സുല്ലിട്ട തേങ്ങകള്‍.
കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം എല്ലാ പോസ്റ്റിനും ആദ്യം കേറി കമന്റ് തേങ്ങ ഉടയ്ക്കുന്ന സുല്‍ എന്ന ബ്ലോഗര്‍ പോസ്റ്റിന്റെ വാര്‍ഷികം കൊണ്ടാടുകയാണ് (വെള്ളമടിച്ച് ആടുകയല്ല). ഇത്രയും നാള്‍ മറ്റുള്ളവരുടെ പോസ്റ്റിനെല്ലാം തേങ്ങയുടച്ച് സുല്‍, ഇപ്പോള്‍ ക്ഷീണിതനായിരിക്കുകയാണ്. കാരണം പോസ്റ്റുകള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം തേങ്ങയുടക്കുക എന്നത് വിഷമം പിടിച്ച കാര്യവും. അതിനുപുറമെ ആവശ്യത്തിന് തേങ്ങയും കിട്ടാനില്ല. പോസ്റ്റുകളുടെ എണ്ണം എന്തായാലും കുറയാന്‍ പോവുന്നില്ല. സുല്ലിന്റെ ഈ വിഷമസ്ഥിതി മാറ്റുവാനായി തേങ്ങാ ഉല്‍പ്പാദനം കൂട്ടുകയേ നിവൃത്തിയുള്ളൂ.
സുല്ലിനു വേണ്ടി തെങ്ങിന്‍ തൈകള്‍ മുളപ്പിച്ചെടുക്കുന്നു.
തൈകള്‍ വളര്‍ന്നു വരുന്നുണ്ട്. സുല്ലേ പേടിക്കേണ്ട.
ഇതാ കുലച്ചു നില്‍ക്കുന്നു. ചെന്തെങ്ങ് കുലച്ചപോലെ....
അപ്പോള്‍ സുല്ലടി (തേങ്ങയടി) തുടരട്ടെ.
(ഈ പോസ്റ്റ് സുല്ലിന് സമര്‍പ്പണം)
Wednesday, August 29, 2007
Subscribe to:
Post Comments (Atom)
11 comments:
കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം എല്ലാ പോസ്റ്റിനും ആദ്യം കേറി കമന്റ് തേങ്ങ ഉടയ്ക്കുന്ന സുല്‍ എന്ന ബ്ലോഗര്‍ പോസ്റ്റിന്റെ വാര്‍ഷികം കൊണ്ടാടുകയാണ് (വെള്ളമടിച്ച് ആടുകയല്ല). ഇത്രയും നാള്‍ മറ്റുള്ളവരുടെ പോസ്റ്റിനെല്ലാം തേങ്ങയുടച്ച് സുല്‍, ഇപ്പോള്‍ ക്ഷീണിതനായിരിക്കുകയാണ്. കാരണം..???
(ഈ പോസ്റ്റ് സുല്ലിന് സമര്‍പ്പണം)
ഇതാണ് സ്നേഹം സ്നേഹം എന്നു പറയുന്നത്. എത്ര ദീീീീീീീീീര്‍ഘദൃഷ്ടിയോടെയാണ് കാര്യങ്ങള്‍ കാണുന്നത്. :)
സമര്‍പ്പണം സ്വീകരിച്ചിരിക്കുന്നു.
-സുല്‍
കൃഷ് ചേട്ടാ....
അതു കലക്കി...
:)
സുല്ലിട്ട തേങ്ങകളുടെ യഥാര്‍ത്ഥ സ്റ്റോറ്റി ഇവിടെ നോക്കൂ..
മനോഹരമായിരിക്കുന്നു.
സുല്ലിന് മനസ്സറിഞ്ഞ് തേങ്ങ്യടിക്കാന്‍ തെങ്ങൂകൃഷി തുടങ്ങിയ കൃഷിനോട് ബൂലോകം കടപ്പെട്ടിരിക്കുന്നു....!!!
:)
സുല്ലിട്ട മുട്ടകള്‍ (സോറി, തേങ്ങകള്‍) ഗംഭീരം :)
ഹ.ഹ..സുല്‍ ഇത് മിക്കവാറും മറിച്ച് വില്‍ക്കും....
പഴേ പോലെ പുള്ളി ഇപ്പോ തേങ്ങ ഏറില്‍ അത്രക്ക് പോരാ..കോമ്പറ്റീഷനുണ്ട്.
അതു കൊണ്ട് തേങ്ങ മറിച്ച് വില്‍ക്കാന്‍ ചാന്‍സുണ്ട്....
പ്രിയ സ്നേഹിത
തേങ്ങ ഉടക്കുന്നതല്ലാതെ ഒരു കഷ്ണം പോലും ഇവിടെ കിട്ടുന്നില്ല എന്ന് പറഞോട്ടെ..... മൈയിലിലെങ്കിലും അയച്ചിരുന്നെങ്കില്‍ കറിക്ക് കൂട്ടാമായിരുന്നു...ഇവിടെ ഭയങ്കര ക്ഷാമമാണ് തേങ്ങക്ക്..
നന്നായിട്ടുണ്ടു...ഈ ഐഡിയ..അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലംബൂര്‍
സുല്ലേ : തേങ്ങാസമര്‍പ്പണം സ്വീകരിച്ചതില്‍ നന്ദി, സന്തോഷം.
ശ്രീ: നന്ദി.
ഇത്തിരി : ആ തേങ്ങാമോഷണക്കഥ കൊള്ളാം. വായിച്ചിരുന്നു. ഓര്‍മ്മിപ്പിച്ചതില്‍ നന്ദി.
ശ്രീ, ചിത്രകാരന്‍, പടിപ്പുര : നന്റി.
സാന്‍ഡോസേ: എന്താ തേങ്ങാ മറിച്ചുവില്‍ക്കും എന്നിത്ര ഉറപ്പ്. പഴേ പോലെ തേങ്ങാ മോഷണം നടത്തിയിട്ട്, മറിച്ചു വിറ്റുന്ന് പറയാനാണോ. സുല്ലിനേക്കാള്‍ ഒരു മുഴം മുമ്പേ എറിയാന്‍ പറ്റിയ ആള്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുണ്ട്. അത് സുല്ലിന് ഭീഷണി തന്നെയാ.
മന്‍സൂര്‍ : തേങ്ങാക്കഷണം കിട്ടുന്നില്ലന്നോ. സുല്ല് തേങ്ങാ ഉടയ്ക്കുന്ന സ്ഥലത്ത് ചെന്നു നിന്നാല്‍ മതി, തേങ്ങാ കഷണമല്ലാ ചിലപ്പോള്‍ പൊട്ടാത്ത തേങ്ങയും കിട്ടും. (തലക്ക് ഏറ് കിട്ടാതെ സൂക്ഷിച്ചോണേ!!)
:)
ഏറനാടാ : :) :) പോരേ.
Post a Comment