Thursday, August 30, 2007

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ

ബാല്യകാല സ്മരണകള്‍ - നൊസ്റ്റാല്‍ജിയ.

സ്കൂളിന്‌ അവധിയാകുമ്പോള്‍ പണ്ടൊക്കെ കളിക്കാന്‍ എന്തു രസം.
കൊയ്ത്തൊഴിഞ്ഞ പാടങ്ങള്‍ തന്നെ മുഖ്യ കളിസ്ഥലം. നാടന്‍ ക്രിക്കറ്റ്‌ (കൊട്ടിയും പുള്ളും), ചില്ലേറ്‌, കാല്‍പ്പന്ത്‌, ഗോലികളി, അങ്ങിനെ പലതും.

വാളന്‍പുളി എറിഞ്ഞുവീഴ്ത്തിയും പെറുക്കിവിറ്റും സിനിമക്കുള്ള വകുപ്പ്‌ സംഘടിപ്പിക്കല്‍. പുളിമരക്കൊമ്പില്‍ ഊഞ്ഞാലിട്ട്‌, ഊഞ്ഞാലാട്ടം.

വൈക്കോല്‍ കുണ്ട(കൂന)കള്‍ക്കിടയില്‍ ഒളിച്ചുകളി.
ഇടക്ക്‌ കുന്നിക്കുരു ശേഖരണം.
ഇതൊക്കെ മടുത്ത്‌ കഴിയുമ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്ന യെവന്റെ പുറത്തു കയറി ഒരു നാടുതെണ്ടല്‍.

വെയില്‌ കൊണ്ട്‌ ക്ഷീണിച്ചു കഴിയുമ്പോള്‍ പിന്നെ കുളത്തിലേക്ക്‌ എടുത്ത്‌ ചാട്ടമായി. നീന്തിതിമര്‍ക്കാന്‍ - ജലകലോല്‍സവം, ഒന്നു രണ്ടു മണിക്കൂറെങ്കിലും.





ഇതൊക്കെ പഴയ കഥ. ഇന്നോ?


ഇന്നത്തെ കാലത്ത്‌ കുട്ടികള്‍ക്ക്‌ വീഡിയോ ഗെയിം, കമ്പ്യൂട്ടര്‍, ടി.വി. ഷോകള്‍, പിന്നെ ഔട്ടിംഗ്‌ എന്നാല്‍ വീഗാലാന്‍ഡും. ന്താ പോരേ..!!


*********



(ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം? ചില ബ്ലോഗര്‍മാര്‍ പോസ്റ്റുകളുടെ വാര്‍ഷികം ആഘോഷിക്കുന്നു. ഞാന്‍ ഒന്ന് തിരിഞ്ഞുനോക്കിയപ്പോള്‍ എന്റെ ഈ ബ്ലോഗ്‌ 2004-ല്‍ തുടങ്ങി അനക്കമില്ലാതെ കിടന്നെങ്കിലും, മലയാളത്തില്‍ പോസ്റ്റുകള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം, ബാല്യകാലത്തേക്കും ബ്ലോഗ് ബാല്യകാലത്തേക്കും.)

20 comments:

krish | കൃഷ് said...

മലയാളത്തില്‍ പോസ്റ്റുകള്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരു തിരിഞ്ഞുനോട്ടം, ബാല്യകാലത്തേക്കും ബ്ലോഗ് ബാല്യകാലത്തേക്കും.

G.MANU said...

aaSamsakaL....krishji...patangal superb

krish | കൃഷ് said...

നന്ദി മനുവേ.

സുല്‍ |Sul said...

ഒരായിരം നന്ദികള്‍!
-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇവിടേം വാര്‍ഷികം!!!

ശരി എല്ലാരും ഇമ്മാസം തന്നെ ആഘോഷിച്ച് തീര്‍ത്തോണം അടുത്ത മാസം ചാത്തനുള്ളതാ മൊത്തം മാസവും ബുക്ക് ഡ്.

ആശംസകള്‍ കൃഷ് ചേട്ടോ..

sandoz said...

കൃഷേട്ടാ.....
ആദ്യം കാണിച്ച നാട്ടുചിത്രങള്‍ വീടിനടുത്തുള്ളതാണോ...
കലക്കന്‍ സ്ഥലങള്‍...
അടുത്ത പ്രാവശ്യം ഇറ്റാനഗറീന്ന് വരുമ്പോള്‍ ഞാന്‍ നാട്ടില്‍ വരാം...
വെറുതേയൊന്നും വരില്ലാ...
ആ കുളിക്കടവിന്റെ സൈഡിലിരുന്നടിക്കാന്‍ നല്ല നാടന്‍ പാലക്കാടന്‍ പനങ്കള്ള് ഒപ്പിച്ച് തരണം..തരുവോ...‍
മലയാളവാര്‍ഷികാശംസകള്‍...

മനോജ് കുമാർ വട്ടക്കാട്ട് said...

ബ്ലോഗ് വാര്‍ഷികാശംസകള്‍ :)
(തകര്‍പ്പന്‍ ഓര്‍മ്മകള്‍, പടങ്ങള്‍)

SUNISH THOMAS said...

കൃഷ് ചേട്ടാ,
ഉശിരന്‍ പടങ്ങള്‍. നല്ല കളര്‍. നല്ല ഫീല്‍.
തകര്‍പ്പന്‍. ആശംസകള്‍. തുടരുക!

:)
ഒന്ന് ഓഫാക്കുവാണേ....!

അടുത്തമാസം ചാത്തനുള്ളതാണെന്നോ? ആരെടാ അവിടെ? നീയെങ്ങാനും വാര്‍ഷികം ആഘോഷിച്ചെന്നറിഞ്ഞാല്‍ നിന്‍റെ കുന്തോം ചവിട്ടിയൊടിച്ച് വാലേല്‍ തുണീം ചുറ്റി കത്തിച്ചു വിടും പറഞ്ഞേക്കാം.

കുട്ടികള്ക്കായി ആനിവേഴ്സറി വേറെ നടത്തുന്നുണ്ട്. അന്നേരം വന്നു വല്ല സിനിമാപ്പാട്ടും പാടിയേച്ചു പൊക്കോണം!!
:)

ബയാന്‍ said...

കുന്നിക്കുരു വീണ്ടും കണ്ടതില്‍ സന്തോഷം; ആശംസകള്‍.

മയൂര said...

വാര്‍ഷികാശംസകള്‍, ഓര്‍മ്മകളും പടങ്ങളു ഇഷ്‌ടമായി. കുന്നികുരു കണ്ട കാലം മറന്നിരിക്കുകയായിരുന്നു..നന്ദി:)

krish | കൃഷ് said...

സുല്‍: നന്ദി.
ചാത്താ: നന്ദി. അടുത്ത മാസം മുഴുവന്‍ എന്തു കാര്യത്തിനാ ബുക്ക് ചെയ്തിരിക്കുന്നത്.

krish | കൃഷ് said...

സാന്‍ഡോസേ: നന്ദി. സ്വാഗതം. (കള്ള് എന്തെന്നറിയാത്ത സാന്‍ഡോസിന് കള്ള്‌ വാങ്ങിച്ച് തന്നിട്ട് വേണം നാട്ടില്‍ എനിക്ക് നാറാന്‍. കള്ളൊക്കെ ഷാപ്പില്‍, കേട്ടോ..ബാക്കി നാട്ടുകാര്‍ നോക്കിക്കോളും.)

krish | കൃഷ് said...

പടിപ്പുര: നന്ദി.
സുനീഷ്: നന്ദി. (എന്താണ് സുനീഷേ ഓഫാക്കിയത്.. മനസ്സിലായില്ല. പിന്നെ, ചാത്തന്റെ കുന്തോം ചവിട്ടി ഒടിച്ച് വാലില്‍ തുണിചുറ്റി തീ കൊളുത്തിയാല്‍ ഗംഭീരമാകും. പണ്ട് ലങ്കയില്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊടുത്തത് ഓര്‍മ്മയുണ്ടല്ലോ..ഭരണങ്ങാനം മുഴുവനും ചാത്തന്.. ഹോ. ചാത്താ കേള്‍ക്കുന്നില്ലേ..സിനിമാ പാട്ടും പാടിയേച്ച് അതു തന്നെ!!)

krish | കൃഷ് said...

ബയാന്‍, മയൂര : നന്ദി. കുന്നിക്കുരു കണ്ടപ്പോള്‍ സന്തോഷമായതില്‍ സന്തോഷം.

ശ്രീ said...

കൃഷ് ചേട്ടാ...

നല്ല പോസ്റ്റ്... നൊസ്റ്റാള്‍‌ജിക്
:)

ജാസൂട്ടി said...

വാര്‍ഷികാശംസകള്‍!!!

ബാല്യകാലത്തിന്റെ സ്മരണകളായി പോസ്റ്റുവാന്‍ ആ സ്ഥലങ്ങളൊകെ ഇന്നും ബാക്കിയുണ്ടല്ലോ...അത്രയുമെങ്കിലും ആശ്വസിക്കാം മലയാളികള്‍ക്ക്...

krish | കൃഷ് said...

ശ്രീ : നന്ദി.
ജാസു: നന്ദി. എല്ലാം അതുപോലെയുണ്ട്.

Dinkan-ഡിങ്കന്‍ said...

ബ്ലാര്‍ഷികാശംസകള്‍

krish | കൃഷ് said...

ഡിങ്കാ: ബ്ലാ..ബ്ലാ.. ബ്ലന്തോഷം.

വേണു venu said...

വാര്‍ഷികാശംസകള്‍‍. തോടിനുള്ളിലെ മഞ്ചാടി കുരുവിനോടൊപ്പം ഒരു പിടി ഓര്‍മ്മകളും. :)