ഇന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ശിവരാജ് എന്ന ആന വിശപ്പ് സഹിക്കാന്‍ വയ്യാതെ ശോഭായാത്രക്കിടെ ഇടയുകയും അടുത്തുകിട്ടിയ ശിവാനന്ദ് എന്ന ഒരു നാഗാ സന്യാസിയോട് (സാധു) ആ ദേഷ്യം തീര്‍ക്കുകയും ചെയ്തു. സന്യാസിയെ തുമ്പിക്കൈകൊണ്ടു ചുരുട്ടിയെടുത്ത് മതിലിനോട് ചേര്‍ത്ത്, കൊമ്പു കൊണ്ട് പരുക്കേല്‍പ്പിച്ചു. ഈ സമയം ആനപ്പുറത്തിരിക്കുന്ന പാപ്പാന് ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്യാസിയെ രക്ഷിക്കാന്‍ സാധിച്ചില്ല. സന്യാസി ആനയുടെ ആക്രമണഫലമായി മരണപ്പെട്ടു. ഇതിനിടെ ശ്രീലങ്കയിലെ ഗാലെയില്‍നിന്നും മറ്റൊരു ദൃശ്യംകൂടി - ഇന്നലെ ആന പോളോ കളിക്കിടെ അബേയ് എന്ന ഒരു ആന ഇടഞ്ഞു ആക്രമാസക്തമായി. അടുത്തുകണ്ടതെല്ലാം മറിച്ചിട്ടു, കൂട്ടത്തില്‍ ഒരു മിനിബസ്സും. TV-യില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താഴെ:



ശ്രീലങ്കയിലെ ഗാലെയില്‍നിന്നുമുള്ള വാര്‍ത്തയും ചിത്രവും ഇവിടെ.
ഇതെന്താ ആനകള്‍ക്ക് ഇടയാനുള്ള സമയമോ? രണ്ടു ദിവസം മുമ്പാണ് കേരളത്തില്‍ ഒരു ആന എഴുന്നെള്ളത്തിനു കൊണ്ടുപോകാന്‍ വന്ന ലോറിയെ മറിച്ചിട്ട് ദേഷ്യം തീര്‍ത്തത്. ആനകളെ മനുഷ്യര്‍ കൂടുതലായി പണിയെടുപ്പിക്കുന്നതിന്റെ/പീഢിപ്പിക്കുന്നതിന്റെ പരിണിതഫലമാണൊ ഇതെല്ലാം.
കൃഷ് krish
10 comments:
ആനകള്‍ ഇടയുന്ന സമയമോ?
ആനകളെന്തേ ഈയിടെയായി കൂടുതല്‍ ഇടയുന്നു.
പുതിയ പോസ്റ്റ്.
കൃഷ് | krish
'Aana Samadhi' for the sanyasi. Shanthi... shanthi..
But the pictures are gruesome..
അശോകെ ആനസമാധി നല്കിയ ആ ആന, “ആന സ്വാമി“ ആകുമോ.
കൃഷു് നാട്ടിലും ഇതിപ്പോള്‍ കൂടുതല്‍ കേള്‍ക്കുന്നല്ലോ.
ആനക്ക് ഏറ്റവും പേടി എന്ന് കേട്ടിട്ടുള്ളത് തീയും ശബ്ദവുമാണു.എന്നാല്‍ ഉത്സവപറമ്പുകളില്‍ തീവെട്ടിക്കും കതിനകള്ക്കും നടുവില്‍ ആ മിണ്ടാപ്രാണി....പാപ്പാന്റെ ശിക്ഷകളെ ഭയന്ന് എത്രമാത്രം സഹിക്കുന്നുണ്ടാകും.
ഉത്സവസീസണുകള്‍ കഴിഞ്ഞാലോ മറ്റുവേലകള്....മദപ്പാടിന്റെ സമയത്ത് പോലും വിശ്രമം കൊടുക്കില്ല........പിന്നെ പാപ്പന്മാരുടെ കൈയിലിരുപ്പ്......ആനക്കും കൊടുക്കും കള്ള്.....
[പറവൂരിനടുത്ത് കള്ള് കുടിച്ച ഒരു ആന പറ്റ് മൂത്ത് കൊമ്പ് കുത്തി വട്ടം കറങ്ങിയത്രേ...ബാലേ സ്റ്റെയിലില്‍ ഒരു ആന ഡാന്‍സ്..പറഞ്ഞ് കേട്ടതാണേ]
ഇതിനങ്ങനെ പ്രത്യേകിച്ച് സമയം വല്ലതും വേണോ കൃഷേ?. ആനയെ ഒരു ജന്തു എന്ന പരിഗണന പോലും കൊടുക്കതെ, 24 മണിക്കൂര്‍ മനുഷ്യന് ആഞ്ജാപിക്കുന്നത് ചെയ്യുന്ന യന്ത്രമായല്ലേ കാണുന്നത്. വിശപ്പ് മൂത്താല്‍ ഏത് ജന്തുവും ചെയ്യുന്നത് ഉത്തറ്പ്രദേശിലെ ആനയും ചെയ്തു. പിന്നെ പാപ്പാന് കിട്ടേണ്ടത് ഇത്തവണ കിട്ടിയത് ഒരു സന്യാസിയ്ക്കാണെന്ന് മാത്രം...
അശോക് : ആനസമാധിയോ.. ഇതിനെ അങ്ങിനേയും പറയാമല്ലേ. എന്തായാലും കഷ്ടമായിപ്പോയി.
വേണു: ആനകളെ വേണ്ടപോലെ പരിപാലിച്ചില്ലെങ്കില്‍ ഇതുപോലെ ഇനിയുമുണ്ടാകാം.
സാന്‍ഡോസ്: ഉത്സവസമയമാകുമ്പോള് ആനകള്‍ക്ക് മതിയായ വിശ്രമം കൊടുക്കാതെ കൂടുതല്‍ ജോലിചെയ്യിപ്പിച്ച് കൂടുതല്‍ കാശ് ഉണ്ടാക്കണമെന്ന ചിന്തയാണ് മിക്ക ആനമുതലാളിമാര്ക്കും, പാപ്പാന്മാര്ക്കും.
ഉത്സവം: അതെ. പക്ഷേ ഇത്തണ ജൂണ അഘാഡയിലെ നാഗാ സന്യാസി ആണ് അതിന് ഇരയായത്. സമാധി ഗജരാജന്റെ രൂപത്തിലും വരാം. ജൂണ അഘാഡയിലെ സന്യാസിമാര്‍ നയിച്ച ശോഭായാത്രയില്‍ അകമ്പടിയായിരുന്നു ഈ ഗജവീരന്.
കൃഷ് | krish
അതിപ്പൊ നാട്ടിലെ കാര്യം ഒന്നാലോചിച്ചു നോക്കൂ,കൃഷ്...
കഴിഞ്ഞ വര്‍ഷം അന്‍പതില്‍പ്പരം ആന ഇടഞ്ഞ കേസുകളാണത്രെ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്...റിപ്പോര്‍ട്ട് ചെയ്യാത്തത് വേറെയും...
ആനപ്രേമികള്‍ അത്യാവശ്യമായി ഇടപെടേണ്ടിയിരിയ്ക്കുന്നു...ഇല്ലെങ്കില്‍ ഉത്സവങ്ങളുടെ ജീവന് തന്നെ നഷ്ടപ്പെട്ടെന്നിരിയ്ക്കും...
കാട്ടില്‍ ജീവിക്കേണ്ട സാധനത്തിനെ അവിടെത്തന്നെ ജീവിക്കുവാന്‍ അനുവദിക്കുക. മനുഷ്യരില്‍ കാണുന്ന post traumatic stress disorder എന്ന മാനസിക പ്രശ്നം ആനകള്‍ക്കും ഉണ്ടാകും എന്നാണ് ഇപ്പൊഴത്തെ കണ്ടുപിടുത്തം..അവയ്കും ഒരു ബ്രെകിങ് പൊയന്റ് ഉണ്ട്. അത് മനസ്സിലാക്കാത്ത പൂരപ്രേമികള്‍ കൊള്ളുമ്പൊള്‍ അറിയും. ത്രിശ്ശൂര് പൂരത്തിന് അഞ്ചാന ഒരുമിച്ചിടഞ്ഞാലത്തെ കാര്യം ഒന്നോര്‍ത്തൂ നോക്കിക്കേ?!!
കൊച്ചുഗുപ്തന്‍: കഴിഞ്ഞ വര്‍ഷം നാട്ടില്‍ ഇടഞ്ഞത് 50 ആനകളോ.. ഇങ്ങനെ പോയാല്‍ എന്താകും സ്ഥിതി.
ചക്കര: ഉത്സവത്തിനും പൂരത്തിനും ഒന്നില്‍കൂടുതല്‍ ആനകള്‍ ഇടഞ്ഞാല്‍ സംഗതി കൊളമാകില്ലേ.. ആളുകളുടെ ജീവനും. അങ്ങിനെ നടക്കാതിരിക്കട്ടെ.
കൃഷ് | krish
ഹ എത്ര സുന്ദരമായ ക്രൂര വിനോദങ്ങള്‍.
അനുഭവിക്കുക തന്നെ.
Post a Comment