നിറം മാറുന്ന ഓന്തിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. ചുറ്റുപാടുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് തന്റെ ശരീരത്തിന്റെ നിറം നിമിഷം കൊണ്ട് മാറുന്ന ഓന്തിനെക്കുറിച്ച് ആര്‍ക്കാണ് അറിയാത്തത്. ഇതുകൊണ്ടായിരിക്കാം, സന്ദര്‍ഭത്തിനനുസരിച്ച് അഭിപ്രായവും സ്വഭാവവും മാറുന്നവരെ 'ഓന്തിന്റെ സ്വഭാവം' എന്നു വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഭാഷ മാറുന്ന ഓന്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ചിലരെങ്കിലും കേട്ടുകാണും!
അപ്പോള്‍ ഒരു സംശയം. ഓന്ത് സംസാരിക്കുമോ? ഭാഷ മാറുന്ന ഓന്ത് ശരിക്കും ഈ ഭൂലോകത്ത് ഉണ്ടോ? ഭൂലോകത്ത് കാണുകയില്ലായിരിക്കും. പക്ഷേ ഇങ്ങനെയൊരു 'ഓന്ത്' സൈബര്‍ ലോകത്ത് ഉണ്ട്. ഈ സൈബര്‍ ഓന്തിനെക്കുറിച്ച് അറിയാത്തവര്‍ക്കുവേണ്ടിയാണീ പരിചയപ്പെടുത്തല്‍.
ഇവനൊരു ഇന്ത്യന്‍ ഓന്താണ്. പേര്‍ 'ഗിര്‍ഗിട്ട്' (ഹിന്ദിയില്‍ ഗിര്‍ഗിട്ട് എന്നാല്‍ ഓന്ത്). ഇവന്റെ ജോലി, ഒരു ഭാരതീയ ഭാഷയിലെ യൂണിക്കോഡ് എഴുത്തുകുത്തുകളെ നിമിഷങ്ങള്‍ക്കകം ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു, ഗുരുമുഖി, ഗുജറാത്തി, ബംഗാളി, റോമന്‍ തുടങ്ങിയ സ്ക്രിപ്റ്റുകളിലേക്ക് ട്രാന്‍സ്‌ലിറ്ററേഷന്‍ ചെയ്യുന്നുവെന്നതാണ് (ട്രാന്‍സ്ലേഷന്‍ അല്ല).
മലയാളത്തില്‍ ബ്ലോഗെഴുതാന്‍ നാം വരമൊഴി, കീമാന്‍, ഇളമൊഴി, ക്വില്‍പാഡ് തുടങ്ങിയ യൂണിക്കോഡ് സ്ക്രിപ്റ്റ് ഉപയോഗിക്കുന്നു. ഇത് റോമന്‍ സ്ക്രിപ്റ്റില്‍ ടൈപ്പ് ചെയ്യുന്ന ഫൊണറ്റിക്ക് മലയാളത്തെ (മംഗ്ലീഷ്) യൂണിക്കോഡില്‍ കണ്‍വെര്‍ട്ട് ചെയ്ത് മലയാളത്തില്‍ ഡിസ്‌പ്ലേ ചെയ്യുന്നു. അതേ സമയം ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലേഷന്‍ ടൂള്‍സ് റോമന്‍ സ്ക്രിപ്റ്റില്‍ ടൈപ്പ് ചെയ്യുന്നതിനെ മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലേക്ക് തല്‍സമയം കണ്‍വെര്‍ട്ട് ചെയ്തുതരുന്നു. പക്ഷേ, ഇതെല്ലാം തന്നെ റോമന്‍ സ്ക്രിപ്റ്റിലുള്ളവയെ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ചെയ്യുകയാണ്. ഒരു ഭാരതീയ ഭാഷയില്‍ നിന്നും വേറൊരു ഭാരതീയ ഭാഷയിലേക്ക് ട്രാന്‍സ്‌ലിറ്ററേഷന്‍ ചെയ്യുന്നില്ല.
മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത, അതേസമയം മലയാളം സംസാരിക്കാനും മനസ്സിലാക്കാനും പറ്റുന്ന, ഒരു പ്രവാസിയായ മലയാളി എങ്ങനെ മലയാളം ബ്ലോഗ് വായിക്കും? ഇവിടെയാണ് ഈ ഓന്തപ്പന്റെ അതായത് ഗിര്‍ഗിട്ടിന്റെ സഹായം ആവശ്യമായി വരുന്നത്.

നിങ്ങള്‍ വായിക്കാനുദ്ദേശിക്കുന്ന ബ്ലോഗ് പോസ്റ്റിന്റെ URL അഡ്ഡ്രസ്സ് കോപ്പി ചെയ്യുക. ഇനി ഇവിടെ പോയി ഗിര്‍ഗിട്ട് തുറക്കുക. അവിടെ കാണുന്ന Enter the Web address to be transliterated എന്നതിനു താഴെയുള്ള കോളത്തില്‍ കോപ്പി ചെയ്ത ബ്ലോഗ് URL പേസ്റ്റ് ചെയ്യുക,എന്നിട്ട് നിങ്ങള്‍ ഏതു ഭാഷ/ലിപിയിലാണ് വായിക്കേണ്ടത് (ഉദാ: റോമന്‍ സ്ക്രിപ്റ്റ്) അതില്‍ മാര്‍ക്ക് ചെയ്ത്, Transliterate ബട്ടനില്‍ ക്ലിക്ക് ചെയ്യുക. നിമിഷങ്ങള്‍ക്കകം മലയാളം ബ്ലോഗ് റോമന്‍ സ്ക്രിപ്റ്റില്‍ വായിക്കാവുന്നതാണ്. ഇതുപോലെ മറ്റു ഭാരതീയ ഭാഷകളിലേക്കും ട്രാന്‍സ്‌ലിറ്ററേറ്റ് ചെയ്യാവുന്നതാണ്. ഒരിക്കല്‍ ലിപിമാറ്റം ചെയ്യപ്പെട്ട ബ്ലോഗില്‍/വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ വീണ്ടും ഗിര്‍ഗിട്ടിലെ ട്രാന്‍സ്ലിറ്ററേറ്റ് പേജില്‍ പോവാതെതന്നെ അവിടത്തെ മറ്റു ലിങ്കുകളില്‍ ക്ലിക്കിയാല്‍ വേറെ പോസ്റ്റുകളും/പേജുകളും ലിപിമാറ്റം ചെയ്യപ്പെട്ട രീതിയില്‍ കാണാവുന്നതാണ്. ലിപിമാറ്റം നൂറും ശതമാനം ശരിയായ രീതിയിലല്ല കാണിക്കുന്നതെങ്കിലും ആ സൈറ്റിലെ/ബ്ലോഗിലെ വിഷയത്തെക്കുറിച്ച് ഒരു ഏകദേശ വിവരം അറിയാവുന്നതാണ്. ചില പോരായ്മകളുണ്ടെങ്കിലും ഈ ഓന്തപ്പന്‍ ആള് പൊളപ്പനാ.





അതേ ബ്ലോഗ് റോമന്‍ ലിപിയിലേക്ക് മാറ്റിയപ്പോള്‍.


ഇതിന്റെ ഗുണവും ദോഷവും:
ഉദാ.1: ബാംഗ്ലൂരിലുള്ള ശ്രീക്കുട്ടന്റെ ഓഫീസിലെ കന്നഡക്കാരി സഹപ്രവര്‍ത്തകക്ക് ഒരു കന്നഡ ബ്ലോഗുള്ളതായി ശ്രീക്കുട്ടന്‍ മനസ്സിലാക്കുന്നു. അത് ഒന്നും വായിച്ചറിയാനും, കന്നഡയില്‍ തന്നെ ഒരു കമന്റ് തേങ്ങയുടച്ച് സുന്ദരിയായ അവളെ ഒന്ന് ഇമ്പ്രസ്സ് ചെയ്യാനും ശ്രീക്കുട്ടനു മോഹം. ഇതുവരെയും അതിന് പറ്റിയില്ല. എന്നാല്‍ ഇനി മുതല്‍ ഓന്തപ്പന്റെ സഹായത്താല്‍ അവളുടെ കന്നഡ ബ്ലോഗ് പോസ്റ്റുകള്‍ മലയാളത്തില്‍ വായിച്ച്, കന്നഡയില്‍ കമന്റിട്ട് ശ്രീക്കുട്ടന്‍ ഞെളിയാന്‍ ശ്രമിക്കുന്നു!!


ഉദാ.2: ഹൈദരാബാദിലെ നിഷക്കും പ്രതീഷിനും തെലുഗു കുറച്ചൊക്കെ മനസ്സിലാക്കാന്‍ പറ്റും. ചില വാക്കുകള്‍ പറയാനും. പക്ഷേ വായിക്കാനറിയില്ല. തെലുഗു പാചകക്കുറിപ്പുകളെക്കുറിച്ചും പുതുതായി ഇറങ്ങുന്ന തെലുഗു സിനിമകളെക്കുറിച്ചും അറിയാനൊരു മോഹം. വായിക്കാനറിയാത്തതുകൊണ്ട് രക്ഷയില്ല. ഇനി ഓന്തപ്പന്‍ നിങ്ങളെ സഹായിക്കും. നെറ്റിലെ തെലുഗു സിനിമാ സൈറ്റുകള്‍ മലയാളത്തില്‍ വായിക്കാം. ഏമണ്ടി?


ഉദാ.3: കൊച്ചി ഓഫീസിലെ മേധാവിയായ സര്‍ദാര്‍ സുഖ്‌വീന്ദര്‍ സിംഗിന് മലയാളം കുറച്ചൊക്കെ പറയാനറിയാം. പക്ഷേ എഴുതാനും വായിക്കാനും അറിയില്ല. അദ്ദേഹത്തിന്റെ ഓഫീസിലെ മല്ലൂസ് മലയാളം ബ്ലോഗുകളില്‍ ബോസിനെ കളിയാക്കി കമന്റുകള്‍ ചൊരിയുകയാണ്. അവസാനം പഞ്ചാബി സിംഗ് മലയാളം ബ്ലോഗ് കമന്റുകള്‍ ഗിര്‍ഗിട്ട് വഴി ഗുര്‍മുഖി ലിപിയില്‍ വായിച്ചെടുക്കുന്നു. മല്ലൂസിനു വാണിംഗും?
(ഇത് തിരഞ്ഞുപിടിക്കാനുണ്ടായ പ്രചോദനം? നിരവധി മലയാളം ബ്ലോഗ് പോസ്റ്റുകള്‍ കേരള്‍സ്.കോം മോഷ്ടിച്ച് അവരുടെ സൈറ്റില്‍ ഇട്ടപ്പോള്‍, ഇത് കോപ്പിറൈറ്റ് ലംഘനമാണെന്നും പറഞ്ഞ് സജിയും ഇഞ്ചിയും മറ്റു പലരും പോസ്റ്റുകള്‍ ഇട്ടിരുന്നുവല്ലോ. നമ്മളെല്ലാം പ്രതിഷേധിച്ച് അതില്‍ അഭിപ്രായവും രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇഞ്ചിക്ക് അയച്ച ഒരു ഇ-മെയിലില്‍ ശിവ എന്ന തമിഴന്‍, അയാളെ അധിക്ഷേപിക്കുന്ന വിധത്തില്‍ കമന്റുകള്‍ നിറഞ്ഞ പോസ്റ്റുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നമ്മള്‍ മലയാളത്തില്‍ എഴുതിയ അഭിപ്രായങ്ങള്‍ തമിഴനായ അയാള്‍ക്ക് മറ്റുള്ളവര്‍ പറഞ്ഞുകൊടുത്തിരിക്കും, അല്ലെങ്കില്‍ അയാള്‍ക്ക് മലയാളം വായിക്കാനറിയുമായിരിക്കും. ഇതുരണ്ടുമല്ലെങ്കില്‍ പിന്നെ അയാളെങ്ങിനെ അതു മനസ്സിലാക്കി? ഈ ചിന്തയാണ് ഈ ഓന്തപ്പനെ വെബുലകത്തില്‍ നിന്നും തിരഞ്ഞുപിടിക്കാന്‍ പ്രചോദനമായത്.)
ഇതുപോലുള്ള സാഹചര്യങ്ങളില്‍ ഈ ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂള്‍സ് സഹായകരമാവുകയാണ്. അതിനാല്‍ തന്നെ നാം മലയാളികള്‍ അല്ലാത്തവരെക്കുറിച്ച് അഭിപ്രായം എഴുതുമ്പോള്‍ ശ്രദ്ധികേണ്ടതുണ്ട്. അവര്‍ക്ക് ഇത് ഒരു പരിധിവരെ ഫോണറ്റിക്കായി വായിച്ചെടുക്കാന്‍ പറ്റും.
23 comments:
ഭാഷ മാറുന്ന ഓന്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?
എന്നാല്‍ ഇങ്ങനെയൊരു ഓന്തിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
പണ്ട് ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഞാനിട്ടിരുന്നു.
ഇത് ഞാനായിട്ടാ കേള്‍ക്കുന്നത്. കൊള്ളാല്ലോ വീഡിയോന്ത് :) നന്ദീട്ടോ
അല്ല കൃഷേട്ടാ...മലയാളം പോസ്റ്റൊക്കെ ഇംഗ്ലീഷിലാക്കാന്‍ ഈ ഓന്തപ്പനെക്കൊണ്ട് പറ്റുമോ ? :)
krishineyum faarmaeyum njaan onthappanmaaraayi prakhyaapikkunnu :0 (malaayalam ee PCyil otunnilla)
ഈ ഓന്തപ്പനെ കാണിച്ചു തന്ന കൃഷേ നന്ത്രി.:).
മാഷേ, നിറം മാറുന്ന ഓന്തിനേക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ചെറുപ്പത്തില്‍ ഒരു ചുവന്ന ഓന്ത് നേരെ നോക്കിയാല്‍ മറ്റുള്ളവര്‍ പറയും ‘ദേ ഓന്ത് നിന്റെ ചോര കുടിച്ച് തൊടങ്ങി’ എന്ന് :)
ദാ ഇപ്പോ ഭാഷ മാറുന്ന ഓന്തും. എനിക്കറിയില്ല, ഈ മാഷ് ഓന്ത് വിഷയത്തില്‍ പീയെച്ച്ഡി എടുത്തിട്ടുണ്ടോ? ‘ബീയെ (ലിറ്റ്)‘ എന്നപോലെ ‘ബീയെ (ഓന്ത്)‘ ??
എന്തായാലും വളരെ നന്നായിരിക്കുന്നു മാഷിന്റെ ഗവേഷണം. ഇനി ലെവന്മാര്‍ എന്റെ ബ്ലോഗിന്റെ സ്ക്രീന്‍ഷോട്ടെടുത്തേയ് എന്നും പറഞ്ഞ് വരുന്നതിനു മുന്‍പ് ‘കടപ്പാട്’ ഒക്കെ വെക്കാശാനേ. :)
ഞാന്‍ എന്റെ ബ്ലോഗൊന്ന് കന്നടയിലാക്കാന്‍ പോവാ. ഏമണ്ടീ?
www.baraha.com kandittundo?
കൊള്ളാം മാഷേ പരിപാടി.ഒന്നു പ്രയൊഗിച്ചു നോക്കട്ടെ.
ഇതും അതുതന്നെ ചെയ്യും
ഓന്തപ്പന്‍ ആളു കൊള്ളാല്ലോ കൃഷ് ചേട്ടാ....
എവനെ പരിചയപ്പെടുത്തി തന്നതിനു ഡാങ്ക്സ് ട്ടാ.
:)
ഫാര്‍മര്‍: നന്ദി. ഇതിനെക്കുറിച്ചറിയാത്തവര്‍ക്കു വേണ്ടി ഒരു പരിചയപ്പെടുത്തല്‍ മാത്രം.
ഇന്‍ഡിനേറ്ററില്‍്‍ ലിപിമാറ്റം ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ നേരാവണ്ണം കാണിക്കുന്നില്ല. മലയാളത്തില്‍ നിന്നും ഇംഗ്ലീഷില്‍ പോലും കാണിക്കുന്നതില്‍ അക്ഷരങ്ങള്‍ക്കിടയില്‍ ‘0’ നിറയെ വരുന്നു. അതിലും മെച്ചം ഗിര്‍ഗിട്ട് തന്നെയെന്നു തോന്നുന്നു.
നിരക്ഷരന്‍: നന്ദി. ഇതില്‍ ലിപി മാറ്റം മാത്രമാണ് നടക്കുന്നത്. ട്രാന്‍സ്ലേഷന്‍ അല്ല.
കാര്‍ട്ടൂ: നന്ദി. ഇതെന്തുപറ്റി. വീണ്ടും ക്ലാസ്സില്‍ ബഞ്ചില്‍ കയറ്റി നിര്‍ത്തിയോ. ശ്രദ്ധിക്കണം,ബഞ്ചൊടിഞ്ഞുപോകല്ലേ :)
വേണു : നന്ദി.
മഴത്തുള്ളി : നന്ദി.
ഈ അച്ചായന്റെ കാര്യം.
ഇതില്‍ ഇന്‍ഫര്‍മേഷനുവേണ്ടി ബ്ലോഗിന്റെ പേരടക്കമുള്ള സ്ക്രീന്‍ഷോട്ടാ ഇട്ടിരിക്കുന്നത്. കോപ്പിയടിയോ, മലയാളീ’കരിക്ക’ലോ അല്ല.
:)
‘നാര്‍ദ്നാ സെമൂസ്‘ : നന്ദി. അത് കണ്ടിട്ടുണ്ട്.
അനില്‍: നന്ദി.
ശ്രീ : നന്ദി.
ഓന്തപ്പന്‍ കൊള്ളാല്ലോ കൃഷ് ചേട്ടാ....
പരിചയപ്പെടുത്തി തന്നതിനു Thankx...
കൊള്ളാമല്ലോ ഈ ഗിര്‍ഗിട്ടന്‍. ഞാന്‍ പോയി നോക്കി. എന്റെ തന്നെ ബ്ലോഗ് ഹിന്ദി ലിപിയിലും തെലുങ്ക് ലിപിയിലും കണ്ട് വണ്ടറടിച്ചു പോയി!!
ഭാഷ മാറുന്ന ഈ പരിപാടി കൊള്ളാം ....നന്ദി.
വളരെ നന്ദി. ഉപകാരപ്രദമായ ഒരു പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു,
അരീക്കോടന്‍: നന്ദി.
ബിന്ദു: നന്ദി.
ഉണ്ണികൃഷ്ണന്‍: നന്ദി.
നരിക്കുന്നന്‍ : നന്ദി.
കൃഷ്....
തുടക്കം വായിച്ച് തുടങ്ങിയപ്പോല്‍ ഒരു ഓന്തിനെ പോലെ ഇടക്ക് ഞാനുമൊന്ന് നിറമാറി...പക്ഷേ താഴേക്ക് ചാടിയപ്പോ...സംഗതി റിയാലിറ്റി ഷോ പോലെയല്ല കാര്യമുണ്ട് എന്ന് മനസ്സിലായി....പൊളപ്പന്‍ തന്നെ മച്ചബി..
ഒരു കവിത മൊഴി മാറ്റം ചെയ്യാന്‍ നോക്കി....ഷോ..എങ്ങിനെ പറയും ശരിക്കും തെറി കിട്ടി.... തെറി ബ്ലോഗ്ഗായിരുന്നു.....ഓരോ പുലി വാല്..ഓ
നന്ദി സ്നേഹിത...നല്ല വിവരണം
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍
കിടു....
ഉമ്മാാാാാാാാസ്..;)
വളരെ നല്ല പോസ്റ്റ്. ഇനി ഞാനുമൊന്ന് വളയ്ക്കാന്‍ ശ്രമിക്കട്ടെ.... ;) ഇനി കുറച്ചു നാള്‍ കൂടി കഴിഞ്ഞാല്‍ (ചിലപ്പോള്‍) ട്രാന്‍സ്ലേഷനും കൂടി വരുമായിരിക്കും. കമ്പ്യൂട്ടറിനെ പറ്റിയൊക്കെ വലുതായിട്ട് അറിയുന്നതിന് മുമ്പ് ഹിന്ദിയൊക്കെ പഠിക്കുന്ന സമയത്ത് ഇങ്ങനെയൊക്കെ translate ചെയ്യുന്ന യന്ത്രമുണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോയിരുന്നു. അത് ഹിന്ദി പഠിക്കുവാനുള്ള ആഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല, "ഈ തൊല്ല എങ്ങനേലും ഒന്നൊഴിവാക്കാനുള്ള വഴി" എന്ന മട്ടിലായിരുന്നു.....
ഓ.ടോ: സാധാരണ ആളുകള്‍ ഉദാഹരിക്കുവാന്‍ ഉപയോഗിക്കുന്ന പേരുകള്‍ രഘു, രാഹുല്‍, വിഷ്ണു മുതലായവയാണ്. പ്രതീഷ് എന്ന പേര് ആദ്യമായിട്ടാണ് ഇങ്ങനെ ഉദാഹരിച്ച് കാണുന്നത്.
Kollam Good one...
ഈ ഓന്ത് ഇപ്പോ എവിടെയാണ്? തിരഞ്ഞിട്ടു കാണാനില്ല. പുതിയ വിവരം കിട്ടിയാൽ ഉപകാരമായി.
വിലപ്പെട്ട വിവരം തന്നതിന് കൃഷ്ണയ്ക്ക് നൂറു നന്ദി :)
ജയശ്രീകുമാര്‍ :: നന്ദി.
ഗിര്ഗിട്ടിന്റെ ആ ലിങ്ക് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ലെന്ന് കാണുന്നു. (പഴയ ലിന്കല്ലേ.) ഇതിനെകുറിച്ചുള്ള ഒരു പഴയ ബ്ലോഗ് ലിങ്ക് ഇപ്പോഴും അവിടെയുണ്ട്: http://blog.girgit.chitthajagat.in/
Post a Comment