Tuesday, March 27, 2007

കമ്മു.. ദി മോഡല്‍.

കമ്മു.. ദി മോഡല്‍.

ഇത്‌ ഞാന്‍ കമ്മു എന്ന വളര്‍ത്തുപൂച്ച.
ഈ പോസ്‌ എങ്ങിനെയുണ്ട്‌. എന്നെയോ അതോ അടുത്തുള്ള പൂവിനെയോ നിങ്ങള്‍ക്കിഷ്ടം.


എന്നെയിഷ്ടമായെന്നോ.. എങ്കില്‍ ഞാന്‍ കുറച്ചു പോസ്‌ കൂടി ചെയ്യാം.
പിന്നെ ഞാന്‍ പാവമാ കെട്ടോ.
ഇതെപ്പടി?


ആരാ അവിടെ.. ഡോണ്ട്‌ ഡിസ്റ്റര്‍ബ്‌ മീ...


കുറുക്കന്റെ കണ്ണ്‌ കോഴിക്കൂടിനുനേരെയാ.. എന്നുവെച്ച്‌ ഞാന്‍ ആ ടൈപ്പൊന്നുമല്ല..
സ്ട്രെയിറ്റ്‌ ഫോര്‍വേഡാ..നല്ല അനുസരണശീലമാ.


ചെറിയ ഒരു മഴക്കാറുള്ളതുപോലെ തോന്നുന്നു. ചിലപ്പോള്‍ പെയ്തേക്കാം.


ഇത്‌ എത്ര നേരമായി ഞാന്‍ പോസ്‌ ചെയ്യുന്നു. വേഗം തീര്‍ക്കഡേയ്‌.


എന്നെ കഴുത്തിന്‌ പിടിച്ച്‌ മാറ്റിയാലൊന്നും ഞാന്‍ പിന്‍മാറൂല്ല..

എന്താണെന്നല്ലേ.. താഴെ നോക്കൂ.


എന്റെ കണ്‍മുന്നില്‍ വെച്ച്‌ മീന്‍കാരന്‍ ലവനെ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ മാറാനോ.. പിന്നേ.. അത്‌ പള്ളീല്‍ പറഞ്ഞാമതി.ലവനെ കഷണമാക്കി വെച്ചിരിക്കുന്നതിന്റെ ബാക്കി എനിക്കല്ലേ. ഇന്നത്തേക്ക്‌ കുശാലായി.


എന്റെ കൂട്ടുകാര്‍ മണംപിടിച്ച്‌ ഇവിടെ എത്തുന്നതിനു മുന്‍പ്‌ ഉള്ളത്‌ അകത്താക്കട്ടെ.

അപ്പോള്‍ ശരി.ബൈ ബൈ .. മ്യാവൂ.


(ങാ.. എന്റെ മോഡലിങ്ങ്‌ എപ്പടി..പറയണം ട്ടോ.)


കൃഷ്‌ ‌‌krish

26 comments:

കൃഷ്‌ | krish said...

കമ്മു, ദി മോഡല്‍.
പുതിയ ചിത്രപോസ്റ്റ്‌.
മോഡല്‍ എങ്ങനെയുണ്ടെന്നു പറയണേ..

കൃഷ്‌ | krish

ആഷ | Asha said...

സൂപ്പര്‍ മോഡലിംഗും മോഡലും :)
അസ്സലായിരിക്കുന്നു
എനിക്ക് പൂവിനേക്കാളും കമ്മൂനേയാ ഇഷ്ടായേ
കമ്മുവിനു എന്റെ വക ഒരു കൊടു കൈ.
കൃഷിന് ഒരു കൊടു കടി കമ്മൂ...

Sul | സുല്‍ said...

:)

salim | സാലിം said...

കൃഷ് ... കമ്മു സൂപ്പര്‍
എന്താ യവന്റെ ഒരു പോസ്!
കൊടുകൈ (കടി)
വളപ്പില ക്കാ‍ര് പൊക്കികൊണ്ടുപോകും സൂക്ഷിക്കണേ...

ശിശു said...

കമ്മു ആളു കൊള്ളാല്ലോ?,
ഈ മോഡല്‍ കമ്മുവിനെ എവിടുന്നു കിട്ടി കൃഷ്‌?
കമ്മുവിന്‌ ശിശുവിന്റെ വക കൊടുകൈ.!
യേത്‌..

സു | Su said...

ഹായ് കമ്മൂ :) കമ്മുവിന് മോഡലിങ്ങില്‍ ഭാവിയുണ്ട്.

Kiranz..!! said...

ഐ ലപ്പ് യൂ കമ്മൂസ്..:)

sandoz said...

ഇവളു നമ്മുടെ ഇപ്രാവശ്യത്തെ മിസ്‌ കേരളയേക്കാള്‍ സുന്ദരിയാണല്ലോ കൃഷേ.......

പേരെന്താ ആ സാധനത്തിന്റെ.....കിട്ടി..കിട്ടി....

കൃഷ്ണന്റെ നാളില്‍ മറിയത്തിനെ ആവാഹിച്ച ഒരു ഇടിക്കുള..സോറി..ഡ്രാക്കുള.....

[കര്‍ത്താവേ...പ്രോബ്ലം ആകുമോ...]

ഏറനാടന്‍ said...

പൊതുവായൊരു ഡൗട്ട്‌. വളര്‍ത്തുമൃഗങ്ങളില്‍ മിക്കതിനും നാമകരണം പ്രശ്‌നമില്ലെങ്കിലും ആനകള്‍ക്ക്‌ മാത്രം എന്തേ ഹിന്ദുനാമകരണം?

എന്തുകൊണ്ട്‌ ഒരു കമ്മുവാനയോ കുഞ്ഞിപോക്കരാനയോ മമ്മാലിയാനയോ മത്തായിയാനയോ ഒന്നുമില്ല. എല്ലാം ഹിന്ദുവാനകള്‍ മാത്രം!

കമ്മു ഒറ്റയ്‌ക്കാണോ? ആ പൂചൂടാനെങ്കിലും ഒരു കൂട്ടില്ലേ?

ദില്‍ബാസുരന്‍ said...

ഇപ്രാവശ്യത്തെ മിസ് കേരളയേയോ അതിലെ മറ്റ് മത്സരാര്‍ത്ഥികളെയോ കുറിച്ച് ഒരക്ഷരം മിണ്ടരുത് സാന്റോസേ.. വന്ന് വന്ന് മിനിമം ഒരു എക്സ്പെക്റ്റേഷന്‍ കീപ്പ് ചെയ്യാന്‍ വയ്യാത്ത സ്ഥിതിയായി ഈ കോമ്പറ്റീഷനുകളില്‍.കോട്ടക്കല്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും കാണും എന്നാല്‍ 10-15 മിസ് കേരളമാര്‍.:-(

SAJAN | സാജന്‍ said...

ഇതു കലക്കി ക്രിഷ്.. താമസിച്ചു പോയി ഞാനിപ്പഴാണു ഇതുവഴി വന്നതു കേട്ടൊ:)

തറവാടി said...

:)

പാര്‍വതി said...

ഏറനാടന്‍ മാഷിന്റെ ചോദ്യം കേട്ടാ ഈ വഴി വന്ന് കമ്മുവിനെ കണ്ടത്.കൊള്ളാം

കുറച്ച് നാള്‍ മുമ്പുള്ള ഒരു E4Elephant പരിപാടിയുടെ (കൈരളി ചാനലില്‍) എപ്പിസോഡില്‍ മലയാളകരയിലെ ആകെയോ മറ്റൊ മുസ്ലീം പേരുള്ള ആനയെ കാട്ടിയിരുന്നു.(പേരോര്‍മ്മയില്ല കേട്ടോ)

:)

-പാര്‍വതി.

ദേവന്‍ said...

കമ്മുവാണു പുലി.
qw_er_ty

saptavarnangal said...

കൃഷ്,
മോഡല്‍ നന്നായിട്ട് പോസ് ചെയ്തിട്ടുണ്ട്.പക്ഷേ ഫോട്ടോഗ്രാഫര്‍ കുറച്ചുകൂടെ ശ്രദ്ധിക്കാനുണ്ട്! :)

ബാക്ക്ഗ്രൌണ്ട് തന്നെ പ്രശ്നക്കാരന്‍. ആദ്യചിത്രത്തില്‍ അടിക്കുറിപ്പില്‍ പൂവിനെ പരാമര്‍ശിക്കുന്നതു കൊണ്ട് പൂവിനെ ഒരു ഡിസ്റ്റ്രാക്ഷനായി കണക്കാക്കുന്നില്ല.എങ്കിലും ആ ചിത്രത്തില്‍ പൂച്ചയേക്കാള്‍ പ്രാധാന്യത്തോടെ കണ്ണിലൊടക്കി നില്‍ക്കുന്നത് ആ റോസാപൂവാണ്. #1ലെ പൂച്ച പോസ് നന്നായി.

#2ല്‍ പൂച്ചയുടെ ഭാവം നന്നായി ഒപ്പിയെടുത്തിരിക്കുന്നു.കണ്ണുകള്‍ നന്നായി ആസ്വാദകനുമായി connected ആകുന്നുണ്ട്, ഇവിടേയും വില്ലനായി ബാക്ക് ഗ്രൌണ്ടില്‍ റോസ്സാ പൂ!

ബാക്കി ഫോട്ടോകളിലും പൂക്കള്‍ പ്രശ്നക്കാര്‍ തന്നെ,#5 ല്‍ പൂച്ചയുടെ വായില്‍ നിന്ന് വരുന്നപോലെയാണ് റോസാ പൂക്കളുടെ സ്ഥാനം!പോട്ട്രേറ്റ് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ (മനുഷ്യന്‍ / മൃഗങ്ങള്‍) കണ്ണുകള്‍ ഫോക്കസ്സിലാക്കാ‍ന്‍ ശ്രദ്ധിക്കണം. കണ്ണുകളാണ് ആ ഫോട്ടോയ്ക്കു വേണ്ട ഫീല്‍ നല്‍കുന്നത്.

saptavarnangal said...

കമ്മു കൊള്ളം കേട്ടോ! :)

ആഷ | Asha said...

കൃഷ് കമ്മുവിന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നു കമ്മു എന്നോടു പരാതി പറഞ്ഞു.

ആദ്യത്തെ ഫോട്ടോയില്‍ കമ്മു ചോദിച്ചത് “എന്നെ കണ്ടാല്‍ ഒരു പുലീടെ ഛായയില്ലേ”
2. ഇല്ലന്നോ എന്നിട്ടാ കുറിഞ്ഞിപെണ്ണ് എന്നോടങ്ങനാണല്ലോ പറഞ്ഞേ
3. ഈ ബോധമില്ലാത്തവനോട് ഇത് പറയാന്‍ പോയ എന്നെ വേണം തല്ലാന്‍
4. മതി മതി നിര്‍ത്തി പോടേയ് ഫോട്ടോയെടുപ്പ് ഞാന്‍ പുലിയെ പോലെയല്ല പോലും... ഹും
5.നിര്‍ത്താനല്ലേ പറഞ്ഞേ
6.ഈ.........(കൊഞ്ഞണം)ഒരു ഫോട്ടോയെടുപ്പുകാരന്‍ വന്നിരിക്കുന്നു.
7.ഇങ്ങേരെ കൊണ്ട് ഞാന്‍ തോറ്റല്ലോ ഈശ്വരാ...എനിക്കൊറക്കം വരുന്നു ഞാന്‍ പോണു.
8.പോവാനും സമ്മതിക്കൂല്ലേ... ദാണ്ടേ വീണ്ടും എന്നെ പൊക്കി കൊണ്ടു വരുന്നു.
9&10 ഇതോന്നും കണ്ടു ഞാന്‍ വീഴൂല്ലാ മോനേ അല്ലേ ഞാന്‍ പുലിയാന്നു സമ്മതീരു
11.അല്ല ബൂലോകരെ ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ ഇങ്ങേരെ നിങ്ങളെങ്ങനെ സഹിക്കുന്നു?

ഇതല്ലേ കൃഷേ യഥാര്‍ത്ഥത്തില്‍ സംഭവിച്ചേ?
സത്യം പറ?

ആഷ | Asha said...

സപ്തവര്‍ണ്ണങ്ങള്‍,
കണ്ണുകള്‍ ഫോക്കസിലാക്കുകയെന്ന് പറഞ്ഞാല്‍ ഫോട്ടോഗ്രാഫറുടെ നേരെ നോക്കുന്ന പോലെ വരണമെന്നാണോ? ഒന്നു വിശദമായി പറഞ്ഞു തരൂ

saptavarnangal said...

ആഷ,
കണ്ണുകള്‍ ക്യാമറയ്ക്ക് നേരേ വരണമെന്നില്ല. സാധാരണ പോട്രേറ്റ് ചിത്രങ്ങളില്‍ മുഖം കണ്ണ്/കണ്ണുകളോടെ വരുമെല്ലോ! ഫ്രെയ്മില്‍ ആസ്വാദകന്റെ ശ്രദ്ധ ആദ്യം പതിയുന്നത് കണ്ണുകളിലാ‍ണ്, അതിനാല്‍ അവയ്ക്ക് വലിയ പ്രാധന്യമുണ്ട്.

യാത്രാമൊഴി ഫോട്ടോ‍ക്ലബ് മത്സരം 2ല്‍ പറഞ്ഞിരിക്കുന്നത് :


കണ്ണുകളെ കണ്ണുകളിലെത്തിക്കുന്ന സങ്കേതമാണു ഒരു നല്ല പോര്‍ട്രെയിറ്റിന്റെ ജീവന്‍. അതായത്‌ ഏറ്റവും ആകര്‍ഷകമായ കണ്ണുകളായിരിക്കണം ഫോക്കസ്‌ കേന്ദ്രം. ഇതിനു അപവാദങ്ങളുണ്ടായേക്കാമെങ്കിലും, പൊതുവില്‍ അംഗീകരിക്കപ്പെട്ട സങ്കേതമെന്ന നിലയ്ക്ക്‌ അതിനു ഊന്നല്‍ നല്‍കുന്നത്‌ ഒരു പോര്‍ട്രെയ്റ്റ്‌ ചിത്രത്തിനു മിഴിവ്‌ നല്‍കുമെന്നതില്‍ സംശയമില്ല.


ഈ മല്‍സരത്തില്‍ തന്നെ ചിത്രം 11 ഈ സങ്കേതം വിജയകരമായി ഉപയോഗിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക. ചിത്രം 2ഉം ഇത്തരത്തില്‍ ശ്രദ്ധേയമാണ്.

http://boolokaphotoclub.blogspot.com/2007/01/2_23.htmlമത്സരചിത്രം #2ല്‍ ക്യാ‍മറയ്ക്ക് നേരേ നോക്കുന്ന കണ്ണുകളല്ല, പക്ഷേ അവ വ്യക്തമാണ്, ആ കുട്ടിയുടെ പ്രസരിപ്പും ഊര്‍ജ്ജവും ആ കണ്ണുകളില്‍ പ്രകടമാണ്.

ആഷ | Asha said...

ഇപ്പോ മനസ്സിലായി.
ഇപ്രാവശ്യത്തെ മത്സരത്തില്‍ സിബു ലെവല്‍ അഡ്ജെസ്റ്റ് ചെയ്യണമെന്നു പറഞ്ഞിരുന്നു.
അതും കൂടിയൊന്നു പറയുമോ?
ഇപ്പോ സമയമില്ലെങ്കില്‍ ഫോട്ടോഗ്രാഫി - ഒരു പരിചയപ്പെടലില്‍ വരും ഭാഗങ്ങളില്‍ ആയാലും മതി. വളരെ നന്ദി ഇത്രയും പറഞ്ഞു തന്നതിനു :)

സിബു::cibu said...

ലെവല്‍ അഡ്ജറ്റ് ചെയ്യാന്‍ വളരെ എളുപ്പമാണ്.

ഫോട്ടോഷോപ്പില്‍:
* press control-l
* click auto
* click OK

in Gimp:
* Tools
* Color Tools
* select levels
* click auto
* click OK

ഇത്‌ സാധാരണരീതിയിലാണെങ്കില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ‘photoshop adjust levels' എന്ന്‌ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്താല്‍ മതി. എനിക്ക്‌ കിട്ടിയത്‌: http://www.cambridgeincolour.com/tutorials/levels.htm

കൃഷ്‌ | krish said...

Kammuvine kanT ishTappeTTa ellaavarkkum nandi.

( Net problem kaaraNavum, jOli thirakku kaaraNavum maRupaTi viSadamaayi pinne ezhuthaam.. )

krish

santhosh balakrishnan said...

നല്ല പടങള്‍...അടിക്കുറിപ്പുകളും....

കൃഷ്‌ | krish said...

ആഷ :) നന്ദി. കമ്മുവിനെ ഇത്രയും ഇഷ്ടമായ സ്ഥിതിക്ക്‌ കൈ കൊടുത്തിട്ടുണ്ട്‌. (ഹാ ഹാ എന്നെ കടിക്കില്ലാട്ടോ. കളിക്കിടയില്‍ കാല്‍വിരലില്‍ പതുക്കെ കടിക്കാന്‍ നോക്കും)

സുല്‍ :) നന്ദി.

സാലിം :) നന്ദി. ഇല്ല വേറെയെങ്ങും പോകില്ല.

ശിശു :) നന്ദി. കമ്മു ഇവിടെ വീട്ടിലുള്ളതാ. കൂട്ടിന്‌ രണ്ടു കൂട്ടുകാരുമുണ്ട്‌. കൈ കൊടുത്തിരിക്കുന്നു.
(പിന്നെ രണ്ടു ദിവസമായി തിരക്കാ. പിന്നെ നെറ്റ്‌ കണക്ഷന്റെ സ്പീഡ്‌ അച്ചുമാമയുടെ പണ്ടത്തെ പ്രസംഗം പോലെയും..ബ്രൗസര്‍ വ്യക്ക്‌തമായി വരാന്‍ സമയമെടുക്കുന്നു)

സു :) നന്ദി. ഒ.കെ. കമ്മു ശ്രമിക്കുന്നതാണ്‌.

കിരണ്‍സ്‌ :) കമ്മു ആള്‍സൊ ലപ്പ്‌ യൂ കിരണ്‍സ്‌.

സാന്‍ഡോസ്‌ :) നന്ദി. അയ്യോ സന്‍ഡോസെ തെറ്റിപ്പോയല്ലോ. കമ്മു ലവളല്ലാ.. ലവനാ."മിസ്റ്റര്‍ കമ്മു". കുഞ്ഞുമുതലേ കമാണ്‍ എന്നു വിളിച്ച്‌ അതു കമ്മു എന്ന പേരായി.
(സാന്‍ഡോസേ.. വെള്ളസാരിയുടുത്ത യക്ഷിയുടെ സാരി വലിച്ചഴിച്ച്‌ ലുങ്കിയുടിപ്പിച്ചില്ലേ.. അതാണോ ഇടക്ക്‌ യക്ഷി.. ഡ്രാക്കുള എന്നൊക്കെ പറേണത്‌..മിസ്‌ കേരളയെ മിസ്സ്‌ ഡ്രാക്കുളയായി തോന്നിയത്‌ ചുമ്മാതല്ല.. കുരിശ്‌ വരച്ചല്ലോ.. പേടിക്കേണ്ടാ)

ഏറനാടാ :) നന്ദി. കമ്മുവിന്‌ കൂട്ടുണ്ട്‌.
( ഒരു കോമഡി ഷോയില്‍ പറഞ്ഞപോലെ ഇങ്ങെടെ ആനയെ ആരു പോന്നാനിയില്‍ കൊണ്ടുപോയി ... ചെയ്യും, പിന്നെ മാമോദീസ മുക്കാന്‍ തക്ക വലിയ പാത്രം എവിടെ കിട്ടും.. ഹാ.ഹാ..)

ദില്‍ബാ :) ഒരക്ഷരം മിണ്ടുന്നില്ല. എന്നാലും ന്റെ ദില്‍ബൂന്റെ എക്സ്‌പെക്ടേഷന്‍ എന്താണാവോ.. കിങ്ങ്‌ഫിഷര്‍കാരുടെ കലണ്ടറില്‍ കാണുന്ന തരമാണോ..ഹോ.
(കോട്ടക്കല്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലെ അരിയും അരിച്ചുപെറുക്കിയാലും.. സോറി.. ഓരോ വാര്‍ഡിലും അരിച്ചുപെറുക്കിയാലും 10-15 പെണ്‍തരിമാര്‍ക്കെങ്കിലും മിസ്‌ കേരളയാവാനുള്ള യോഗ്യത കാണും.. സബാഷ്‌ ദില്‍ബൂ)

സാജന്‍ :) വന്നു കണ്ടതിന്‌ നന്ദി.

തറവാടി :) നന്ദിയുണ്ട്‌.

പാര്‍വതി :) നന്ദി. (മമ്മൂട്ടിയാണോ പാര്‍വതി ഉദ്ദേശിച്ചത്‌. തുറുപ്പുഗുലാന്‍ എന്ന സിനിമയില്‍ മമ്മൂക്ക പാടി അഭിനയിക്കുന്നതു കണ്ടില്ലേ "നീ പിടിയാന.. പിടിയാനാ... ഞാന്‍.. മദയാന മദയാനാ.." എന്ന്‌. ഹാ ഹാ)

ദേവന്‍:)നന്ദി. യെസ്‌.. ഒരു കുഞ്ഞുപുലി.

സപ്താ :) അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും വളരെ വളരെ നന്ദി. ഒരേ പോസിലിരിക്കുന്ന കമ്മുവിന്റെ വിവിധ ഭാവങ്ങളാണ്‌ പകര്‍ത്താന്‍ ശ്രമിച്ചത്‌. പൂക്കള്‍ ബാക്ഗ്രൗണ്ടിലുള്ളത്‌ ഭംഗിയുണ്ടാവുമെന്ന്‌ കരുതി. പിന്നെ ഒരു P&S ക്യാമറ കൊണ്ട്‌ ബാക്ഗ്രൗണ്ട്‌ കൂടുതല്‍ ബ്ലര്‍ ചെയ്യാന്‍ ഒരു പരിധിയുണ്ടല്ലോ.
("മോഡല്‍ നന്നായി പോസ്‌ ചെയ്തു. ഫോട്ടോഗ്രാഫര്‍ കുറച്ചുകൂടെ ശ്രദ്ധിക്കാനുണ്ട്‌" -- ശ്രദ്ധിക്കാം പൂച്ചയുടെ മാന്തു കിട്ടുന്നതുവരെ.. ഹാ)

ആഷ: കമ്മു ആഷയോട്‌ പറഞ്ഞ ഡയലോഗ്‌ കൊള്ളാം.
(ഇതെപ്പഴാ ആഷ കമ്മുവുമായ്‌ ചാറ്റുചെയ്തത്‌. മീന്‍കഷണം കാണിച്ചാണോ ചാറ്റ്‌ ചെയ്യാന്‍ വിളിച്ചത്‌. അമ്പടാ കമ്മൂ.. നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടാ..)

സപ്തന്‍ : യാത്രാമൊഴി പറഞ്ഞത്‌ -- "കണ്ണുകളെ കണ്ണുകളിലെത്തിക്കുന്ന സങ്കേതമാണ്‌ ഒരു നല്ല പോര്‍ട്രൈറ്റ്‌ ജീവന്‍. അതായത്‌ ഏറ്റവും ആകര്‍ഷകമായ കണ്ണുകളായിരിക്കണം ഫോക്കസ്‌ കേന്ദ്രം. ഇതിനു അപവാദങ്ങളുണ്ടായേക്കാമെങ്കിലും പൊതുവില്‍ അംഗീകരിക്കപ്പെട്ട സങ്കേതമെന്ന നിലക്ക്‌ അതിന്‌ ഊന്നല്‍ നല്‍കുന്നുന്നത്‌ ഒരു പോര്‍ട്രൈറ്റ്‌ ചിത്രത്തിനു മിഴിവ്‌ നല്‍കുമെന്നതില്‍ സംശയമില്ല"
( കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും..എന്ന പാട്ട്‌ മനസ്സില്‍ പാടിക്കൊണ്ടുവേണം ഒരു സുന്ദരിയുടെ പോര്‍ട്രൈറ്റ്‌ എടുക്കാന്‍.. അപ്പോള്‍ ഈ പറഞ്ഞ സംഗതിയെല്ലാം കിട്ടുമായിരിക്കും? വല്ലതും കിട്ടിയാലതുമായി..ഹാ ഹ )

സിബു :) Level adjustmentനെക്കുറിച്ചുള്ള ടിപ്സിനു നന്ദി. ശ്രമിച്ചുനോക്കാം.

സന്തോഷ്‌:) നന്ദി.

കൃഷ്‌ |krish

Sona said...

ഹായ് കമ്മു....ഗ്ലാഡ് റ്റു മീറ്റ് യു..നാലാമത്തെ ഫോട്ടൊ എനിക്കൊത്തിരി ഇഷ്ടാ‍യി..പിന്നെ ഒരു പാവമാണെന്ന് കണ്ടീട്ടു തോന്നുന്നില്ല.(ഒരു പുപ്പുലി ഛായയുണ്ട് ട്ടാ...)മോഡലിങ്ങില്‍ ഭാവിയുണ്ടേ..കമ്മു..റ്റാ റ്റാ..

Biby Cletus said...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog