കാലവര്‍ഷത്തിനുമുന്‍പുള്ള വേനല്‍മഴ പെയ്തൊഴിഞ്ഞപ്പോള് കടുത്ത ചൂടില്‍ നിന്നും ഒരാശ്വാസം.
മണ്ണെല്ലാം നനഞ്ഞു കുതിര്‍ന്നു. വൃക്ഷലതാദികള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വും.

മഴ കഴിഞ്ഞ് മാനം തെളിഞ്ഞപ്പോള്‍ വാഴയിലയില്‍ തങ്ങിയിരിക്കുന്ന മഴത്തുള്ളികള്‍ സൂര്യപ്രകാശമേറ്റ് മുത്തുമണികള്‍ പോലെ തിളങ്ങുന്നു.
(ഓ.. തീറ്റക്കൊതിയന്മാര് തെറ്റിദ്ധരിക്കരുതേ.. സദ്യക്ക് ഉണ്ണാന്‍ ഇല ഇട്ടിരിക്കുകയല്ല) പ്രഭാതത്തിലെ പുത്തനുണര്‍വ്.
ജലകണങ്ങള്‍ പൂക്കളില്‍ തങ്ങിനില്ക്കുമ്പോള് പൂവ് ഒന്നുകൂടി സുന്ദരിയായി.

(ജിറാഫിനെപ്പോലെ തോന്നിക്കും ഡാലിയാ മൊട്ടുകള്‍.)
കൃഷ് krish
11 comments:
ബൂലോഗരേ..വീണ്ടും ഇവിടെ വരാന്‍ കഴിഞ്ഞതില്‍ സന്തോഷം.
(അവധിയില്‍ പോയിരിക്കുന്നതുകാരണം രണ്ടുമാസം ഇവിടെനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. തിരിച്ചെത്തിയെങ്കിലും തിരക്കുകാരണം ബൂലോഗത്ത് ഒന്ന് എത്തിനോക്കാന്‍ പോലും സമയമില്ല. കുറച്ചുകാലം പിന്മൊഴിയോ ബ്ലോഗുകളോ വായിക്കാന്‍ സാധിച്ചില്ല. സമയം കിട്ടുമ്പോള്‍ ശ്രമിക്കാം. ഈ സമയത്തിനിടക്ക് പുതുതായി എത്തിയ ബ്ലോഗര്‍മാര്‍ക്ക് നമസ്കാരം. കുറച്ചു സമയം കൂടി ബൂലോഗത്തുനിന്നും വിട്ടുനില്ക്കണമെന്നു വിചാരിച്ചതാണ്. ചില സുഹ്രുത്തുക്കളുടെ പ്രേരണകൂടി കണക്കിലെടുത്ത് ഇടക്കെങ്കിലും ഒന്നു വരാമെന്നു കരുതി.)
കുറച്ചു ഇടവേളക്കുശേഷം ഒരു മഴകിട്ടുമ്പോള്‍ എല്ലാ ജീവകണങ്ങള്ക്കും ഒരു ഉണര്‍വും ഉന്മേഷവും ലഭിക്കുന്നു. ആ മഴത്തുള്ളികളുമായി ചില ചിത്രങ്ങള്‍.
കൃഷ് |krish
ഈ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് തേങ്ങ എന്റെ വക.
“ഠേ.............”
വീണ്ടും സ്വാഗതം.
എല്ലാം നന്നായിരിക്കുന്നു കൃഷ്.
-സുല്‍
കൃഷ്(ണേ)ട്ടാ ഇതെവിടാരുന്നു ഇത്രയും നാള്....!!
വീണ്ടും വന്നതിലും കണ്ടതിലും സന്തോഷം, സ്വാഗതം.
പറയാന്‍ വിട്ടു.
പടങ്ങളെല്ലാം സൂപ്പര്‍ എന്നു പറഞ്ഞാല്‍ കുറഞ്ഞുപോയി !!!!
തിരിച്ചുവരവിന് സ്വാഗതം :) ,
ചിത്രങ്ങളെല്ലാം നന്നായി
ചാത്തനേറ്:
ഇതാല്ലേ ശക്തമായ തിരിച്ചു വരവ്!!!
സുല്‍ :) തേങ്ങക്ക് നന്ദി, സുല്ലിനും.
അപ്പു :) നന്ദി. ഒരിടവേള.
തറവാടി :) നന്ദി.
ചാത്തന് :) നന്ദി. ശക്തിയായി എറിയൂ..
കൃഷ് | krish
ക്രിഷ് ചേട്ടാ മനോഹരമായ പടങ്ങള്‍ :) വരവ് ഒട്ടും മോശമാക്കിയില്ലല്ലൊ:)
ചിത്രങ്ങള്‍ വളരെ നന്നായി
നന്നായ്...
തിരുച്ചുവന്നപ്പോള്‍ വേനല്മഴയെം കൂടെകൊണ്ടുവന്നല്ലോ...
(ദേ ഞാന്‍ ഈ ബ്ലോഗ് തുറന്നതും ഇവിടെ ഒരു വേനല്‍മഴ അപ്രതീക്ഷിതമായ് പെയ്യാന്‍ തുടങ്ങി... എന്തൊരു മാജിക്കാണിത്...)
സാജന് : നന്ദി.
ശ്രീ : നന്ദി.
സുന്ദരന്‍ : നന്ദി. അതാണ് സുന്ദരമായ മഴ.
കൃഷ് | krish
Post a Comment