Friday, September 01, 2006

മഴയില്‍ കുതിര്‍ന്ന രാത്രി.

മഴയില്‍ കുതിര്‍ന്ന രാത്രി.

അങ്ങിനെ ഈ വര്‍ഷത്തെ ഇറ്റാനഗറിലെ ഓണാഘോഷവും കഴിഞ്ഞു. കേരളത്തില്‍ ഓണഘോഷം ചുരുങ്ങിയെങ്കിലും, ഗള്‍ഫ്‌ രാജ്യങ്ങളിലും അമേരിക്ക കാനഡ ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും ഇപ്പോഴും ഓണഘോഷ പരിപാടികള്‍ അടിച്ചുപൊളിക്കുകയാണ്‌. അതങ്ങനെ കുറച്ചുനാളു കൂടി തുടരട്ടെ. ഇവിടെയും ആഘോഷപരിപാടികള്‍ അടിപൊളി ആയിരുന്നുവെങ്കിലും നാടന്‍ കലാപരിപാടിയായ അവസാന ഇനം 'അടിച്ചുപൊളി' ഇക്കുറി നടക്കാത്തതില്‍ എല്ലാവരും ആശ്വസിച്ചു. സംഘാടകരുടെ മിടുക്കോ, അതോ പരിപാടികള്‍ മുഴുവനും കഴിഞ്ഞിട്ടും കാണികള്‍ക്ക്‌ അപ്രതീക്ഷിതമായി വന്ന കനത്ത മഴ കാരണം പോകാന്‍ പറ്റാതിരുന്നതോ. എന്തോ..ആവോ. എന്തുതന്നെ ആയാലും ഈ വര്‍ഷത്തെ ഓണാഘോഷത്തിന്‌ പരിപാടികള്‍ മുഴുവന്‍ കഴിയുന്നതുവരെയും ഹാള്‍ ഹൗസ്‌ഫുള്‍ ആയിരുന്നു. (Thanks to heavy raining- എന്ന്‌ Cultural സെക്രട്ടറി ചിന്തിച്ചു കാണും)

തലേദിവസം ചെറുതായി മഴ ഉണ്ടായിരുന്നുവെങ്കിലും, 9ാ‍ം തിയതി രാവിലേ മുതല്‍ നല്ല തെളിഞ്ഞ കാലാവസ്ത ആയിരുന്നു. എല്ലാവരും സന്തോഷിച്ചു.

പരിപാടിക്ക്‌ കൃത്യ സമയത്തിനു മുഖ്യ അതിഥിയെ ഹാളില്‍ എത്തിക്കുക എന്ന 'ഭാരിച്ച' ജോലിയായിരുന്നു സംഘാടകര്‍ എന്റെ തലയില്‍ 'കെട്ടി വെച്ചത്‌' അന്ന്‌ രണ്ടാം ശനിയാഴ്ച ആയിട്ടും ഓഫീസ്‌ വാഹനം പെട്ടെന്നൊരു അസ്സ്യന്‍മന്റ്‌ കാരണം വരാതിരുന്നപ്പോള്‍, പിന്നെ നമ്മുടെ ടൂ-വീലര്‍ തന്നെ ശരണം. വേഗം പോകാനുള്ളതുകൊണ്ടു, കുടുംബത്തിനെ പിന്നെ കളക്ട്‌ ചെയ്യാം എന്നു കരുതി പെട്ടെന്നു വിട്ടു. ഹാളില്‍ എത്തിയപ്പോല്‍ എല്ലാ വാഹനങ്ങളും തിരക്കില്‍. തിരക്കുപിടിച്ച്‌ shuttle service നടത്തുകയാണ്‌. അങ്ങിനെ ഒരു സംഘാടകന്റെ തല്‍ക്കാലം കടമെടുത്ത വണ്ടിയില്‍ മുഖ്യ അതിഥിയായ ബഹുഃ മന്ത്രിയുടെ ബംഗ്ലാവില്‍ ചെന്നു കണ്ടു. 'എഴുന്നെള്ളിക്കാന്‍' ആള്‍ വന്നപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. സാദാരണ അങ്ങിനെ പോകുന്നതു കുറവാണ്‌. ഇത്‌ ഒഫീഷ്യല്‍ പരിപാടിയൊന്നുമല്ലല്ലോ. അങ്ങിനെ കൃത്യസമയത്തിനു ബഹുഃ മന്തിയെ പരിപാടി നടക്കുന്ന സ്തലത്ത്‌ എത്തിച്ചപ്പൊള്‍ എനിക്ക്‌ ആശ്വാസമായി. ഉല്‍ഘാടനവും പ്രസംഗവും കഴിഞ്ഞ്‌ ഏതാനും കലാപരിപാടികളും കണ്ട്‌` ബഹുഃ മന്ത്രിയും S.P.-യും യാത്രയായി. Bye പറഞ്ഞതോടെ ഞാനും ഫ്രീയായി.

സ്റ്റേജില്‍ കലാപരിപാടികള്‍ പൊടിപൊടിക്കുകയാണ്‌. പുറത്തു മഴ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മഴ കുറയുന്നില്ല, മറിച്ച്‌ കൂടുകയാണ്‌. പരിപാടി പകുതി കണ്ട്‌ പോകാമെന്നു കരുതിയവര്‍ വെട്ടിലായി. അങ്ങിനെ എല്ലാവരും മഴ തോരട്ടെ എന്നു കരുതി ഹാളിനകത്തു ഇരിപ്പായി. എല്ലാ പരിപാടിയും കഴിഞ്ഞു. മഴ തകര്‍ത്ത്‌ പെയ്യുന്നു. വരുമ്പോള്‍ നല്ല കാലാവസ്ത ആയിരുന്നല്ലോ. ആരും കുട പോലും എടുത്തിട്ടില്ല. ഇത്‌ന്തരു മഴ.. നാശം.. സ്ത്രീജനങ്ങള്‍ പിറുപിറുത്തു. കേരളാ സാരിയും പട്ട്‌ സാരിയുമെല്ലാം നനയുമല്ലോ. ചെന്നിട്ട്‌ വേണം കൊച്ചുങ്ങള്‍ക്ക്‌ വല്ലതും കൊടുക്കാന്‍. സമയം പോകുന്നു. രാത്രി പത്തര കഴിഞ്ഞു. മഴയുടെ ശക്തി കൂടുന്നു. എന്തരോ വരട്ട്‌, ചിലരൊക്കെ മഴ നനഞ്ഞ്‌ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളിലേക്ക്‌ വലിഞ്ഞ്‌ കയറി.

ഇതിനിടക്കു നീര്‍ജൂലിക്ക്‌ പോകേണ്ട ഒരു ബസ്സില്‍ എല്ലാവരും കയറിയിട്ടും വണ്ടി വിടുന്നില്ല. ഒരു കുട്ടി മിസ്സിംഗ്‌. പുറകേ മറ്റ്‌ വാഹനങ്ങളുടെ ഹോണടി. ട്രാഫിക്‌ ജാം. അവസാനം ഒരു സെര്‍ച്ച്‌ നടത്തി കുട്ടിയെ ഉടന്‍ കണ്ടെത്തി. ബസ്സ്‌ വിടുന്നു, ട്രാഫിക്‌ ജാം മാറുന്നു. അല്ല ഞമ്മക്കും പോണ്ടേ. ഇന്‍സ്റ്റന്റ്‌ ക്വിസ്സിന്‌ കിട്ടിയ സമ്മാനപ്പൊതിയുമായി റ്റൂ-വീലറിനടുത്ത്‌ എത്തിയപ്പോഴെ നല്ലവണ്ണം നനഞ്ഞു. ഹെല്‍മറ്റില്‍ ഒരു ലിറ്റര്‍ മഴവെള്ളം തങ്ങിയിരിക്കുന്നു. ഭാഗ്യം,റെയിന്‍കോട്ട്‌ കരുതിയിരുന്നു. ഒരുവിധത്തില്‍ ഞാന്‍ എന്നെ റെയിന്‍കോട്ടിനകത്താക്കി. ഹെല്‍മറ്റ്‌ ഉപയോഗശൂന്യമായികഴിഞ്ഞിരുന്നു. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത്‌ ഞാന്‍ കത്തിച്ച്‌വിട്ടു. ചരല്‍ പാരി എറിയുന്നപോലെ മുഖത്ത്‌ കനത്ത മഴവെള്ളത്തുള്ളികള്‍ പതിച്ചുകൊണ്ടിരുന്നു...പിന്നെ എന്ത്‌ സംഭവിച്ചു... (തുടരും.. കാത്തിരിക്കുക)
krish9 (19.9.06)

1 comment:

കുട്ടേട്ടന്‍ : kuttettan said...

കൃഷ്‌, കൊള്ളാം നല്ല വിവരണം.

ഈ ഇറ്റാനഗര്‍ എന്ന് പറയുന്നത്‌ അരുണാചല്‍ പ്രദേശില്‍ ആണോ ?
എന്റെ ഒരു കസിന്‍ ഇറ്റാനഗറില്‍ സ്കൂള്‍ നടത്തുന്നുണ്ട്‌.