കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം എല്ലാ പോസ്റ്റിനും ആദ്യം കേറി കമന്റ് തേങ്ങ ഉടയ്ക്കുന്ന സുല്‍ എന്ന ബ്ലോഗര്‍ പോസ്റ്റിന്റെ വാര്‍ഷികം കൊണ്ടാടുകയാണ് (വെള്ളമടിച്ച് ആടുകയല്ല). ഇത്രയും നാള്‍ മറ്റുള്ളവരുടെ പോസ്റ്റിനെല്ലാം തേങ്ങയുടച്ച് സുല്‍, ഇപ്പോള്‍ ക്ഷീണിതനായിരിക്കുകയാണ്. കാരണം പോസ്റ്റുകള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനെല്ലാം തേങ്ങയുടക്കുക എന്നത് വിഷമം പിടിച്ച കാര്യവും. അതിനുപുറമെ ആവശ്യത്തിന് തേങ്ങയും കിട്ടാനില്ല. പോസ്റ്റുകളുടെ എണ്ണം എന്തായാലും കുറയാന്‍ പോവുന്നില്ല. സുല്ലിന്റെ ഈ വിഷമസ്ഥിതി മാറ്റുവാനായി തേങ്ങാ ഉല്‍പ്പാദനം കൂട്ടുകയേ നിവൃത്തിയുള്ളൂ.



അപ്പോള്‍ സുല്ലടി (തേങ്ങയടി) തുടരട്ടെ.
(ഈ പോസ്റ്റ് സുല്ലിന് സമര്‍പ്പണം)