Saturday, December 15, 2007

മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയാല്‍.

മൊബൈല്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിച്ചാലെന്താ?

തീര്‍ച്ചയായും ബില്ലിലെ സംഖ്യ കൂടും.

അത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.


അതുമാത്രമാണോ?

കൂടെ ക്യാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുമത്രേ. ഇസ്രായേലിലെ ഡോക്ടര്‍മാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തിവന്ന ഗവേഷണത്തിന്റെ ഫലം ഈയിടെ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ചു. അതുപ്രകാരം 402 പേരില്‍ നടത്തിയ പഠനത്തില്‍ അധികമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മൗത്ത്‌ ക്യാന്‍സര്‍ (വായിലെ ഗ്ലാന്‍ഡില്‍ ട്യൂമര്‍) വരാനുള്ള സാധ്യത 50%-ത്തില്‍ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു
.


ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന വിദ്യുത്‌കാന്തിക തരംഗങ്ങള്‍ ചെവിക്കും വായിനും അടുത്തുള്ള ഭാഗങ്ങളില്‍ കുറേശ്ശെ പ്രഭാവം ഉണ്ടാക്കുന്നതായാണ്‌ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌.കുട്ടികളില്‍ ഇത്‌ ആരോഗ്യപ്രശ്നം ഉണ്ടാകാനുള്ള സാധ്യത അധികമാണ്‌.ഇതിനുമുന്‍പും മൊബൈല്‍ ഫോണിന്റെ അധിക ഉപയോഗം കൊണ്ടു സംഭവിക്കാവുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ ഗവേഷണങ്ങള്‍ നടന്നിരുന്നു. ചില ഗവേഷണങ്ങളില്‍ മസ്തിഷ്ക ട്യൂമറും വന്ധ്യതയും വരാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയപ്പോള്‍ ചില പഠനങ്ങള്‍ അത്‌ വ്യക്തമായി തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് വെളിവാക്കി.

എന്തായാലും ഈ പുതിയ ഗവേഷണ റിപ്പോര്‍ട്ട്‌ അത്ര ലാഘവത്തോടെ തള്ളിക്കളയാനാവുന്നതല്ല.


ലോകമെമ്പാടും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനോടൊപ്പം തന്നെ മൊബൈല്‍ ഫോണ്‍ തരംഗങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്ന ആരോഗ്യഭീഷണിയും വര്‍ദ്ധിക്കുന്നു.

14 comments:

കൃഷ്‌ | krish said...

മൊബില്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിച്ചാലെന്താ?
തീര്‍ച്ചയായും ബില്ലിലെ സംഖ്യ കൂടും.
അത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.
പിന്നെന്താ..?

വക്കാരിമഷ്‌ടാ said...

കണ്ണ് ഫ്ലിക്റ്റിംഗ് ആന്‍ഡ് കണ്ണ് ഫ്യൂസിംഗ് ആയിട്ടുള്ള പഠന റിപ്പോര്‍ട്ടുകളാണല്ലോ. ചിലര്‍ പറയുന്നു കുഴപ്പമില്ല എന്ന്, ചിലര്‍ പറയുന്നു ഒന്നും പറയാന്‍ വയ്യ എന്ന്, ചിലര്‍ പറയുന്നു കുഴപ്പമുണ്ടെന്ന്, ചിലര്‍ പറയുന്നു സ്വല്പം കൂടി വെയിറ്റു ചെയ്യാന്‍...

അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? എന്തായാലും തരംഗങ്ങളൊക്കെയുള്ളതല്ലേ. സൂക്ഷിച്ച് ദുഃഖിക്കാം.

അടുത്ത പഠനം വരുന്നത് വരെ ഈ റിപ്പോര്‍ട്ടാവട്ടല്ലേ ആധികാരികന്‍.

ശ്രീ said...

കൃഷ് ചേട്ടാ...

നല്ല ലേഖനം!

:)

ശ്രീലാല്‍ said...

എന്റമ്മോ.... പേടിയാകുന്നു.. :(

കുട്ടന്മേനോന്‍ said...

ഇതേക്കുറിച്ച് പല പഠനങ്ങളും പുറത്തു വന്നുകഴിഞ്നു. ഏതു വികസനമയാലും ഒരു ദോഷവശം അതിനുണ്ടെന്നത് സത്യമായവശേഷിക്കുന്നു.

അലി said...

നല്ല പോസ്റ്റ്!
അഭിനന്ദനങ്ങള്‍

പി.സി. പ്രദീപ്‌ said...

ഒരു മൊബേലേ...
കയ്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും മേലാ. അല്ലേ കൃഷേട്ടാ?
ലേഖനം നന്നായിട്ടുണ്ട്.

അപ്പു said...

കഴിവതും സ്പീക്കര്‍ഫോണോ, ഈയര്‍ഫോണോ വച്ച് ഉപയോഗിക്കാം അല്ലേ?

മന്‍സുര്‍ said...

കൃഷ്‌ ...

അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ ഒരു ഗുണമുള്ള പോസ്റ്റ്‌.....ഒപ്പം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുനവര്‍ക്ക്‌ ഒരു സൂചനയും അഭിനന്ദനങ്ങള്‍

സ്ഥിരമായി മൊബൈല്‍ ഉപയോഗിച്ചിരുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍.. ഇടക്കിടക്ക്‌ ചെവി വേദന....കുറച്ചു ദിവസം മൊബൈല്‍ ഉപയോഗിക്കാതെ ഇരുന്നപ്പോല്‍ വേദന മാറി... ഇപ്പോ മൊബൈല്‍ വളരെ അത്യവശ്യത്തിന്‌ മാത്രം ഉപയോഗിക്കുന്നു

നന്‍മകള്‍ നേരുന്നു

മുസാഫിര്‍ said...

ലവന്‍ ആള്‍ അത്ര ശരിയല്ലെന്ന് സ്ഥിരമായീ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളീല്‍ നിന്നും മനസ്സിലാക്കീയിരുന്നു. എന്നാലും ക്യാന്‍സര്‍ എന്നൊക്കെ പറയുമ്പൊ,അയ്യോ,
ലേഖനം നന്നായി,കൃഷ്.

കടവന്‍ said...

എന്റെ കാര്യം പറയാമ്, ഇടത്തെ തുടയില്‍ വേദന വന്നപ്പോള്‍ മൊബൈലിന്റെ സ്ഥാനം പാന്റിന്റെ വലത്തെ മീശയിലാകി നോക്കി.. അതിശയം, കുറച്ച് നാളുകള്ക്കകം വേദന ഇടത്തെ തുടയില്‍ നിന്ന് വല്തിലേക്ക് മാറി, അങ്ങനെ മൊബൈല്‍ കയ്യിലെടുത്ത് നടക്കാന്‍ തുടങ്ങി..വണ്ടിയിലാവുന്ബോള്‍ ഒരിക്കലും മൊബ്ബൈല്‍ കീശയില്‍ വെക്കില്ല..കൂടാതെ കുപ്പായക്കീശയില്‍ മൊബൈല്‍ വെക്കുകയുമില്ല. ആറ്ക്കെങ്കിലും ഇത്തരംഅനുഭവമുന്ടോന്ന് അറിയില്ല..മൊബൈലിലുപയോഗിക്കുന്നതും മൈക്രോവേവ് ആണ്.,മൈക്രൊവേവ് ഓവനിലും അതിനേക്കാള്‍ ശ്ക്തികൂടീയ മൈക്രോവേവ് ആണ്.

കൃഷ്‌ | krish said...

വക്കാരിമഷ്ടാ.. അതെ, നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചൊക്കെ കണ്ണ് ഫ്യൂസിംഗും കണ്ണ് ഫ്ലിക്ടീംഗും ആയിരുന്നു. പക്ഷേ പുതിയ റിപ്പോര്‍ട്ടുകള്‍ അങ്ങനെ മൊത്തത്തില്‍ അവഗണിക്കാന്‍ പറ്റുമോ? നന്ദി.
ശ്രീ, ശ്രീലാല്‍, അലി,കുട്ടന്മേനൊന്‍, പ്രദീപ്,നന്ദി.
അപ്പു, നന്ദി. സ്പീക്കര്‍ഫോണോ, ഇയര്‍ഫോണോ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചെവിഭാഗത്തുനിന്നും കുറച്ച് അകലെയായിരിക്കുമെന്നുമാത്രം.
മന്‍സൂര്‍, നന്ദി. മൊബൈല്‍ ഫോണ്‍ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതല്ല. ഉപയോഗ്ഗം കുറച്ചപ്പോള്‍ ചെവി വേദന മാറിയില്ലേ. അപ്പോള്‍ ഇതും ഒരു കാരണമല്ലേ.
മുസാഫിര്‍, നന്ദി.

കടവന്‍: നന്ദി. (പാന്റ്സിനും മീശയോ? )
മൊബൈല്‍ സ്ഥിരമായി ഒരു സ്ഥാനത്ത് വഹിക്കുമ്പോള്‍ ആ ഭാഗത്ത് എന്തെങ്കിലും അസ്വസ്തത അനുഭവപ്പെട്ടെങ്കില്‍, അതു മൂലമാകാനും സാധ്യതയുണ്ട്. ആദ്യമൊക്കെ ഞാന്‍ ഷര്‍ട്ടിന്റെ പോക്കറ്റിലായിരുന്നു ഫോണ്‍ വഹിച്ചിരുന്നത്, പിന്നീട് അത് പാന്റ്സ് പോക്കറ്റിലേക്കാക്കി. ഇനി അവിടുന്നും മാറ്റണോ.

പാഞ്ച said...

നന്നായിരിക്കുന്നു.
ഓഫ്‌ ടോപ്പിക്ക്
ഇങ്ങനേയും ദോഷം ഉണ്ട് മൊബൈല്‍ കാരണം

കൃഷ്‌ | krish said...

നന്ദി പാഞ്ച.