നുള്ളി വേദനിപ്പിക്കല്ലേ.
ശ്രീ ഭൂവിലസ്ഥിര...?. പണ്ട് ചന്തം കണ്ട് മിഴിയുള്ളവരെല്ലാം നോക്കി നിന്നിരുന്നു. അന്ന് ഞങ്ങള്‍ തൊട്ടുവേദനിപ്പിക്കാനെത്തിയവരുടെ ചോരരുചിച്ചുനോക്കുവാന്‍ മുള്ളുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കില്ല..! മാറേണ്ടുന്നതിന്റെ ആവശ്യകത അന്നേ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.
പീതാംബരധാരി.
ഒരു ഉടുപ്പുമാറ്റത്തില്‍ എല്ലാം ശരിയായിക്കൊള്ളുമെന്നു കരുതി.പക്ഷെ മൗനത്തിന്റെ മഞ്ഞയുടുപ്പിലും, തുറിച്ചുനോട്ടങ്ങളില്‍ നിന്നും, തൊട്ടുതലോടലെന്ന പീഡനങ്ങളില്‍ നിന്നും മോചനം ഞങ്ങളെ തേടി വന്നില്ല !
അതിജീവനത്തിന്റെ ചെറുമുള്ളുകള്‍ മൊട്ടുകളോടൊപ്പം തന്നെ വിരിയിച്ചെടുക്കുവാന്‍ ഞങ്ങള്‍ പരിശീലിച്ചു തുടങ്ങി.അന്നു മുതലാണോ ഞങ്ങളുടെ നിറം മാറിത്തുടങ്ങിയത്?. ചോരയാണിത് ചോപ്പല്ല കുഞ്ഞേ..
മാറ്റം അതിന്റെ പൂര്‍ ണ്ണരൂപത്തില്‍. ഇന്ന് നോക്കിനില്‍ക്കുന്നവരുടെ ചത്ത കണ്ണുകളില്‍നിന്നും തൊട്ടുതലോടാനെത്തുന്നവരുടെ ദുര്‍മേദസ്സില്‍നിന്നും ചോര വലിച്ചുകുടിക്കുവാന്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്ത മുള്ളിന്‍കുഞ്ഞുങ്ങള്‍ക്ക് അനായാസം കഴിയുന്നു. വേദനിപ്പിക്കുന്നതിന്റെ ദാര്‍ശനിക പ്രശ്നങ്ങളെപ്പറ്റി ഞങ്ങള്‍ വേവലാതിപ്പെടുന്നതേയില്ല, ചോരകുടിച്ചു നഷ്ടപ്പെടുത്തിയ തൂവെള്ളനിറത്തെപ്പറ്റിയും തെല്ലാശങ്കകളില്ല..
അതിജീവനം തന്നെ പ്രധാനം
(കാമറ: കാനണ്‍ പവര്‍ഷോട്ട് A530 ഡിജിറ്റല്‍.)
(അടിക്കുറിപ്പ് കട്: ശിശു)
കൃഷ് krish
7 comments:
ഇനിയും നുള്ളിനോവിക്കല്ലേ.. ഞങ്ങളെ ഇനിയെങ്കിലും ജീവിക്കാനവദിക്കൂ.. നിലനില്‍പ്പാണ് പ്രധാനം. പുഷ്പങ്ങളുടെ രോദനം.. ഒന്നു കേള്‍ക്കൂ.
കൃഷ് | krish
കൃഷ് കസറന്‍ പടങ്ങള്‍. അടിക്കുറിപ്പും അസാദ്യം.
ഒരു തേങ്ങ ഇവിടെം ‘ഠേ.........’
-സുല്‍
പൂക്കള്‍.
മനോഹരം. :)
കമന്റുകള്‍ പിന്മൊഴിയില്‍ വരുന്നുണ്ടോ? Testing,Testing, testi...
കൃഷ്,
തുടക്കം എന്ന നിലയില്‍ മോശമില്ല, കുറച്ചു കൂടി ശ്രദ്ധിച്ച് ഫോട്ടൊ എടുക്കൂ!
ഫോട്ടൊ ഏടുത്തു പഠിക്കുമ്പോള്‍ ആദ്യം നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്ന് ഫോട്ടോ ഫ്രയ്മാണ്. Rule of Third എന്ന ഒരു ചെറു നിയമം ഉപയോഗിച്ച് നല്ല ഫ്രയ്മുകള്‍ സൃഷ്ടിക്കാം.
http://fototips.blogspot.com/2006/08/blog-post_22.html
പിന്നെ അടുത്തത് ഫോക്കസ്സിങ്ങാണ്, മിക്ക ചിത്രങ്ങളിലും പൂവിനു പകരം ഇലകളാണ് ഫോക്കസ്സില്‍ വന്നിരിക്കുന്നത്. ഫോട്ടൊ എടുക്കുമ്പോള്‍ half press of shutter button വഴി പൂക്കള്‍ തന്നെയാണ് ഫോക്കസ്സില്‍ എന്നു ഉറപ്പു വരുത്തണം. ഇല്ലെങ്കില്‍ വേറേയും പ്രശ്നമുണ്ടാകും. ക്യാമറ തിരെഞ്ഞെടുക്കുന്ന സെറ്റിങ്ങ്സ് മാറി പോകും. ഇവിടെ വെള്ള , ചുവപ്പു റോസാ പൂക്കള്‍ over exposed ആയിപ്പോയി, അതിന് കാരണം ആ ഇലകളുടെ ഭാഗമാണ് ക്യാമറ വെളിച്ചം അളക്കാന്‍ തിരഞ്ഞെടുത്തത്. ആദ്യ മഞ്ഞ റോസാപൂവിന്റെ ചിത്രം slight over exposure എന്നു പറയാം.
ഇനിയും ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നല്ല ചിത്രങ്ങള്‍ എടുക്കാന്‍ പറ്റും.
(സാധാരണ ഒരു 10-20 ഷോട്ട് എടുത്താല്‍ 2-3 നല്ല ചിത്രങ്ങള്‍ ഉണ്ടാകൂ, അതു കൊണ്ട് നിരാശ വേണ്ട, കൂടുതല്‍ ക്ലിക്കൂ,തിരിഞ്ഞും മറിഞ്ഞും പല രീതികളില്‍!)
hmmmmmmm....
സപ്തന്‍ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്.
പൂക്കാള്‍ മാത്രം frame ചെയ്യുക.
DOF കുറക്കാന്‍ apperture കൂട്ടുക അപ്പോള്‍ backgroundഉം foregroundഉം out of focus ആകും. പിന്ന് ആരും ഇലകള്‍ ശ്രദ്ധിക്കില്ല. :)
വീണ്ടും എടുക്കണം
സുല്‍:) ഈ പൂക്കളെ നുള്ളിനോവിക്കാതെ, പരുക്കേല്‍പ്പിക്കാതെ, ഓടി വന്ന് സുല്ല് (തേങ്ങ) ഉടച്ചതിന് നന്ദി.
സു:) സു വന്നല്ലോ. നന്ദി.
ശിശു:) നന്ദി. കമന്റ്സ് പിന്‍മൊഴിയില്‍ വരുന്നുണ്ടല്ലോ..
സപ്താ:) വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. ശ്രദ്ധിക്കാം, ശ്രമിക്കാം, ശ്രമിക്കാം.
കൈപ്പള്ളി:) നന്ദി. താങ്കളുടെ നിര്‍ദ്ദേശങ്ങളും കൈപ്പള്ളിയിരിക്കുന്നു..sorry കൈപ്പറ്റിയിരിക്കുന്നു.
കൃഷ് | krish
Post a Comment