ചാറ്റുമ്പോള്‍ ചീറ്റാമോ?
1. സൈക്കിളില്‍ പോയാല്‍ സൈക്ക്ലിംഗ് ആവാം,
എന്നാല്‍ ട്രെയിനില്‍ പോയാല്‍ ട്രെയിനിംഗ് ആവുമോ?
2. ആട്ടോ ഡ്രൈവര്‍ ആയാല്‍ ആട്ടോ ഓടിക്കാന്‍ പറ്റും,
അപ്പോള്‍ സ്ക്രൂ ഡ്രൈവര്‍ ആയാല്‍ സ്ക്രൂ ഓടിക്കാന്‍ പറ്റുമോ?
3. ലഞ്ച് ബാഗില്‍ ലഞ്ച് കൊണ്ടുപോകാന്‍ പറ്റും,
എന്നാല്‍ സ്കൂള്‍ ബാഗില്‍ സ്കൂള്‍ കൊണ്ടുപോകാന്‍ പറ്റുമോ?
4. ഇഡ്ലിപ്പൊടി തൊട്ട് ഇഡ്ലി കഴിക്കാന്‍ പറ്റും,
എന്നാല്‍ മൂക്കുപ്പൊടി തൊട്ട് മൂക്ക് കഴിക്കാന്‍ പറ്റുമോ?
5. എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചാല്‍ എഞ്ചിനീയര്‍ ആകാം,
എന്നാല്‍ പ്രസിഡന്‍സി കോളേജില്‍ പഠിച്ചാല്‍ ആര്‍ക്കും പ്രസിഡന്റ് ആകാന്‍ പറ്റുമോ?
6. നമ്മള്‍ കടയില്‍ പോയി 501 ബാര്‍ സോപ്പ് വാങ്ങിക്കുമ്പോള്‍
കടക്കാരന്‍ നമുക്ക് ഒരു സോപ്പ് മാത്രം തരുന്നു.
ബാക്കി 500 സോപ്പ് എവിടെ പോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
7. കുട്ടിക്കൂറ പൗഡര്‍ ഇടുമ്പോള്‍ അതിന്റെ അമ്മക്കൂറയും
അച്ചന്‍കൂറയും എവിടെ എന്ന് അന്വേഷിച്ചിട്ടുണ്ടോ?
പാവം കുട്ടിക്കൂറ :)
8. തെങ്ങില്‍ നിന്നും തേങ്ങ വീഴും.
മാവില്‍ നിന്നും മാങ്ങ വീഴും.
പ്ലാവില്‍ നിന്നും പ്ലാങ്ങ എന്താ വീഴാത്തെ ?
9. ബസ്സ് സ്റ്റോപ്പിന്റെ അടുത്ത് വെയിറ്റ് ചെയ്താല്‍ ബസ്സ് വരും.
ഫുള്‍സ്റ്റോപ്പിന്റെ അടുത്ത് വെയിറ്റ് ചെയ്താല്‍ ഒരു ഫുള്ള് വരുമോ ??
പോട്ടെ, ഒരു ക്വാര്‍ട്ടര്‍ എങ്കിലും??
(ഇതില്‍ കുറെയൊക്കെ ഓര്‍ക്കുട്ടിലെ ചാറ്റിങ്ങില്‍ കണ്ടത്)
* ഒരു സംശയം.
ചാറ്റുമ്പോള്‍ ചീറ്റാം (പാടുണ്ടോ?).
അപ്പോള്‍ ചീറ്റുമ്പോള്‍ ചാറ്റാമോ?
പറയൂ.
* തന്ത്രം മെനയുന്നയാള്‍ മന്ത്രി
മന്ത്രം ജപിക്കുന്നയാളോ തന്ത്രിയും.
* എല്ലാം കാണുന്നവന്‍ സാക്ഷി (കൈരളി)
അപ്പോള്‍ സാക്ഷിക്ക് ചുവന്നകണ്ണ് വന്നാല്‍
കണ്ണാടി (ഏഷ്യാനെറ്റ്) നോക്കുമോ?
* ലോഗ് ചെയ്താല്‍ ബ്ലോഗ് ചെയ്യാം
എന്നാല്‍ ബ്ലോക്ക് ചെയ്താല്‍ ലോഗ് ചെയ്യാന്‍ പറ്റുമോ?
* അപ്പോള്‍ ഇത് ഒരു പോസ്റ്റാക്കി ബ്ലോഗില്‍ ഇട്ടാല്‍,
പോസ്റ്റ്‌മാന്‍ കൊണ്ടുതരുമോ?
കമന്റിന് കമന്റടി കിട്ടുമോ,
അതോ വെറും 'അടി' കിട്ടുമോ?
കൃഷ്.
Showing posts with label ആക്ഷേപം.. Show all posts
Showing posts with label ആക്ഷേപം.. Show all posts
Wednesday, August 01, 2007
Subscribe to:
Posts (Atom)