മാനവസേവയാണ് മാധവസേവ
(Service to man is service to God) എന്ന് എടുത്ത്പറഞ്ഞ മഹാന്‍. രാമകൃഷ്ണ പരമഹംസയുടെ ശിഷ്യനായ ഇദ്ദേഹമാണ് അമേരിക്കയിലെ ഷിക്കാഗോയില്‍ 1893-ല്‍ ലോകമത പാര്‍ലമെന്റില്‍ പ്രസംഗിച്ച ആദ്യ ഹൈന്ദവസന്യാസി. ഔദ്യോഗിക പ്രസംഗങ്ങളില്‍ 'ലേഡീസ് ആന്റ് ജെന്റില്‍മാന്‍' എന്ന അഭിസംബോധന മാത്രം കേട്ട് ശീലിച്ച പാശ്ചാത്യര്‍ക്ക്, പ്രത്യേകിച്ച് അമേരിക്കക്കാരെ, 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ' എന്ന് അഭിസംബോധന ചെയ്ത് രണ്ട് മിനിറ്റ് നേരത്തോളം കൈയ്യടിനേടിയ വ്യക്തി. 1863 ജനുവരി 12ന് ജനിച്ച ഈ മഹാന്റെ 145-മത്തെ ജന്മദിനമാണ് ഇന്ന് (12/1/2008).
(പക്ഷേ മലയാളം കലണ്ടറുകളില്‍ പൌഷകൃഷ്ണ സപ്തമി തിഥി പ്രകാരമാണ് വിവേകാനന്ദജയന്തി അടയാളപ്പെടുത്തിയിരിക്കുന്നത്. പൂജ, ഭജന്‍ തുടങ്ങിയ കാര്യങ്ങള്‍ തിഥി പ്രകാരം നടത്തിവരാറുണ്ടെങ്കിലും പ്രധാനമായും ജനുവരി 12നുതന്നെയാണ് രാമകൃഷ്ണ മിഷനും വിവേകാനന്ദ കേന്ദ്രയും അതിനു കീഴിലുള്ള സ്ഥാപനങ്ങളും മറ്റും ജന്മദിനം ആഘോഷിക്കുന്നത്.)
1985 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വാമി വിവേകാനന്ദന്റെ സംഭാവനകളെ ആദരിച്ചുകൊണ്ട് എല്ലാ വര്‍ഷവും ജനുവരി 12ന് വിവേകാനന്ദജയന്തി ദിവസം ‘ദേശീയ യുവ ദിന’മായി ആഘോഷിച്ചുവരുന്നു. വിവേകാന്ദന്ദന്റെ ആശയങ്ങലെ മുന്‍നിര്‍ത്തി ദേശീയോദ്‌ഗ്രദനത്തിനും രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുമായാണ് ഈ ദിവസം ‘ദേശീയ യുവ ദിന’മായി ആചരിക്കുന്നത്. (മദ്ധ്യപ്രദേശില്‍ ദേശീയ യുവ ദിനത്തിന്റെ ഭാഗമായി ഇന്ന് ഒരു കോടിയോളം ജനങ്ങള്‍ സാമൂഹിക സൂര്യനമസ്കാരം നടത്തുന്നു).

രാമകൃഷ്ണമഠം, രാമകൃഷ്ണമിഷന്‍ എന്നിവ ഇദ്ദേഹം തുടങ്ങിവെച്ചതാണ്. പൌരസ്ത്യ വിചാരധാര പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിയ വ്യക്തി. 1892-ല്‍ കന്യാകുമാരിയില്‍ കടല്‍ നീന്തിക്കടന്ന് കടലിലെ പാറമുകളില്‍ മൂന്ന് ദിവസം സ്വരാജ്യത്തിന്റെ ഇന്നലെക്കും ഇന്നെയ്ക്കും നാളെക്കും വേണ്ടി ധ്യാനം നടത്തിയ മഹാന്‍. (ഈ പാറയാണ് പില്‍ക്കാലത്ത് വിവേകാനന്ദപ്പാറയായി അറിയപ്പെട്ടത്)
ഈ മഹാന്‍ തന്നെയാണ് പണ്ട് ‘കേരളം ഒരു ഭ്രാന്താലയ’മെന്ന് വിശേഷിപ്പിച്ചത്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ അവസ്ഥയെ ഇങ്ങനെ വിശേഷിപ്പിച്ചിരുന്നുവെങ്കില്‍, ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കേരളനാട്ടില്‍ ഇന്നത്തെക്കാലത്ത് അദ്ദേഹം വന്നിരുന്നുവെങ്കില്‍ നിലവിലുള്ള അവസ്ഥ കണ്ട് എന്താകും വിശേഷിപ്പിക്കുക. !!!
തന്റെ ചുരുങ്ങിയ ജീവിതകാലത്തിനുള്ളില്‍ ഭാരതത്തിനും ലോകത്തിനും തനിക്ക് ആവുന്നത്ര സംഭാവന നല്‍കിയ സ്വാമി വിവേകാനന്ദനെ അദ്ദേഹത്തിന്റെ ജന്മദിനത്തിലെങ്കിലും ഓര്‍ക്കുക. ഈ മഹാന്റെ ആശയങ്ങള്‍ ഇന്നത്തെ യുവതലമുറ ഏറെ അറിയേണ്ടതുണ്ട്. നമ്മുടെ നാടിന്റെ യുവത്വം ഒരു മുതല്‍ക്കൂട്ടാണ്. അത് വൃധാ പാഴാവാതെ മാനവതക്ക് ഉപകാരപ്രദമാകുന്നവിധത്തില്‍ പ്രയോജനപ്പെടട്ടെ.
9 comments:
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ‘ദേശീയ യുവ ദിന’മായി ആചരിക്കുകയാണ്.
പണ്ട് കേരളം ഒരു ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച ഈ മഹാന്റെ ആശയങ്ങളില്‍ കുറച്ചെങ്കിലും ഇന്നത്തെ യുവ ജനത പിന്തുടരുന്നുണ്ടോ.
Wishing you all a Happy Yuva Day :)
Thanks Krish for this Info post :)
"മ്മുടെ നാടിന്റെ യുവത്വം ഒരു മുതല്‍ക്കൂട്ടാണ്. അത് വൃധാ പാഴാവാതെ മാനവതക്ക് ഉപകാരപ്രദമാകുന്നവിധത്തില്‍ പ്രയോജനപ്പെടട്ടെ."
നമ്മുടെ നാട്ടിലെ തലയുള്ള പിള്ളാരെയെല്ലാം സായിപ്പ് “ക്യാമ്പസ് സെലക്ഷ“നെന്ന പേരില്‍ “മുളയിലേ നുള്ളി”യെടുത്തോണ്ടു പോയി അടിമപ്പണി ചെയ്യിക്കണത് ഈ യുവദിനത്തിലെങ്കിലും ആരെങ്കിലും ഒന്ന് ഓര്‍ക്ക്വോ???
ദേശീയ യുവദിനത്തിന് ചിന്തിയ്ക്കേണ്ട വിഷയം തന്നെ.
:)
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന കേരളനാട്ടില്‍ ഇന്നത്തെക്കാലത്ത് അദ്ദേഹം വന്നിരുന്നുവെങ്കില്‍ നിലവിലുള്ള അവസ്ഥ കണ്ട് എന്താകും വിശേഷിപ്പിക്കുക. !!!
ശരിക്കും ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കറുണ്ട്..എങ്ങോട്ടാണ് ഈ ദൈവ്വത്തിന്റെ സ്വന്തം നാടു പോകുന്നത് എന്ന്.
उठो जागो चल पडो |
यह युवाओं का देश है | युवा जो परिवर्तन के अलमबरदार होते हैं | उत्साह ओर उर्ज्जा के भंण्डार होते है | यही युवा भारत की भविष्य तय कर रहे है | युवाओं के प्रेरणा स्त्रोत स्वामी विवेकानंद का राष्ट्रीय युवा दिवस पर मेरा नमन !! |
ഈ ദിനം പുതുചിന്തകള്‍ക്ക് നാന്ദി കുറിക്കട്ടെ...
നിക്ക്, ഒരു ദേശാഭിമാനി, ശ്രീ (ഇംഗ്ലീഷ്), ശ്രീ (മലയാളം), പ്രശാന്ത് കൃഷ്ണ, വേണു, പ്രിയ ഉണ്ണികൃഷ്ണന്‍.. എല്ലാ യുവമനസ്സുകള്‍ക്കും നന്ദി.
Post a Comment