Friday, February 09, 2007

അനാദരവ്

അനാദരവോ, അശ്രദ്ധയോ, അതോ അറിവില്ലായ്മയോ..

ഇന്ന്‌ വൈകീട്ട്‌ TV-യില്‍ ചാനല്‍ മാറ്റി കളിക്കുന്നതിനിടക്ക്‌ ഏഷ്യാനെറ്റിലെ സ്ത്രീപ്രിയ പരമ്പരകളിലൊന്നായ "നൊമ്പരപ്പൂവ്‌"-ല്‍ (7.30 - 8.00) എത്തി. ഇടക്ക്‌ വല്ലപ്പോഴുമൊക്കെ വാര്‍ത്തകള്‍ക്കും സ്പോര്‍ട്സിനുമിടക്ക്‌ പരമ്പരകള്‍ കാണുന്ന എനിക്ക്‌ ഈ സീരിയലിലെ ഒരു ഷോട്ട്‌ കണ്ട്‌ എന്തോ പന്തികേട്‌ തോന്നി.....

കഥാനായകനായ IASകാരനായ RDOയുടെ ഓഫീസ്‌ മുറി. മേശയും മേശയിലിരിക്കുന്ന വസ്തുക്കളും വ്യക്തമായി കാണാം. മേശപ്പുറത്ത്‌ ടെലഫോണിനു സമീപം ഒരു സ്റ്റാന്റില്‍ ദേശീയ പതാക തലകീഴായി വെച്ചിരിക്കുന്നത്‌ (താഴെ വരേണ്ട പച്ച നിറം മുകളില്‍) വ്യക്തമായി കാണാം. നായകന്റെ വീട്ടില്‍ നിന്നും അമ്മയുടേ ഫോണ്‍ വരുന്നു. പതാകക്കരികിലുള്ള ഫോണ്‍ എടുത്ത്‌ സംസാരിക്കുന്നു, മുഖം പതാകയുടെ നേരെ.
ഇത്രയും നേരം ഈ ഷോട്ടില്‍ തലകീഴായി വെച്ചിരിക്കുന്ന ദേശീയ പതാക കാണികള്‍ക്ക്‌ കാണാം.
ബൂലോഗരെ.. ഇന്ന്‌ ഈ പരമ്പര കണ്ട നിങ്ങളില്‍ ആരെങ്കിലും ഇത്‌ ശ്രദ്ധിച്ചിരിക്കും.
എങ്കിലും ഒരു സംശയം... ഇത്‌ ഷൂട്ട്‌ ചെയ്യുന്ന സമയത്തോ, എഡിറ്റ്‌ ചെയ്യുന്ന സമയത്തോ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കാതിരുന്ന ഷോട്ടില്‍ തെളിഞ്ഞുകാണുന്ന ഒരു പ്രധാന പിഴവ്‌, മലയാള ചാനല്‍ മുഖ്യന്‍ ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്നതിനുമുന്‍പ്‌ ഒന്നു പ്രിവ്യൂ ചെയ്യുകയില്ലേ..
അതോ കിട്ടുന്നതെന്തും അങ്ങ്‌ ടെലികാസ്റ്റ്‌ ചെയ്യുകയാണോ..
അതോ ഇന്ത്യന്‍ ദേശീയ പതാക കോഡിനെക്കുറിച്ച്‌ ഇവര്‍ക്ക്‌ ഒന്നും അറിയില്ലെന്നുണ്ടോ..
ഇനി വരാന്‍ പോകുന്ന എപ്പിസോഡുകളിലും പതാക ഇങ്ങനെതന്നെ വെച്ചു പ്രദര്‍ശിപ്പിക്കുമോ..

( സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്‌ ദിനത്തിലും ചില രാഷ്ട്രീയകക്ഷികള്‍ അവരുടെ പാര്‍ട്ടി ഓഫീസില്‍ ദേശീയ പതാകക്കു മുകളില്‍ പാര്‍ട്ടി പതാക വെച്ചു എന്നുപറഞ്ഞ്‌ വലിയ കോലാഹലമുണ്ടാക്കിയവരാണ്‌ ഈ ചാനലുകാര്‍ എന്നും ഓര്‍ക്കുക. തെറ്റ്‌ തെറ്റ്‌ തന്നെ.)

ഇത്‌ അനാദരവോ, അശ്രദ്ധയോ.. അതോ അറിവില്ലായ്മയോ..

കൃഷ്‌ krish

40 comments:

കൃഷ്‌ | krish said...

ഇന്ന്‌ വൈകീട്ട്‌ TV-യില്‍ ചാനല്‍ മാറ്റി കളിക്കുന്നതിനിടക്ക്‌
ഏഷ്യാനെറ്റിലെ പരമ്പരയില്‍ കണ്ട ഒരു കാര്യം.

കൃഷ്‌ | krish

Haree | ഹരീ said...

സത്യമാണോ?
അതിനി എടുത്തിരിക്കുന്ന ഷോട്ടിന്‍റെ പ്രശ്നമാണോ? അതോ പതാക ശരിക്കും തലതിരിച്ചാണോ ഇരിക്കുന്നത്?
അങ്ങിനെയെങ്കില്‍ അത് വലിയ തറ്റാണ്, അല്ലേ? ഏഷ്യാനെറ്റിന് ഒരു മെയിലയച്ചുകൂടെ?
--

കൃഷ്‌ | krish said...

ഏഷ്യാനെറ്റ്‌ ന്യൂസിലെ ഷാഹിന ഇടക്ക്‌ ബൂലോഗത്ത്‌ വരാറുണ്ടല്ലോ.. ഷാഹിനേ .. ഏഷ്യാനെറ്റ്‌ പരമ്പരയില്‍ ദേശീയ പതാക തലകീഴായി വെച്ചിരിക്കുന്നത്‌ കണ്ടിരുന്നില്ലേ.. ഇതിന്റെ ടേപ്പ്‌ കാണുമല്ലോ.. ഓ. ഇതിപ്പോ നമ്മടെ ചാനലല്ലേ..

(അത്‌ വല്ല രാഷ്ട്രീയ പാര്‍ട്ടികളാണെങ്കില്‍ ഒരു പുകിലുണ്ടാക്കാമായിരുന്നു അല്ലേ..)

കൃഷ്‌ | krish

Nousher said...

സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗുരുതരമായ തെറ്റു തന്നെയാണ്. പരമ്പരയുടെ അണിയറ ശില്‍പികളും ഏഷ്യാനെറ്റും ഇക്കാര്യം ഗൌരവമായിത്തന്നെ കാണണം.

VALLIKADAN said...

athoru outside production anu chilappo priviewinu samayam pokathe varum

കൃഷ്‌ | krish said...

ഹരീ: - ഞാന്‍ അങ്ങിനെയാണ്‌ കണ്ടത്‌.

(ഒരു കാര്യം.. ഞാന്‍ തലകീഴായ്‌ അല്ല TV കണ്ടത്‌.)


നൗഷര്‍ : നന്ദി.
ഏഷ്യാനെറ്റ്‌ കാര്‌ അത്‌ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.

വള്ളിക്കാടന്‍: ഏതൊരു പുറമെനിന്നുള്ള പ്രൊഡക്ഷന്‍കാരാണെങ്കിലും ചാനലുകാര്‍ക്കുമില്ലേ ഒരു ഉത്തരവാദിത്വം.
20-22 മിനുറ്റ്‌ ഉള്ള ഒരു സീരിയല്‍ പ്രിവ്യൂ ചെയ്യാന്‍ പറ്റാത്തവിധം പ്രക്ഷേപണം തുടങ്ങുന്നതിന്‌ മിനുറ്റുകള്‍ക്കുമുന്‍പാണ്‌ അത്‌ ചാനലുകാര്‍ക്ക്‌ കൊടുക്കുന്നത്‌ എന്നുവരാന്‍ സാധ്യത ഇല്ല. ഇത്‌ ബ്രേക്കിംഗ്‌ ന്യൂസ്‌ ഒന്നുമല്ലല്ലോ. തീര്‍ത്തും ശ്രദ്ധക്കുറവ്‌.


കൃഷ്‌ | krish

അതുല്യ said...

Krish,

ഞാനീ ബ്ലോഗ്ഗിന്റെ പ്രസക്ത ഭാഗങ്ങള്‍ (പേരില്ലാതെ, എന്റെ ഫാക്സ് നമ്പ്രര്‍ വച്ച്,) ഒരു ഫാക്സ് ഏഷ്യാനെറ്റിനു വിടുന്നതില്‍ താങ്കള്‍ക്ക് വിരോധമുണ്ടോ?

അതുല്യ
ദുബായ്
മേരാ ഭാരത് മഹാന്‍.
ഒരു എക്സ് സര്‍വീസ് മഹിള.

കൃഷ്‌ | krish said...

അതുല്യാ.. നന്ദി.

പ്രസക്തഭാഗങ്ങള്‍ അയക്കുന്നതില്‍ വിരോധമില്ല.
ഒരിക്കല്‍ പറ്റിയ തെറ്റ്‌ (അറിഞ്ഞോ അറിയാതേയോ) ഇനിയും ആവര്‍ത്തിക്കരുത്‌ എന്ന്‌ താങ്കളെപ്പോലെ ഞാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ഇനിയുള്ള എപ്പിസോഡുകളില്‍ ഇത്‌ ആവര്‍ത്തിക്കരുത്‌, നിര്‍മ്മാതാക്കള്‍ അത്‌ എഡിറ്റ്‌ ചെയ്യുകയോ, റീ-ഷൂട്ട്‌ ചെയ്യുകയോ വേണം.
കാണികളെ വിഢ്ഢികളാക്കരുതല്ലോ.. അതിലേറെ പ്രധാനം ദേശീയ പതാകയോട്‌ അനാദരവ്‌ പാടില്ല.

കൃഷ്‌ | krish

അഗ്രജന്‍ said...

കൃഷ് വളരെ നന്നായി ഈ പോസ്റ്റ്. ഇങ്ങിനെയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വരേണ്ടതു തന്നെ. ദേശീയപതാകയോടുള്ള അനാദരവ്, പറ്റിയ തെറ്റ് തിരുത്തപ്പെടേണ്ടതും ഇതുപോലുള്ള അബദ്ധങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ല എന്നുറപ്പ് വരുത്താന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുമാണ്.

കുട്ടന്മേനൊന്‍::KM said...

ക്രിഷ്,
ആ സീരിയലിന്റെ ഡിറക്ടര്‍ ഒരു പാക്കിസ്താന്‍ കാരനായിരിക്കും.

പൊതുവാള് said...

വളരെ പ്രസക്തമായ ഒരു പോസ്റ്റാണിത് അഭിനന്ദനങ്ങള്‍.
തെറ്റാരുചെയ്താലും തെറ്റു തന്നെയാണ് ,തിരുത്തപ്പേടേണ്ടതും.

അതിനു പിന്നിലുള്ള തിരുത്തല്‍ ശക്തികളായി ഈ ബൂലോകം എന്നുമുണ്ടാവട്ടെ.
ജയ് ഹിന്ദ്.

sandoz said...

വല്ല പാര്‍ട്ടി ഓഫീസിലോ സ്കൂളിലോ മറ്റോ ആണു ഈ പിഴവ്‌ സംഭവിച്ചതെങ്കില്‍ ഏഷ്യാനെറ്റില്‍ രാത്രി... ടൈ കെട്ടി ശ്വാസം മുട്ടുന്നവര്‍ക്ക്‌ ഒരു മണിക്കൂര്‍ അലക്കാന്‍ വക ആയേനെ.

കൊടി പൊക്കിയവന്‍......കൊടി ഇറക്കിയവന്‍.....കൊടിമരം ആരുടെ പറമ്പീന്നാ വെട്ടിയത്‌....അങ്ങനെ പോയി...മരം വെട്ടാന്‍ വാക്കത്തി ഉണ്ടാക്കിയവനെ വരെ കൊന്ന് കൊല വിളിച്ചേനേ.

'ഈച്ച ആട്ടി സാംസ്കാരിക നായകര്‍ക്ക്‌' ഒരു പണീം ആയേനേ.....

ഇത്‌ ശ്രദ്ധയില്‍ പെടുത്തിയതിനു കൃഷ്‌ അഭിനന്ദനം അര്‍ഹിക്കുന്നു

കൃഷ്‌ | krish said...

അഗ്രജാ: രൊമ്പ നന്ദി.

മേനനേ: ഡയറക്ടര്‍ ഒരു മാരാരിക്കുളത്തുകാരനാണെന്നാണ്‌ ഓര്‍മ്മ. അല്ല മേനനേ.. മാരാരിക്കുളം പാക്കിസ്ഥാനിലാവാന്‍ വഴിയില്ലല്ലോ..

പൊതുവാള്‍: നന്ദി. ജയ്‌ ഹിന്ദ്‌.

സാന്‍ഡോസ്‌ :: ഹ..ഹ. കൊള്ളാം. ഇതിന്‌ അവര്‍ എന്തെങ്കിലും മുട്ടുന്യായം പറയുമായിരിക്കും. അല്ലേ.

കൃഷ്‌ | krish

Parvathy said...

എന്റെ കൃഷെ, ഒരു രസമറിയ്യോ, നിങ്ങളുടെയൊക്കെ അതിസുന്ദരന്‍ ഫോട്ടോഗ്രാഫി കണ്ട് ഞാനും ഒരു ക്യാമറ വാങ്ങി, എന്നിട്ട് പറ്റിയ ഷോട്ടും തേടി നടപ്പാണ്.

എടുക്കണ പല ഫോട്ടോസും അരെയും കാണിക്കാന്‍ കൊള്ളൂല്ലെങ്കിലും മനസ്സില്‍ വല്ലാത്ത ഫ്രയിമിങ്ങ് ഒക്കെയാണൂട്ടൊ..

ഇക്കഴിഞ്ഞ ദിവസം ഭാരത തലസ്ഥാന നഗരിയിലൂടെ അങ്ങനെ നടക്കുമ്പോഴാണ്, അങ്ങനെ ഒരു ഫ്രെയിം കണ്ടത്,

ഒരു ട്രാഫിക്ക് ക്രഓസിങ്ങിലെ ഒരാള്‍ ഉയരമുള്ള റെയിത്സ്, അതില്‍ നാട്ടി വച്ചിരിക്കുന്ന രണ്ട് ഭാരതപതാകകള്‍(പ്ലാസിക്ക്,ഇന്‍സ്റ്റന്റ് യൂസ് അന്റ് ത്രോ, ഇന്‍ഡിപെന്‍ഡസ് ഡേയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്നവ), ഒരു ജായ്ക്കറ്റ്, പിന്നെ താഴെ കുറെ കൂടയും ഒഴിഞ്ഞ കള്ള് കുപ്പികളും...മിസ്സായി മാഷെ..ഒരു പ്രൊഫഷണലനിലെ പോലെ അതിനെ മുന്നില്‍ പോയി ഫ്രയിം നോക്കി ഫോട്ടോ എടുക്കാനാവാഞ്ഞതില്‍ എനിക്ക് ഇപ്പൂഴും സങ്കടമുണ്ട്.

ഇപ്രാവശ്യം ജനുവരി 26 ന് പത്രത്തില്‍ വാര്‍ത്തയുണ്ടാര്‍ന്നു, വണ്ടിയിലും മറ്റും പതാക കുത്തി വയ്ക്കുന്നത് രാജ്യത്തെ അപമാനിക്കലാണെന്നും, അതിനുള്ള അനുമതി (right)മന്ത്രിമാര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രേ ഉള്ളൂന്നും ഒക്കെ..

മനസ്സില്‍ വന്നത് വിശാലന്റെ ഏതെങ്കിലും പോസ്റ്റ് വായിക്കുമ്പോല്‍ വരുന്ന പോലെ ഒരു ചിരിയാ..

എന്താ ചെയ്യുകാ...

-പാര്‍വതി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആഹാ പതാക തിരിച്ച് കാണിച്ചിരിക്കുന്നെന്നോ തെറ്റ് തന്നെ... പക്ഷേ അതിലും അക്ഷന്തവ്യമായ തെറ്റ് വേറെ കിടപ്പുണ്ട്.. ആരോട് ചോദിച്ചിട്ടാ ചേട്ടന്‍ സീരിയലു കാണാന്‍ പോയത്!!!

“ഇന്ന്‌ വൈകീട്ട്‌ TV-യില്‍ ചാനല്‍ മാറ്റി കളിക്കുന്നതിനിടക്ക്‌“

ആ ടൈമിലൊക്കെ ആ ചാനല്‍‌സ് നിരോധിത മേഖലയാന്നറീലേ?

അതുല്യ said...

Krish,

I had faxed it today morning. let us wait.

കൃഷ്‌ | krish said...

പാര്‍വതി : മനസ്സില്‍ ഫ്രെയിമുണ്ടെങ്കില്‍ എപ്പോഴെങ്കിലും വല്ലതുമൊക്കെ തടയും.

പിന്നെ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്‌ ദിനത്തിലും കിട്ടുന്ന അവധി ആഘോഷിച്ചതിന്റെ ബാക്കിപത്രമല്ലെ വഴിവക്കിലെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍.

സ്വാതന്ത്ര്യ ദിനത്തില്‍ എല്ല ഓഫീസുകളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും പതാക വെക്കാറുണ്ട്‌.(പക്ഷെ നേരാംവണ്ണം പ്രദര്‍ശിപ്പിക്കണം) അതെങ്ങനെ അപമാനിക്കലാവും. അതോ..
.....ബാക്കി പറയുന്നില്ല..

ചാത്താ: ചാത്തനേറ്‌ എനിക്കിട്ടും തുടങ്ങിയോ..
ഇടക്ക്‌ സീരിയല്‍ ബ്രേക്ക്‌ വരുമ്പോള്‍ റിമോട്ട്‌ കൈക്കലാക്കി ഒരു കളിയുണ്ടല്ലോ.. ചാനല്‍ മാറ്റിക്കളി.. അതിനുപോലും ചാത്തന്‌ അവസരം കിട്ടാറില്ലേ..

അതുല്യ: നന്ദി. നോക്കാം.

കൃഷ്‌ | krish

കുട്ടിച്ചാത്തന്‍ said...

7 ബാച്ചികള്‍ താമസിക്കുന്ന വീട്ടില്‍ റിമോട്ട് എപ്പോഴും ഒരു കിട്ടാക്കനിയാണേ....

qw_er_ty

കൃഷ്‌ | krish said...

ചാത്താ:: ഇപ്പൊ മനസ്സിലായില്ലെ.. ഇതിനാ പറയുന്നെ പെണ്ണുകെട്ടണം പെണ്ണുകെട്ടണം ന്ന്‌.. ഇങ്ങനെ ബാച്ചികളുടെ നടുക്കുമാത്രമായി ജീവിതം തുടര്‍ന്നാല്‍ റിമോട്ട്‌ പോലും കിട്ടാക്കനിയാകും.

കൃഷ്‌ | krish

sandoz said...

'പെണ്ണുകെട്ടിയാ...ജീവിതത്തിന്റെ റിമോട്ടും.....'

[ഹേയ്‌...ഇതു ഞാന്‍ പറഞ്ഞത്‌ അല്ലാട്ടോ....'മാര്‍ക്സും ഏംഗല്‍സും' എന്ന ഹെമ്മിംഗ്‌ വേയുടെ ജീവ ചരിത്രത്തില്‍ ബര്‍ണാഡ്ഷാ പറഞ്ഞതാ]

കൃഷ്‌ | krish said...

സാന്‍ഡോസേ..
ഉദ്ദേശിച്ചതു മനസ്സിലായി..
അവളുടെ കയ്യില്‍ എന്നല്ലേ..
(സാന്‍ഡോസിന്റെ അനുഭവം..????)

പക്ഷേ അവളുടെ റിമോട്ടോ .. നമ്മുടെ കൈയ്യിലും.. ഹ.. ഹ..

(ടോപ്പിക്ക്‌ മാറിപ്പോകുന്നോ എന്നു സംശയം, അതിനാല്‍ ടോപ്പിക്കിനെക്കുറിച്ചു --ഏഷ്യാനെറ്റില്‍ സീരിയലില്‍ ദേശീയപതാകയോട്‌ അനാദരവ്‌ -- പ്രതികരിക്കാം...)

കൃഷ്‌ | krish

തറവാടി said...

കൃഷ്,

താങ്കളുടെ നിരീക്ഷണം അഭിനന്ദന മര്‍ഹിക്കുന്നു.

ഞാനിതു കണ്ടില്ല.

ഇതൊരു വലിയ തെറ്റു തന്നെയാണ്‌ , നമ്മുടെയൊക്കെ സ്വന്തം അഛന്‍ ബപ്പ മാരെ തലകീഴായി നിര്‍ത്തുന്നതുപോലെ.

ഈ തെറ്റു അറിഞ്ഞുകൊണ്ടായിരിക്കില്ലാന്നു തോന്നുന്നു , എന്നാല്‍ അറിവ്‌ കേടുകോണ്ടായിരിക്കാം.

കാരണം അതുകൊണ്ടെന്താ നേട്ടം ? ആര്‍ക്ക്?എന്നാല്‍ ഇതൊന്നും തെറ്റിനെ ശരിയാക്കുന്നുമില്ല കാരണം ഏഷ്യാനെറ്റ് എന്നതു ലോകം കാണുന്ന ഒര്‍ റ്റി.വി ചാനല്‍ ആണ്‌ , അവരതു തിരുത്തിയേ തീരൂ.

സമാനമായ ഒരു സംഭവം:

കുറച്ചു കാലം മുമ്പ് , സൂര്യ റ്റി.വി യില്‍ , പ്രോഗ്രാമിന്‍റ്റെ പേര്‍ മറന്നു , അവസാനത്തില്‍ പൊതു ജനങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു സീനുണ്ട്.

നെഹ്രുവിന്‍റ്റെ ഒരു പടം കാട്ടി , ഇതാരാ? , എന്നതാണു ചോദ്യം.
കൃഷിനറിയോ , എത്രയൊ പേരില്‍ അവസാനം ഒരു വയസ്സന്‍ കണ്ടകറ്റര്‍ ആണെന്നു തോന്നുന്നു ഉത്തരം പറഞ്ഞത്‌.

ഇതൊക്കെയാണ്‌ കാലം!

( ഞമ്മന്‍റ്റെ മമ്മൂട്ടിയുടെയോ , സല്‍മാന്‍ ഖാന്‍റ്റെയോ ഫോട്ടൊ കാട്ടിയാല്‍ , മുഖം വേണ്ട , പകുതി കണ്ടാല്‍ പോലും എന്‍റ്റെ ഫാരിസും പറയും കൃത്യമായി!!)

പറയാന്‍ വിട്ടു , വളരെ നന്നായി ഈ പോസ്റ്റ്! , ഒരു യഥാര്‍ത രാജ്യ സ്നേഹിയെ കാണുന്നു.

കണ്ണൂസ്‌ said...

കൃഷ്‌, അതുല്ല്യച്ചേച്ചി,

ഈ സംഭവം ശ്രദ്ധയില്‍ കൊണ്ടുവന്നതിന്‌ അഭിനന്ദനങ്ങള്‍. ഏഷ്യാനെറ്റ്‌ ഇനി ആവര്‍ത്തിക്കാതിരിക്കുന്നതിനെങ്കിലും ഇത്‌ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വില്‍സാ, എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

Siju | സിജു said...

അറിയാണ്ടായാലും മോശമായിപ്പോയി

കൃഷ്‌ | krish said...

തറവാടി :) നന്ദി. ശരിയാണ്‌, ഇപ്പോഴത്തെ ഇളംതലമുറ ഭൂരിഭാഗവും, പഴയ ദേശീയനേതാക്കളേക്കാള്‍ പെട്ടെന്ന്‌ തിരിച്ചറിയുന്നത്‌ സിനിമാ നടീനടന്മാരുടെ ചിത്രമായിരിക്കും(ഏതെങ്കിലും ശരീരഭാഗങ്ങളോ, വസ്ത്രധാരണരീതിയോ, പോസോ കണ്ടാലും ആരാണെന്നുമനസ്സിലാക്കും).

കണ്ണൂസ്‌:) നന്ദി.

സിജു:) നന്ദി.


പിന്നെ, ഇന്നലെ ആ സീരിയല്‍ കാണാനായി ഇരുന്നു, വീണ്ടും തെറ്റ്‌ ആവര്‍ത്തിച്ചിടുണ്ടോ എന്നറിയാന്‍, അതൊന്ന്‌ കാമറയിലാക്കാന്‍. പക്ഷെ, ഇന്നലത്തെ പുതിയ സീനില്‍ പതാക ശരിയായ രീതിയിലാണ്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌.
ഒന്നുകില്‍, അവര്‍ തെറ്റ്‌, മനസ്സിലാക്കി ശരിയാക്കിയതായിരിക്കണം. അല്ലെങ്കില്‍ അതുല്യാജിയുടെ ഫാക്സ്‌ സന്ദേശം കിട്ടി, ആ സീന്‍ മാറ്റുകയോ, റീ-ഷൂട്‌ ചെയ്യുകയോ ചെയ്തിരിക്കണം.
(ഇനിയെങ്കിലും ഈ തെറ്റ്‌ ആവര്‍ത്തിക്കരുത്‌, സമൂഹത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അത്‌ വലിയ ഇഷ്യൂ ആക്കുന്നവര്‍ ശ്രദ്ധിക്കുക,... ഇത്രയെങ്കിലും ഞാന്‍ പറഞ്ഞോട്ടേ.)

TV സീരിയലില്‍ ഈ തെറ്റ്‌ ചൂണ്ടിക്കാട്ടിയതിനുശേഷം പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

കൃഷ്‌ | krish

അതുല്യ said...

മറുപടി ഒന്നും വരുകയുണ്ടായില്ല ക്രിഷ്. ഒരുപക്ഷെ മറുപടി അയയ്കാതിരുന്നത്, നമ്മള്‍ അറിഞു എന്ന് അവര്‍ അറിഞില്ലാ എന്ന് ഭാവിയ്കാനും ആകണം. അതെന്തുമാവട്ടെ, അവര്‍ തെറ്റു തിരുത്തി എന്നത് തന്നെ പ്രധാനം.

(ഇത് പോലെ തന്നെ എന്നെ ഒരുപാട് വേദനിപ്പിയ്കുന്‍nന മറ്റൊന്നാണു, ഒരു വയസ്സ് പോലും തികയാത്ത പൈതലുകളെ സീരിയലില്‍ കാണുക എന്നത്. ഈയ്യിടെ ഒരു സീരിയലില്‍, ഒരു പൊടി കുഞ്, ഒരു ചവറു കുമ്പാരത്തിനു അരികില്‍, അടുത്ത് നാലഞ് പട്ടികള്‍, ഒരു പിച്ചക്കാരന്‍, ചീറി പാഞു വരുന്ന ഒരു ജീപ്പ്. സഡന്‍ ബ്രേയ്കിട്ട് ജീപ്പ് കുഞിനെ തൊട്ട് തൊട്ടില്ല എന്ന മട്ടില്‍ ഒരച്ച് നിര്‍ത്തി, രൌഡികള്‍ കുട്ടിയെ എടുത്ത് കൊണ്ട് പോകുന്നു, പിച്ചക്കാര്‍ കുഞിന്റെ കിട്ടാന്‍ പിടി വലി നടുത്തുന്നു, കുഞ് തെറിച്ച് വീഴുന്നു, ( ബാലചന്രമേനോന്‍ അഭിനയിയ്കുന്ന സീരിയലാണ്,). ഏതെങ്കിലും നിയമം കൊണ്ട് വന്ന് ഈ വക കാഴചകള്‍ അവസാനിപ്പിച്ചിരുന്നെങ്കില്‍. ഒരു എതിര്‍പ്പും പ്രകടിപ്പിയ്കാനാവാതെ, ഈ പൊടികുഞുങ്ങള്‍ എത്രമാത്രം ആപത്തിലേയ്കാണു എത്തി പെടുന്നത്. ഒരു കൈപിഴ മൂലം, ജീപ്പ് ഓടിയ്കുന്ന ആള്‍ക്ക് പിഴച്ചാല്‍? ഇങ്ങനെയുമ്മുണ്ടോ മാതാപിതാക്കള്‍?

കുറുമാന്‍ said...

ടി വി കാണാത്തതിനാല്‍ ഇത് കണ്ടില്ല. എന്നെല്ലാം താങ്കളുടെ നിരീക്ഷണ പാഠവത്തെ സമ്മതിച്ചിരിക്കുന്നു.

ഈ അനാദരവിനോട് ശക്തമായി പ്രതികരിക്കുക തന്നെ വേണം.

കുറുമാന്‍ said...

സാക്ഷിക്കെന്താ കൊമ്പുണ്ടോ? കണ്ണാടിക്കെന്താ പൊട്ടലുണ്ടോ? ഇതൊന്നും കണ്ടിട്റ്റും കാണാതിരിക്കുന്നത് എന്താണാവോ?

രാജു ഇരിങ്ങല്‍ said...

താങ്കളുടെ നിരീക്ഷണം അഭിനന്ദന മര്‍ഹിക്കുന്നു.
ഏഷ്യാനെറ്റില്‍ നിന്ന് മറുകുറി വന്നില്ലെങ്കില്‍ ഒരു ബ്ലോഗറായി ‘ആബേല്‍ ജേക്കബ് ഉണ്ടല്ലൊ.

അദ്ദേഹത്തെ ഒന്ന് ബന്ധപ്പെടാന്‍ ശ്രമിച്ചു കൂടെ. എന്തെങ്കിലും ഒരു മറുപടി നമുക്ക് കിട്ടുമല്ലൊ.
ഇതൊരു പൊതു പ്രശ്നമായി തന്നെ കാണണം എന്നു തന്നെ എന്‍ റെ അഭിപ്രായം.

കൃഷ്‌ | krish said...

അതുല്യ: ശരിയാ, അവര്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുകയാവാം. തെറ്റു തിരുത്തിയില്ലെ അതുതന്നെ പ്രധാനം. ഇനി ആവര്‍ത്തിക്കുകയുമരുത്‌.

(കുഞ്ഞിനെ പീഡിപ്പിക്കുന്ന സീരിയല്‍ ഓര്‍ക്കുന്നില്ല. ബാലചന്ദ്രമെനോന്‌ ഒരു സ്ക്രാപ്‌ കൊടുത്തേക്കാം.)

കുറുമാന്‍:) നന്ദി.
ഹ..ഹാ. "കണ്ണാടി"യുടെ ആങ്കിള്‍ വെറൊരു വശത്തേക്കല്ലേ.. അവര്‍ ഇതു കാണുകില്ല, കണ്ടാലും മിണ്ടുകില്ല.

ഇരിങ്ങല്‍:) നന്ദി. ഞാന്‍ ഈ കാര്യത്തില്‍ ഒരു ഇ-മെയില്‍ കൊടുക്കാമെന്നുകരുതി ഏഷാനെറ്റിന്റെ വെബ്‌സൈറ്റില്‍ തപ്പി അവരുടെ ഇ-മെയില്‍ വിലാസം നഹി..നഹി.

കൃഷ്‌ | krish

സുരലോഗം || suralogam said...

കാളമൂത്രം പോലെ തുടരുന്ന പരമ്പരകളില്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ സംവിധായകന്(അങ്ങനൊന്നുണ്ടെങ്കില്‍) എവിടെ നേരം?
തുടരന്മാരെ നിരന്തരം കണ്ട് തലതിരിയാതിരുന്നാലാണ് അത്ഭുതം.

കൃഷ്‌ | krish said...

അതുല്യാ :: ക്ഷമിക്കണം, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നുകരുതിയാണ്‌ സ്ക്രാപ്‌ അയക്കാമെന്നു പറഞ്ഞത്‌.

കൃഷ്‌ | krish

വിവി said...

മദ്യപിച്ച് ദേശീയപതാക തലതിരിച്ചു കെട്ടിയതിന് വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്വീപ്പറുടെ പണി പോയതായി അറിയാം.
ഇതു അടുപ്പില്‍... അല്ലെ?

വേണു venu said...

ഈ അനാദരവു ശ്രദ്ധയില്‍ കൊണ്ടു വന്ന കൃഷിനു് അനുമോദനങള്‍.
ഓ.ടൊ.
സീരിയലിലെ ശ്രദ്ധ..ന്‍റമ്മോ സമ്മതിച്ചിരിക്കുന്നു.

കൃഷ്‌ | krish said...

സുരലോഗം: നന്ദി. "തുടരനെ" നിരന്തരം കാണാതിരുന്നാല്‍പ്പോരെ.

വിവി: അയാള്‍ പാവത്താന്‍.. അപ്പോള്‍ അയാളുടെ കഞ്ഞിയില്‍ പൂഴിവാരിയിടാം. ഇതോ..

വേണു: നന്ദി.

കൃഷ്‌ | krish

Anonymous said...

We admit it as a serious mistake from our part.Actually as indicated in a comment , some time we will not get time to preview the serials.But will take care against these mistakes in future.And as an employer of asianet I will request my higher ups to take it seriuosly. Any way I thank Krish for pointing out the mistake

കൃഷ്‌ | krish said...

എന്റെ "അനാദരവ്‌" എന്ന പോസ്റ്റില്‍ ഇംഗ്ലീഷില്‍ ഒരു കമന്റ്‌ വന്നിരിക്കുന്നു - അനോണിയുടേത്‌:

"Anonymous said...
We admit it as a serious mistake from our part.Actually as indicated in a comment , some time we will not get time to preview the serials.But will take care against these mistakes in future.And as an employer of asianet I will request my higher ups to take it seriuosly. Any way I thank Krish for pointing out the mistake "

ഏഷ്യാനെറ്റിലെ എംപ്ലൊയര്‍ എന്നു പറയുന്നു, എംപ്ലോയര്‍ക്കും മുകളില്‍ ആളുണ്ടോ? ആരാണെന്ന്‌ പേര്‍ വെച്ചിട്ടില്ലാ.. ഇത്‌ ഏഷ്യാനെറ്റുകാര്‍ തന്നെയാണോ അനോണിയായി വന്നത്‌ - ഒരു സംശയം.

കൃഷ്‌ | krish

കൊച്ചുഗുപ്തന്‍ said...

എന്റെ കൃഷ്‌, ഇത്‌ ഇപ്പോഴാണ്‌ കണ്ടത്‌.....

കണ്ടപ്പോള്‍, വളരെ പ്രസക്തമായ ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്ന കൃഷിനോട്‌ ആദരവ്‌ തോന്നുന്നു...പ്രത്യേകിച്ചും കണ്ണീര്‍ക്കഥകളാവുന്ന സീരിയലുകള്‍ക്കു നടുവില്‍നിന്നും അടര്‍ത്തിയെടുത്തതാവുമ്പോള്‍...

പണ്ടത്തെ തമിഴ്‌ കവിയായ കാശി ആനന്ദന്റെ നിമിഷകവിതയാണ്‌ ഓര്‍മ്മ വരുന്നത്‌ ..അത്‌ ഏതാണ്ട്‌ ഇങ്ങനെയിരിയ്ക്കും...

"ഒരു ചെരുപ്പിലേക്കു നോക്കുമ്പോല്‍ അതിട്ടിരിയ്ക്കുന്ന കാലുകളുടെ സൗന്ദര്യമാണ്‌ നിങ്ങള്‍ കാണുന്നത്‌...ഞാന്‍ കാണുന്നതോ,അത്‌ ഉണ്ടാക്കിയ കൈകളുടെ തേങ്ങലുകളും"

.നന്ദി കൃഷ്‌,...നിങ്ങള്‍ യാത്ര അഭംഗുരം തുടര്‍ന്നോളൂ....

Anonymous said...

dear Krish,
It ( employer) was a spelling mistake. What I meant was " as an employee". I discussed the thing with my seniors and thay have given instruction to the producer of that serial to be more careful while shooting these kind of scenes. At this point I cant reveal my identity. Sorry for that. But can believe me as a well wisher.

കൃഷ്‌ | krish said...

കൊച്ചുഗുപ്താ : നന്ദി.

പിന്നെ, ഏഷ്യാനെറ്റില്‍നിന്നും പേരു പറയാനഗ്രഹിക്കാത്ത ഒരു അഭ്യുദയകാക്ഷി ഇക്കാര്യം അധികൃധരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും, സീരിയല്‍ നിര്‍മ്മാതാവിനോട്‌ ഇനി ഇങ്ങനെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയതായി അറിയിക്കുന്നു.

കൃഷ്‌ | krish