(പഴയ പുരാണം ഇവിടെയുണ്ട്.)
ദ്പ്പോ അതുപോലാ. വീണ്ടും വിവാദം.
ഈ ആസ്സ്-ത്രേലിയക്കാര്ക്ക് ക്രിക്കറ്റ് കളിക്കണേങ്കില് വിവാദം വേണോന്ന് വെച്ചാല്‍. നുമ്മടെ ടീം അവരുടെ നാട്ടില്‍ കളിക്കാന്‍ ചെന്നപ്പോള്‍ 11 പേരടങ്ങുന്ന ലോക ചാമ്പ്യനോട് ഏറ്റുമുട്ടിയാല്‍ പോരെ എന്നു കരുതിയവര്‍ക്ക് തെറ്റി. ഇന്ത്യക്ക് നേരിടേണ്ടിവന്നത് 11 കളിക്കാരും 3 അമ്പയറന്മാരും ചേര്‍ന്ന ടീമിനെയാ. ആസ്ത്രേലിയന്‍ കളിക്കാര്‍ ഔട്ടായപ്പോള്‍ അമ്പയറന്‍ കണ്ടില്ല, അനങ്ങിയില്ല. അവരങ്ങനെ റണ്ണുകള്‍ വാരിക്കൂട്ടി. ഇന്ത്യക്കാര്‍ ബാറ്റിംഗിനു വന്നപ്പോളോ ബാറ്റില്‍ തട്ടാതെ പിടിച്ച പന്തിനും നിലത്തിട്ട് പിടിച്ച് പന്തിനുമെല്ലാം കൈ പൊക്കി 'ഔട്ട്' കാണിച്ചു. സംശയം വന്നപ്പോള്‍ മൂന്നാമന് അമ്പയറനോടല്ല ചോദിച്ചത്, നിലത്തിട്ട് പിടിച്ചവനോട്,
"നീ പിടിച്ചോടാ?"
"സത്യായിടും ഞാന്‍ പിടിച്ചന്നേ".
എന്നാ ലവന് ഔട്ട്.
അങ്ങനെ 14 പേരും കൂടി ഇന്ത്യയെ തോല്‍പ്പിച്ചു.
ഇതിനിടക്ക് നുമ്മടെ തലേക്കെട്ടുകാരന്‍ ബജ്ജി അവരുടെ കറുത്ത ഡയമണ്ട്സിനെ ‘കൊരങ്ങാ' ന്നു വിളിച്ചൂന്നും പറഞ്ഞ് ദേ അടുത്ത പുകില്. ഇതാണങ്കില്‍ അമ്പയറോ ആരും തന്നെ കേട്ടിട്ടുമില്ല. ടീവീലും കണ്ടില്ല. കേസ്, അന്വേഷണം, രാത്രിയില്‍ 6 മണിക്കൂര്‍ നീണ്ട തെളിവെടുപ്പ്. ബജ്ജി പറേണു പഞ്ചാബീല്‍ 'മെന്നൂ കീ' എന്ന് പറഞ്ഞതോ മറ്റോ ഡയമന്‍ഡ്സ് ' മങ്കി' ന്ന് ധരിച്ചുക്കാണും.
(പട്ടിയെ നോക്കി പട്ടീന്ന് വിളിച്ചാ ഏത് പട്ടിക്കും പിന്നെ ദേഷ്യം വരൂല്ലെ! വിളിച്ചില്ലേലും ചിലവക്ക് ചിലപ്പോ ദേഷ്യം വരും).
നുമ്മടെ ആള്ക്കാര് പറഞ്ഞത് അവര്‍ വിശ്വസിച്ചൂല്ല, ആസ്സികള് പറഞ്ഞത് അപ്പടി വിശ്വസിച്ച് ബല്യ റഫറി ശിക്ഷ വിധിച്ചു. ‘ഇനി 3 ടെസ്റ്റ് കളിക്കണ്ട, വീട്ടിപ്പോടാ’. അപ്പോ ബാഡ്(ഫോഗ്) നുമ്മടെ കപ്താന് കുമ്പള്സിനെ ചീത്ത വിളിച്ചതോ. അങ്ങനെ വിടാന്‍ പറ്റ്വോ. ഇന്നാ പിടിച്ചൊ ഒരു ഗമ്പ്ലെയിന്റ്. ഐസി കൗണ്‍സിലിന് കത്തയച്ചിട്ട് ഇനീപ്പം കളിക്കണോ വേണ്ടയോന്നും പറഞ്ഞ് എല്ലാരുംകൂടി സിഡ്നീയില്‍ കാത്തുകെട്ടിക്കിടപ്പാ. ബാക്കിയുള്ള രണ്ട് 'ടെസ്റ്റിംഗ്' മല്‍സരം കളിച്ചില്ലേല്‍ 2.3 മില്ല്യണ്‍ ഡോളറാ നമ്മള് അവര്‍ക്ക് 'നഷ്ടപരിഹാരം' കൊടുക്കേണ്ടി വരിക.
ഇതിനിടക്ക് അമ്പയറന്സ് 'വെള്ളപ്പ'ന്റേം 'കറുത്തപ്പ'ന്റേം പക്ഷപാതത്തില്‍ പ്രധിക്ഷേധിച്ച് ഇന്ത്യയില്‍ ചിലയിടങ്ങളിലെല്ലാം അവരുടെ കോലം കത്തിക്കുകയുണ്ടായി.
എന്ത് തോന്ന്യാസം കാണിച്ചാലും ആസ്സികളുടെ പക്ഷം പിടിച്ച് കാമ്പൈന് നടത്തുന്ന ആസ്സി മീഡിയകള്‍ ഇപ്രാവശ്യം അവരുടെ തന്നെ ടീമിനെതിരെ ചില അഭിപ്രായങ്ങളൊക്കെ നടത്തിയത് അത്ഭുതമായിരിക്കുന്നു.
പക്ഷേ കുരിയര്‍ മെയില്‍ എന്ന ആസ്സി പത്രത്തില്‍ ഭാരതീയര്‍ ആരാധിക്കുന്ന ശ്രീ ഹനുമാന്റെ ചിത്രത്തില്‍ മുഖം മാറ്റി ആ കറുത്ത ഡയമന്‍ഡ്സിന്റെ മുഖം വെച്ചിരിക്കുന്നത്, ശ്രീ ഹനുമാന്റെ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. (പത്രത്തില്‍ വലതുവശത്തെ മാറിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ ചിത്രം). ഭാരതീയരെ ആക്ഷേപിച്ചതും പോരാ എന്നിട്ട് അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും അപമാനിക്കുന്നവിധത്തിലാണ് ചിത്രം കൊടുത്തിരിക്കുന്നത്.
വല്യ മാന്യത നടിക്കുന്ന ആസ്സികളേ.. ഇത്രയും വേണോ.
*****
അപ്പ്ഡേറ്റ് (8.1.07):
ഐസി കൌണ്‍സിലിന്റെ വിധിയും കാത്ത് ഇന്ത്യന്‍ ടീം ഇപ്പോഴും സിഡ്നിയില്‍ തന്നെ.
ഇന്നലെ രാത്രി 9 മണിക്ക് ശേഷം ശ്രീ ഹനുമാന്റെ വിവാദചിത്രം കാണാന്‍ കുരിയല്‍ മെയിലിന്റെ ലിങ്കില്‍ പോയവര്‍ നിരാശയായിരിക്കും. അവരുടെ ഫോട്ടോ ഗാലറിയില്‍ പോലും ഈ ചിത്രം ഇപ്പോള്‍ ഇല്ല. വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നായിരിക്കണം ‘ആസ്സ്’-ത്രേലിയന്‍ പത്രം ആ ചിത്രം മാറ്റിയത്.

ഹിന്ദു ദേവീ ദേവന്മാരുടെ നഗ്ന പെയിന്റിംഗുകള്‍ വരച്ച് ലക്ഷങ്ങള്‍ വാരിക്കൂട്ടുന്ന, മാധുരിയില്‍ ‘ഫിദ’യായ വെള്ളത്താടിക്കാരന് അവാര്‍ഡ് പ്രഖ്യാപിച്ചപോലെ ഈ ‘ആസ്സി’ പത്രത്തിനും ഒരു അവാര്‍ഡ് കൊടുക്കാവുന്ന കാര്യം ചിന്തിക്കാവുന്നതാണ്.
‘ആസ്സി’ പത്രം ഇത്രയൊക്കെ ചെയ്തെങ്കിലും നമ്മള് എന്തെങ്കിലുമൊക്കെ ചെയ്യണ്ടെ എന്ന് കരുതിക്കാണും റിയല്‍ എസ്റ്റേറ്റ് മൊയലാളീ കുറച്ചുകാലം നോക്കിപരിപോഷിപ്പിച്ച് അച്ചന്മാര്ക്ക് തിരിച്ചേല്‍പ്പിച്ച ദീപിക പത്ര(കോണ്‍)ന്റെ ആദ്യ പേജില്‍ തന്നെ ഒരു കംഗാരുവിന്റെ രൂപത്തില്‍ വയറ്റിലെ സഞ്ചിയില്‍ അമ്പയറെ ഇരുത്തി സാക്ഷാല്‍ ബ്ലാക്ക് ഡയമണ്ട്സിന്റെ ചിത്രം അച്ചടിച്ചുവന്നിരിക്കുന്നത്.
ആധുനിക ‘കംഗാരുദൈവം‘ !!!
അപ്പ്ഡേറ്റ്-2 (8.1.07)
അങ്ങനെ അവസാനം ബിസിസിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരിക്കണം ഐസി കൌണ്‍സില്‍ തീരുമാനം അറിയിച്ചത്. നേരത്തെ അമ്പയറന്‍ ‘കറുത്തപ്പ’നെ മാറ്റുന്ന പ്രശ്നമില്ലെന്ന് പറഞ്ഞ അതേ കൌണ്‍സില്‍ സായിപ്പന്മാര് ഇപ്പോള്‍ ഈ സീരിസ്സില്‍ ‘കറുത്തപ്പന്‍‘ വേണ്ടെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നു. പിന്നെ നുമ്മടെ ബജ്ജിക്ക് വീട്ടിപ്പോണ്ടാ, തുടര്‍ന്നും കളിക്കാം, പക്ഷേ വിവാദ ‘കൊരങ്ങാ’ വിളിയില്‍ അന്തിമതീരുമാനം പിന്നെ അറിയിക്കുമത്രേ. അപ്പൊ അവസാനം ഇന്ത്യ അടുത്ത കളിക്ക് ക്യാന്‍ബറക്ക് പോകുന്നു. ഇത്രയെങ്കിലും തീരുമാനം ഇത്ര പെട്ടെന്ന് എടുത്തത് ക്രിക്കറ്റ് മൂലം ഏറ്റവും കൂടുതല്‍ പണം നേടിക്കൊടുക്കുന്ന ഇന്ത്യയെ പിണക്കണ്ട എന്നു കരുതിയാവും. അല്ലാതെ അത്ര സ്നേഹം കൊണ്ടൊന്നുമല്ല.
പക്ഷേ, അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കി.
രണ്ട് അമ്പയറന്മാരും തെറ്റ് ചെയ്തപ്പോള്‍ ഒരാള്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. അമ്പയറന്മാര്‍ അറിഞ്ഞ്കൊണ്ട് തെറ്റ് ചെയ്തു എന്ന് മനസ്സിലാക്കിയ ഐസി കൌണ്‍സില്‍, അതുമൂലം ഇന്ത്യ തോറ്റ കളിയുടെ പരിണാമം എന്തുകൊണ്ട് റദ്ദ് ചെയ്തില്ല.
ആസ്സി കപ്താന് ‘പാണ്ടങ്ങ’ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല. ഇതേപോലെ ഒരു സിറ്റ്വേഷനില്‍ പാക്കിസ്ഥാന് കളിക്കാരന് രഷീദ് ലത്തീഫിനെതിരെ നടപടി എടുത്തവര്‍ ഇക്കാര്യം എന്തേ അവഗണിച്ചു.
അപ്പോള്‍ നിങ്ങള്‍ സായിപ്പന്മാര്ക്ക് ഒരു നിയമം ഞങ്ങള്‍ക്ക് വേറെ നിയമം എന്ന സ്ഥിതിയായില്ലേ.
ഞങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് നാല് എന്ന് പറഞ്ഞുനടന്ന ആസ്സികളുടെ ജാട ഇപ്രാവശ്യം വിലപ്പോയില്ല, അത്രേന്നെ.
‘പാണ്ടന്‍‘ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.
15 comments:
"നീ പിടിച്ചോടാ?"
"സത്യായിടും ഞാന്‍ പിടിച്ചന്നേ".
എന്നാ ലവന് ഔട്ട്.
വല്യ മാന്യത നടിക്കുന്ന ആസ്സികളേ.. ഇത്രയും വേണോ.
അല്ല മാഷേ....
ഇതൊന്തൊരു പുകിലാ...ആകെ മൊത്തം ട്ടോട്ടല്‍
വിവാദങ്ങളാണല്ലോ...
ചേ നല്ല മൂഡിലൊന്ന് കളിച്ചു വന്നതാ..ദേ വിളിച്ചു ഔട്ട്
അയ്യോ ഞാന്‍ കണ്ടില്ലേ...അപ്പോ നീ കണ്ടോ...
ഞാനും കണ്ടില്ല ..എന്ത്??
അവന് ലവനെ തെറി വിളിക്കുന്നത്...
എന്തോ വിളിക്കുന്നത് കേട്ടു തറിയാണെന്ന് മനസ്സിലായില്ല
ഓ...എന്തായാലും കിടക്കട്ടെ പണീഷ്മെന്റ്റ്...
സന്ദര്‍ഭോചിതമായ പോസ്റ്റ്
നന്മകള് നേരുന്നു
ഇത്രയും ചൂടായ ഒരു സംഭവം ഇത്ര സരസമായി പറയാന്‍ ഒരു പ്ക്ക്ഷേ തങ്കള്‍ മാത്രം.
അവരുടെ തന്നെ ഒരു പത്രത്തിന്റെ തലക്കെട്ട് ഇവിടെ
http://www.smh.com.au/news/cricket/arrogant-ponting-must-be-fired-roebuck/2008/01/07/1199554571883.html
ഇതൊക്കെ കണ്ടോണ്ടിരിക്കണ നമ്മളാ വിഡ്ഡികള്‍
ആകെ മൊത്തം ടോട്ടല്വി വാദങ്ങളാണല്ലോ...
വാല്മീകി മാഷ് പറഞ്ഞത് തന്നെ ഒന്നു പറയുന്നൂ.
അവരുടെ തന്നെ ഒരു പത്രത്തിന്റെ തലക്കെട്ട് ഇവിടെ
ദാ ഇവിടെ
ഇതൊന്നു കണ്ടു നോക്കു.
എന്തു ചെയ്യാന്‍?
:)
വിവാദകാലേ വിപരീതബുദ്ധീ എന്നാണോ ചൊല്ല് :)
:)
ഏറ്റവും നന്നായി കളിച്ചത് താഴെകൊടുത്തിരിക്കുന്നതില്‍ നിന്നും ചൂസ് ചെയ്യുക. ശരിയുത്തരത്തിന് ശ്രീ കൃഷിന്റെ വക സമ്മാനം...
a) ആസ്സി
b) അമ്പയറ്
c) ഇന്‍ഡ്യ
ഇന്നത്തെ അപ്പ്ഡേറ്റ്:
‘ആസ്സി’ പത്രം ഇത്രയൊക്കെ ചെയ്തെങ്കിലും നമ്മള് എന്തെങ്കിലുമൊക്കെ ചെയ്യണ്ടെ എന്ന് കരുതിക്കാണും റിയല്‍ എസ്റ്റേറ്റ് മൊയലാളീ കുറച്ചുകാലം നോക്കിപരിപോഷിപ്പിച്ച് അച്ചന്മാര്ക്ക് തിരിച്ചേല്‍പ്പിച്ച ദീപിക പത്ര(കോണ്‍)ന്റെ ആദ്യ പേജില്‍ തന്നെ ഒരു കംഗാരുവിന്റെ രൂപത്തില്‍ വയറ്റിലെ സഞ്ചിയില്‍ അമ്പയറെ ഇരുത്തി സാക്ഷാല്‍ ബ്ലാക്ക് ഡയമണ്ട്സിന്റെ ചിത്രം അച്ചടിച്ചുവന്നിരിക്കുന്നത്.
ആധുനിക ‘കംഗാരുദൈവം‘ !!!
ഇന്ത്യക്ക് നേരിടേണ്ടിവന്നത് 11 കളിക്കാരും 3 അമ്പയറന്മാരും ചേര്‍ന്ന ടീമിനെയാ.
mashe chirichu oru paruvam aayi
സമയോചിതമായ പോസ്റ്റ് :)
അങ്ങിനെ നമ്മള് ഐ.സി.സി. യെ മുട്ടുകുത്തിച്ചു... ഇനിയും പ്രശ്നങ്ങളൊന്നുമില്ലാതെ കളി സുഗമമായ് നടക്കട്ടേ !
അപ്പ്ഡേറ്റ്-2.
ഞങ്ങള്‍ പിടിച്ച മുയലിന് കൊമ്പ് നാല് എന്ന് പറഞ്ഞുനടന്ന ആസ്സികളുടെ ജാട ഇപ്രാവശ്യം വിലപ്പോയില്ല, അത്രേന്നെ.
‘പാണ്ടന്‍‘ നായുടെ പല്ലിനു ശൌര്യം
പണ്ടേപ്പോലെ ഫലിക്കുന്നില്ല.
---
മന്‍സൂര്‍, പൊറാടത്ത്, വാല്മീകി, പ്രിയ ഉണ്ണികൃഷ്ണന്, സജി, കുതിരവട്ടം, ശ്രീ, കുറുമാന്, അപ്പു, ഏറനാടന്‍, മനു, നിക്ക്, ക്രിക്കറ്റ് വിവാദക്കളി കാണാന്‍ വന്ന എല്ലാര്ക്കും നണ്ട്രി.
(ലിങ്ക്സ്വാമികള് എല്ലാം കണ്ടിരുന്നു, നന്ദി.)
ഏറനാടാ, ചോദ്യത്തിന്റെ ഉത്തരങ്ങള്‍ ഐസിസിക്ക് അയച്ചുകൊടുക്കുന്നതായിരിക്കും അവര്‍ തീരുമാനിച്ച് ഉചിതമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.
Post a Comment