16 വയസ്സില്‍ താഴെയുള്ള ഭാര്യയോടൊപ്പമോ, 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയോടൊപ്പമോ സമ്മതത്തോടെയാണെങ്കിലും ശാരീരികബന്ധം പുലര്‍ത്തിയാല്‍ ശിക്ഷാര്‍ഹമായിരിക്കും. ബാലവിവാഹം തടയുന്നതിന്റെ ഭാഗമായി 16 വയസ്സില്‍ കുറവുള്ള കുട്ടികളുടെ വിവാഹം നിയമപരമല്ലാത്തതാകുന്നു.

ഇന്ന് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജ: ലക്ഷ്മണന്‍ നിയമമന്ത്രി ശ്രീ. ഭരധ്വാജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം മിക്ക ടി.വി. ന്യൂസ് ചാനലുകളിലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മുകളില്‍ സൂചിപ്പിച്ചത്.

ഈ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ ബാലവിവാഹം കൂടുതലായി നടപ്പിലില്ലാത്ത പ്രദേശങ്ങളിലും, കല്യാണങ്ങള്‍ 18 വയസ്സില്‍ തന്നെ നടക്കാനുള്ള സാധ്യതകള്‍ ഏറും. ഫലം കൂടുതല്‍ സന്താനോല്‍പ്പാദനവും ജനപ്പെരുപ്പവും. കല്യാണം കഴിച്ച് വേണമെങ്കില്‍ സ്കൂളില്‍ പഠിത്തം തുടരാം. ജോലിയോ‍ വരുമാനമാര്‍ഗ്ഗമോ ഒന്നുമായില്ലെങ്കിലും ചെറുപ്രായത്തില്‍ കല്യാണം കഴിച്ച് അച്ചനും അമ്മയുമാകാം. പിന്നെന്തുവേണം!

നമ്മുടെ രാജ്യവും ‘പുരോഗതി‘യുടെ പാതയിലേക്ക് !!!!


കൂടുതല്‍ ഇവിടെ, ഇവിടെ

38 comments:

കൃഷ്‌ | krish said...

യുവബാച്ചികള്‍ക്ക് സന്തോഷവാര്‍ത്ത!!!

നമ്മുടെ രാജ്യവും ‘പുരോഗതി‘യുടെ പാതയിലേക്ക് !!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പെട്രോളിനു വിലകൂടുന്നു, അരിയ്ക്ക് വില കൂടുന്നു എന്തിന് പറയണ് ഓസീയാറിനു വരെ വിലകൂടുന്നു(ബ്ലോഗില്‍).

അപ്പൊ പിന്നെ എന്തേലുമൊന്ന് കുറയണ്ടെ.

എന്നാലും ഈ പതിനെട്ട്, പതിന്നാറ്‌ എന്നൊക്കെ പറയുമ്പോ....പുരോഗതി തന്നാണോ ഇത്???

ദില്‍ബാസുരന്‍ said...

അഛനും അമ്മയും ഇതൊന്നും കാണുന്നില്ലേ ആവോ? ;)

ഹരിയണ്ണന്‍@Hariyannan said...

പതിനെട്ടാംവയസ്സില്‍ വോട്ടവകാശം നല്‍കിയിരിക്കുന്നതുതന്നെ എത്രത്തോളം ശരിയാണെന്നറിയില്ല.കാരണം വ്യക്തമായ ദിശാബോധം ചിന്തകള്‍ക്കുണ്ടാവാന്‍ തക്കവണ്ണം ആ പ്രായത്തിനു പക്വതവരുമോ എന്നുസംശയം!!

18 വയസ്സില്‍ ചുമതലാബോധത്തിന്റെയോ കുടുംബജീവിതത്തിന്റെയോ കെട്ടുപാടുകള്‍ താങ്ങാനാവുന്നതിലുമപ്പുറമായിരിക്കും.ചെറിയപ്രശ്നങ്ങള്‍ പോലും വലിയ തകരാറുകളിലേക്ക് നയിച്ചുപോകുന്ന ശിഥിലബന്ധങ്ങളുടെ കാലമായിരിക്കും സൃഷ്ടിക്കപ്പെടുക!!

എന്തിനു വെറുതേ പയ്യന്മാരെ ബഡക്കാക്കുന്നു നിയമപീഠമേ...??
വല്ല ലൈനുമടിച്ച് സര്‍വതന്ത്രസ്വതന്ത്രരായി അവര്‍ ജീവിച്ചോട്ടെ..!...കുറച്ചുകാലം കൂടി!!

കാപ്പിലാന്‍ said...

kurakkatangne kurakkate
njangal itha ready aayi

Anonymous said...

kazhinja thavana nattippoyappam njan purakku purathu kidanna urangiyathu ...ennittum rakshayilla 30 vayassinu mumpu kettikkanam enna niyamam aarum enthaa passaakkathathu.. ikkanakkinu njan kesu kodukkendi varum

ഏ.ആര്‍. നജീം said...

കൊള്ളാം കൊള്ളാം ...
കൃഷേ, ഒരു ഡൗട്ട് ഇതിന് മുന്‍‌കാല പ്രാബല്യമുണ്ടാകുമോ.. :)

നിരക്ഷരന്‍ said...

ഈ വിവരമൊക്കെ തന്നതിന് നന്ദി പറയുന്നു.
നജീമിന്റെ കമന്റാണ് കലക്കിയത്.

ശ്രീവല്ലഭന്‍ said...

ഒരു പത്തിരുപതു കൊല്ലം കഴിഞ്ഞു ജനിച്ചാല്‍ മതിയാരുന്നു.........ഇനി പറഞ്ഞിട്ടു കാര്യമില്ല.......

ശ്രീവല്ലഭന്‍ said...

:-)

ശ്രീലാല്‍ said...

കൊച്ചുപിള്ളാരൊക്കെ ഇനിയങ്ങ് ഷൈന്‍ ചെയ്യുവല്ലോ കൃഷ്ണേട്ടാ.. :)

ശ്രീ said...

ഇനി എന്തൊക്കെ കാണണം?

ശ്രീനാഥ്‌ | അഹം said...

kalakki!

കാനനവാസന്‍ said...

പഠിത്തം കഴിഞ്ഞിട്ട് ഒന്നടിച്ചുപോളിച്ചു നടക്കണ്ട സമയത്ത് ഈ പോല്ലാപ്പിനൊക്കെ പോണോ?

:)

ശ്രീവല്ലഭന്‍ said...

പുനര്‍ചിന്ത: പതിനെട്ടു വയസ്സില്‍ കെട്ടിയിരുന്നെങ്കില്‍ കൊച്ചുമകന്റെ/മകളുടെ ഇരുപതെട്ട് കെട്ടിന്റെ ഒരു പോസ്റ്റ് ഇടാമായിരുന്നു! ദീര്‍ഖവീക്ഷണം ഇല്ലാത്തതിന്റെ ഒരു കുഴപ്പം!

Vanaja said...

പുരുഷന്മാര്‍ക്ക് സ്ത്രീകളെക്കാള്‍ മൂന്നു വര്‍ഷത്തിന്റെ പക്വത കുറവാണന്നല്ലേ പറയുന്നത്. അപ്പോള്‍ 18ഉം 21ഉം തന്നാരുന്നു ശരി. വോട്ടു രേഖപ്പെടുത്തുന്നതിനേക്കാള്‍ എത്രയോ ഉത്തരവാദിത്തമുള്ള( കുഴപ്പം പിടിച്ചതും!) പണിയാണ് കല്യാണം കഴിക്കുക എന്നുള്ളാത്. പാവം കുഞുങ്ങള്‍.

സതീര്‍ത്ഥ്യന്‍ said...

വാര്‍ത്ത വായിച്ച് ഞാന്‍ ചിന്തിച്ചത് നമ്മുടെ ലല്ലുവിന്റെ നാട്ടുകാരെപ്പറ്റിയാണ്... അവിടെയാണല്ലോ ബാലവിവാഹങ്ങള്‍ ഏറെ നടക്കുന്നത്.. അവിടെ പഠിച്ചവര്‍ പോലും 21ആകാന്‍ കാത്തുനില്‍പ്പായിരുന്നു..കെട്ടാന്‍.. ആ കാത്തുനില്‍പ്പ് 3വര്‍ഷം കുറച്ച് കൊടുത്തല്ലൊ..! സന്തോഷം.. എന്റെ ഒരു അഭിപ്രായത്തില്‍ ഇതൊന്നും നമ്മള്‍ മലയാളികളെ ബാധിക്കില്ല.. എന്തിലൊക്കെ, എന്തൊക്കെ അഭിപ്രായം പറഞ്ഞാലും സ്വന്തം കാര്യം വരുമ്പോള്‍ ഞാനൊന്നും അറിയില്ല രാമനാരായണ, എന്നതുതന്നാ ഇപ്പൊഴും മലയാളിയുടെ ആപ്തവാക്യം..

അഭിലാഷങ്ങള്‍ said...

:-(

:-( :-(:-(

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...
ഇന്ദ്രധനുസ്സിന്‍ തൂവല്‍കൊഴിയും തീരം...
ഈ മനോഹരതീരത്തുതരുമോ..
ഇനിയൊരുജന്മം കൂടി...??
എനിക്കിനിയൊരുജന്മം കൂടി....??


:-( :-(:-(

എന്റെ പൊന്ന് കൃഷ് ചേട്ടാ, എന്റെ ജന്മം വേസ്റ്റായല്ലോ!

ഈ ന്യൂസ് ടിവിയില്‍ കേട്ട മുതല്‍ എന്റെ ഖല്‍ബിനകത്തൊരുവേദന..!

എന്നിട്ടും ഞാന്‍ ആ‍ാത്.. ആത്.. ആ‍ാ‍ാത്മസംയമനം പാലിച്ചു.. :-(

മൂഡ് ഔട്ട് മാറ്റാന്‍ നേരെ സ്റ്റുഡിയോയില്‍ പോയി ഒരു ഫോട്ടോ എടുത്തു!

അവിടെ ആത്മസംയമനം പാലിക്കാന്‍ പറ്റിയോന്നെനിക്കറിയില്ല..

മാക്സിമം പാലിച്ചിട്ടുണ്ട്...

അത് ദാ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു.

:-(

കൃഷ്‌ | krish said...

അഭിലാഷേ..

ആത്മ ആത്മസംയമനം പാലിക്കൂ.. കരയല്ലേ..
സ്റ്റുഡിയോവില്‍ ചെന്നെടുത്ത ഫോട്ടോ കണ്ട് കരളലിഞ്ഞുപോയി..
സാരമില്ല, ഒരു 17 വര്‍ഷം കൂടി കാത്തിരിക്കൂ..അപ്പൊ പെണ്ണ് കെട്ടാനുള്ള പ്രായം ആകും. ചിലപ്പോ, കല്യാണപ്രായം ഇനിയും കുറക്കാനുള്ള സാധ്യത കാണും. അപ്പൊ പെട്ടെന്ന് നടത്താം.

:)

നവരുചിയന്‍ said...

ദൈവമെ ഇനി ഒരുത്തിയെ ലൈന്‍ അടിച്ച് വരുമ്പോള്‍ തന്നെ അവള്‍ പറയുമല്ലോ ...'ചേട്ടാ എന്നാ നമ്മടെ കല്യാണം എന്ന് ' ഇതു ശെരി അവൂല . കല്യാണ പ്രായം ഒരു 25 വയസു വരെ എങ്കിലും ആകണം .

നവരുചിയന്‍ said...

അഭിലാഷേ...
നീ ഇങ്ങനെ നെഞ്ചത്ത് അടിച്ചാല്‍ ..... എത്ര ഹൃദയങ്ങള്‍ ആണ് തകരുന്നെ .... dont do മോനെ dont do

അഭിലാഷങ്ങള്‍ said...

അയ്യോ അല്ല കൃഷ് ചേട്ടാ,

ഞാന്‍ ഇപ്പോ തന്നെ 10 വര്‍ഷം മുന്നോട്ട് പോയി. 28 ല്‍ നിന്ന് 18 എന്ന സംഖ്യ നോക്കു‌മ്പോള്‍ എന്റെ ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നവകയില്‍ സ്റ്റുഡിയോക്കാരന് 100 ദിര്‍ഹം അധികം കൊടുത്ത് ഫോട്ടോയിലെ പ്രായം 27 വര്‍ഷം പിന്നോട്ടേക്ക് മോര്‍ഫിങ്ങ് നടത്തിയതല്ലേ? അല്ലതെ 17 വര്‍ഷം കാത്തിരിക്കാനാണെങ്കില്‍ ഒരു കാത്തിരിപ്പിന്റെ സുഖമെങ്കിലും ആസ്വദിക്കാമായിരുന്നു....! ഇത് ..!!. പോയ 10 വര്‍ഷം ഇനി എത്രകാശുകൊടുത്താലും തിരിച്ചുകിട്ടുമോ?

“ഈ മനോഹരതീരത്തുതരുമോ..
ഇനിയൊരുജന്മം കൂടി...??
എനിക്കിനിയൊരുജന്മം കൂടി....??“

അതുമാത്രമാണിനിയെന്റെ പ്രാര്‍ത്ഥനയും ഗോഡിന് കൊടുക്കുന്ന അപ്ലിക്കേഷനിലെ റിക്വസ്റ്റും!

നവരുചിയാ, പണ്ടേ (20 വയസ്സില്‍) കല്യാണത്തിന്റെ നവരുചി അറിഞ്ഞതാ അല്ലേ? അതാ അന്യന്റെ മനോവേദന മനസ്സിലാക്കാന്‍ പറ്റാത്തേ..!

ഡോണ്ടൂ.. ഡോണ്ടൂ പറഞ്ഞാലൊന്നും എന്റെ ഹാര്‍ട്ടുരുകുന്നത് നിക്കൂല്ല.. ഞാന്‍ ഡൂവും... ഡൂവും... ഡൂവുകതന്നെ ചെയ്യും!!

:-(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശ്ശെടാ ഇതൊക്കെ ഇപ്പോഴാണൊ അറിയുക്കുന്നെ എന്നാ പിന്നെ ഈ പ്രവാസം തുടങ്ങും മുന്‍പെ ഒരു കൈകോര്‍ത്തിട്ട് ഇക്കരെയെത്തിയാമതിയായിരുന്നു..
ഇതു ചുമ്മാ വര്‍ഷങ്ങള്‍ കടന്നു പോയി വെറും നിമിഷങ്ങളുടെ വേഗതയില്‍..

അനാഗതശ്മശ്രു said...

ഇതു കണ്ടപ്പോഴാ

മറ്റൊന്നു വായിച്ചതോര്‍ ത്തതു..

പെണ്‍ ഭ്രൂണം തകര്‍ ക്കല്‍ നടത്തി നടത്തി
ഭാവിയിലെ ഉത്തരേന്‍ ഡ്യയില്‍ ഒരു കല്യാണക്കുറി ..ഇങ്ങിനെ
രാഹുല്‍ ആന്‍ ഡ് രാകേഷ് വെഡ് പ്രിയ...
2:1 ആകുമൊ അനുപാതം ?
അപ്പോള്‍ അഭിലാഷിന്റെ 17 വര്‍ ഷം കാത്തിരിപ്പു
വെള്ളത്തിലാവും

പ്രയാസി said...

നല്ലത്..!

ആര്‍മാദിക്കേണ്ട നേരത്ത് ആര്‍മാദിക്കണം..

ദുഷ്ടന്മാര്‍ കുറച്ചു നേരത്തെ ഈ ബുദ്ധി തോന്നീല്ലല്ലൊ..:(

ഡാ അഭീ.. നീ‍യെന്തിനാ കരയുന്നത്.. നിനക്കിനിയും ഈ പറഞ്ഞ പ്രായമാകാന്‍ വര്‍ഷങ്ങള്‍ ബാക്കിയില്ലെ!..;)

കൃഷ്‌ | krish said...

അനാഗതശ്മശ്രൂ, ഉത്തരേന്ത്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറവാകുന്നതുകൊണ്ടല്ലേ ഈ “ഹരിയാന കല്യാണം” നടക്കുന്നത്. ഹരിയാനയിലും മറ്റുമുള്ളവര്‍ പെണ്ണ് കിട്ടാത്തതുകൊണ്ട് അണ്ടനും അടകോടനുമെല്ലാം കേരളത്തില്‍ വന്ന് കല്യാണ ചിലവ് വഹിച്ച് , മലയാളി പെണ്‍കുട്ടികളെ കെട്ടിക്കൊണ്ട് പോകുന്നത്. അറബിക്കല്യാണം, മൈസൂര്‍ കല്യാണം എന്നു പറയുന്നപോലെ. ഇനിയിപ്പൊ 18 തികഞ്ഞ ഉത്തരേന്ത്യന്‍ വരന്മാരെയും പ്രതീക്ഷിക്കാം.

(അഭീ, വേഗം വല്ലതും ചെയ്തില്ലെങ്കില്‍ കാര്യം കട്ടപ്പൊഹയാകുമേ!!! :) )


പിന്നെ, ഭാവിയിലെ കല്യാണക്കുറി കലക്കി. അത് ചിലപ്പോള്‍ ഇങ്ങനേയും ആവാം. രാഹുല്‍ വെഡ്സ് രാകേഷ്. എന്തെന്നാല്‍ ഗേ റൈറ്റ്സിനുവേണ്ടി വാദിക്കുന്നവരുടെ എണ്ണം കൂടിവരികയാണല്ലോ.

:)

rathisukam said...

ഈ നിയമം ഒരു പതിനഞ്ച്‌ വര്‍ഷം മുമ്പുവന്നിരുന്നെങ്കില്‍

rathisukam said...

മതി............. സന്തോഷം...............

::സിയ↔Ziya said...

എന്തോന്നാ കൃഷേ ഇത്?
ആ ദില്‍ബന്റേം ശ്രീജിത്തിന്റേമൊക്കെ കരച്ചിലു കൂട്ടാനാണോ ഇമ്മാതിരി പോസ്റ്റൊക്കെ :)

കൃഷ്‌ | krish said...

സിയാ, ദില്‍ബനും ശ്രീജിത്തുമൊക്കെ ആജീവനാന്ത ബാച്ചികളാന്നാ പറേണത്. പകലാണോ രാത്രിയാണോന്ന് മാത്രം ചോദിക്കരുത്.

ഈ വാര്‍ത്തയറിഞ്ഞ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ആരാണെന്നറിയുമോ?
പച്ചാള്‍സ്.
ആളാകെ ത്രില്ലടിച്ചിരിക്കുകയാ. ഇനി ആരും പറയില്ലല്ലോ, ഡേയ് നിനക്ക് കല്യാണപ്രായമായില്ലെന്ന്.
:)

പപ്പൂസ് said...

നല്ലതു തന്നെ നല്ലതു തന്നെ....!

എന്നാലും പാവം പയ്യന്മാര്‍ !!! എന്തു പിഴച്ചൂ? :(

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ഞാന്‍ പിന്നേം വന്നൂ..
ശ്ശൊ അപ്പോള്‍ ഇനി പ്രേമിച്ചുനടക്കാന്‍ സമയം ആരുതരൂം എന്നാ പറയുന്നെ..?ഇനി പ്രേമിക്കാന്‍ ആരെങ്കിലും പ്രായപരുധി ഉണ്ടാക്കുമൊ എന്തൊ..?
ഞാന്‍ ഏതായാലും ഇനി പ്രേമിച്ചു നടക്കാന്‍ തന്നെ തീരുമാനിച്ചൂ അതിന്റെ സുഖം കല്യാണം കഴിച്ചുകളയാന്‍ ഞാനില്ലാ,

നിരക്ഷരന്‍ said...

3 കൊല്ലം കഴിഞ്ഞ് വരാനുള്ള അപകടം ഇപ്പോഴേ ക്ഷണിച്ച് വരുത്താന്‍ ലൈസ്സന്‍സ് കൊടുത്തിരിക്കുന്നു വിഡ്ഡിയാന്മാര്‍. :)
(എന്റെ നല്ലപാതി ഇത് വായിക്കില്ല എന്ന ഒറ്റ പ്രതീക്ഷയിലാണ് ഈ കമന്റടിക്കുന്നത്. വായിച്ചാല്‍ ചിലപ്പോള്‍ എന്റെ പാതിപോലും ബാക്കി കിട്ടില്ല. :) :)........)

ഭൂമിപുത്രി said...

ഈ നാടെന്താ
നാലുകാലിലോടുന്നതു
പുറകോട്ടാണോ??
പെട്ടന്നിങ്ങിനെയൊരു കുബുദ്ധി
തോന്നാന്‍ കാര്യംഅന്വേഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.
ഇതു ചര്‍ച്ചയ്ക്കെടുത്തത് നന്നായി കൃഷ്

അഗ്രജന്‍ said...

ഈ നിയമമൊക്കെ കുറച്ച് മുന്‍പ് നിലവില്‍ വന്നിരുന്നെങ്കില്‍ വല്ലവന്‍റേയും നിലവിലുള്ള ഭാര്യ എന്‍റെ കെട്ട്യോളാവുമായിരുന്നു :)

നജീ പറഞ്ഞ പോലെ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാവുമോ :)

ഗീതാഗീതികള്‍ said...

വിവാഹപ്രായം ഉയര്‍ത്തുകയായിരുന്നു വേണ്ടിയിരുന്നത്.പെണ്‍കുട്ടികളുടേത് 21ഉം, ആണ്‍കുട്ടികളുടേത് 25ഉം ആക്കണം.

കൃഷ്‌ | krish said...
This comment has been removed by the author.
കൃഷ്‌ | krish said...

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി. അതെ സാധനങ്ങള്‍ക്കെല്ലാം വിലകൂടുന്നു. പിന്നെ ‘കൂടാത്തത്‌ ‘ഒന്നുണ്ട്‌, സ്ത്രീകളുടെ വയസ്സ്‌, അതാരും കൂട്ടിപ്പറയില്ലല്ലോ!!

:)

ദില്‍ബാസുരന്‍: നന്ദി. അച്ചനും അമ്മയുമൊക്കെ അറിഞ്ഞുകാണും. അവര്‍ അറിയാത്തഭാവം കാണിക്കുകയാ ദില്‍ബാ.. പെണ്ണ് കെട്ടിച്ചുകൊടുത്താല്‍ പിന്നെ അവരെ തിരിഞ്ഞുനോക്കില്ലെന്നുവെച്ചാകും!!
എന്നാലും പുര മുഴുവനായി നിറഞ്ഞുനില്‍ക്കുന്ന ദില്‍ബന്റെ വിഷമം മനസ്സിലാക്കുന്നു. ഈ വാലെന്റൈനെ ദിനത്തിലെങ്കിലും എന്തെങ്കിലും മംഗളമായി നടക്കട്ടെ എന്നു വിശ്വസിക്കുന്നു.

ഹരിയണ്ണന്‍: നന്ദി. വോട്ടവകാശം വിനിയോഗിക്കുന്നതുപോലെയല്ലല്ലോ ഒരു കുടുംബചുമതല ഏറ്റെടുക്കുന്നത്‌. വോട്ടവകാശം 5 വര്‍ഷം കൂടുമ്പോഴോ അതിനിടക്കൊയൊക്കെ ചെയ്യാം. പക്ഷേ, കല്യാണവും അതിനുശേഷമുള്ള ചുമതലയും 18 വയസ്സില്‍ പ്രാപ്തിയാകുമോ. വീണ്ടുവിചാരമില്ലാത്ത ഈ പ്രായത്തില്‍ അത്‌ കൂടുതല്‍ തകരാറുകളിലേക്കായിരിക്കും നയിക്കുക.

കാപ്പിലാന്‍: നന്ദി. റെഡിയായെങ്കില്‍ വീട്ടുകാരെ വിവരം അറിയിക്കൂൂ.

ഗുണാളന്‍: നന്ദി. അപ്പോ പുര നിറഞ്ഞ്‌ വെളിയിലാണല്ലേ. സഹതാപമുണ്ട്‌. ഒരു സത്യാഗ്രഹം തന്നെ അങ്ങു തുടങ്ങൂ.. അല്ലാതെന്താ പറയുക.

നജീം: നന്ദി. എന്തിനാ നജീമേ മുന്‍കാല പ്രാബല്യം. പഴ കേസുകള്‍ വല്ലതും കെട്ടികിടപ്പുണ്ടോ!

നിരക്ഷരന്‍: നന്ദി.

ശ്രീവല്ലഭന്‍: നന്ദി. ഒരു അങ്കത്തിനുകൂടി ബാല്യമില്ലേ?
:)

ശ്രീലാല്‍: നന്ദി. അതെ കൊച്ചുപിള്ളേര്‍ ഷൈന്‍ ചെയ്ത്‌ പെട്ടെന്ന് പൊലിയാതിരിക്കട്ടെ. 37-38 വയാസ്സാകുമ്പോഴേക്ക്‌ മുത്തശ്ശനും മുത്തശ്ശിയുമാകാം അവര്‍ക്ക്‌.

ശ്രീ: നന്ദി. ശ്രീക്ക്‌ അങ്കോം കാണാം താളിയും ഒടിക്കാമല്ലോ! എന്തിനു മടിച്ചുനില്‍ക്കണം.

ശ്രീനാഥ്‌ : നന്ദി.

കാനനവാസന്‍: നന്ദി. അപ്പോ ഇതൊരു പൊല്ലാപ്പാണെന്നു മനസ്സിലായി അല്ലേ.

ശ്രീവല്ലഭന്‍ (വീണ്ടും): ശ്ശേ.. കഷ്ടമായിപ്പോയി അല്ലേ വല്ലഭാ.

വനജ: നന്ദി.പുരുഷനെയാണല്ലോ ഒരു കുടുംബനാഥനായി കാണുന്നത്‌. അപ്പോള്‍ കുടുംബനാഥന്‌ കുടുംബം നോക്കേണ്ട ചുമതലയും, ധനസമ്പാദനവും സ്ത്രീയെ സംരക്ഷിക്കേണ്ട കര്‍ത്തവ്യവും കൂടെയുണ്ട്‌. അപ്പോള്‍ കുറച്ച്‌ പക്വത കൂടുതല്‍ വേണ്ടതല്ലേ.

സതീര്‍ത്ഥ്യന്‍: നന്ദി. ഉത്തരേന്ത്യയിലാണ്‌ കൂടുതല്‍ ബാലവിവാഹങ്ങളും നടക്കുന്നത്‌. പതുക്കെ പതുക്കെ ഇത്‌ മറ്റു പ്രദേശങ്ങളിലേക്കും കടന്നുവരാന്‍ സാധ്യതയുണ്ട്‌.


അഭിലാഷ്‌: അഭിലാഷിന്‌ ഇനിയും സമയമുണ്ട്‌. കുട്ടികള്‍ കരയാതിരിക്കുക.

നവരുചിയന്‍: നന്ദി. എന്താ അവള്‍ നിര്ബന്ധിക്കാന്‍ തുടങ്ങിയോ.. ഒരു ബാച്ചി കൂടി ക്ലബ്ബില്‍ നിന്നും രാജിക്കൊരുങ്ങുന്നു?

മിന്നാമിനുങ്ങുകള്‍: നന്ദി. പോയത്‌ പിടിച്ചാല്‍ കിട്ടുമോ!

അനാഗതശ്മശ്രു: നന്ദി.

പ്രയാസി: നന്ദി. ഈ പ്രയാസമെല്ലാം എങ്ങനെ‍ താങ്ങുന്നു പ്രയാസി. ഇനി ഒന്നുകൂടി ആര്‍മാദിക്കൂ!!

രതിസുഖം: നന്ദി.

സിയ: നന്ദി. അവരിച്ചിരി സങ്കടപ്പെടട്ടെ.

പപ്പൂസ്‌: നന്ദി. പാവം പയ്യന്മാര്‍, ഓസിയാര്‍ അടിച്ചു മുഴുപാമ്പായി നടക്കാന്‍ പറ്റില്ലല്ലോ അല്ലേ.

നിരക്ഷരന്‍: നല്ല പാതിയുടെ നല്ല അഡ്രസ്‌ ഒന്നു മെയില്‍ ചെയ്യൂ... ബാക്കി ഞാനേറ്റു, പാതി ബാക്കി വെപ്പിക്കുന്ന കാര്യമേ! :)

ഭൂമിപുത്രി : നന്ദി. നാലുകാലില്‍ ഇഴയുകയാ.

അഗ്രജന്‍: നന്ദി. ഇനി പറഞ്ഞിട്ടെന്തു ചെയ്യാനാ അല്ലേ.. ന്നാലും പൂതി കൊള്ളാം അഗ്രൂ.

ഗീതാഗീതികള്‍: നന്ദി. അതു വേണോ ടീച്ചറേ. ഇപ്പോള്‍ നിലവിലുള്ളത്‌ മതിയല്ലോ. ഇനി ഉയര്‍ത്തിയാല്‍ ബാച്ചികല്‍ കെട്ടു പൊട്ടിക്കാന്‍ തുടങ്ങും. അത്‌ കൂടുതല്‍ കുഴപ്പമാകില്ലേ.