ഇത് ഞാന്‍ കമ്മു എന്ന വളര്‍ത്തുപൂച്ച.
ഈ പോസ് എങ്ങിനെയുണ്ട്. എന്നെയോ അതോ അടുത്തുള്ള പൂവിനെയോ നിങ്ങള്‍ക്കിഷ്ടം.
എന്നെയിഷ്ടമായെന്നോ.. എങ്കില്‍ ഞാന്‍ കുറച്ചു പോസ് കൂടി ചെയ്യാം. പിന്നെ ഞാന്‍ പാവമാ കെട്ടോ.
ഇതെപ്പടി?
ആരാ അവിടെ.. ഡോണ്ട് ഡിസ്റ്റര്‍ബ് മീ...
കുറുക്കന്റെ കണ്ണ് കോഴിക്കൂടിനുനേരെയാ.. എന്നുവെച്ച് ഞാന്‍ ആ ടൈപ്പൊന്നുമല്ല..
സ്ട്രെയിറ്റ് ഫോര്‍വേഡാ..നല്ല അനുസരണശീലമാ.
ചെറിയ ഒരു മഴക്കാറുള്ളതുപോലെ തോന്നുന്നു. ചിലപ്പോള്‍ പെയ്തേക്കാം.
ഇത് എത്ര നേരമായി ഞാന്‍ പോസ് ചെയ്യുന്നു. വേഗം തീര്‍ക്കഡേയ്.
എന്നെ കഴുത്തിന് പിടിച്ച് മാറ്റിയാലൊന്നും ഞാന്‍ പിന്‍മാറൂല്ല..
എന്താണെന്നല്ലേ.. താഴെ നോക്കൂ.
എന്റെ കണ്മുന്നില് വെച്ച് മീന്കാരന് ലവനെ കൈകാര്യം ചെയ്യുമ്പോള്‍ ഞാന്‍ മാറാനോ.. പിന്നേ.. അത് പള്ളീല് പറഞ്ഞാമതി.
ലവനെ കഷണമാക്കി വെച്ചിരിക്കുന്നതിന്റെ ബാക്കി എനിക്കല്ലേ. ഇന്നത്തേക്ക് കുശാലായി.
എന്റെ കൂട്ടുകാര്‍ മണംപിടിച്ച് ഇവിടെ എത്തുന്നതിനു മുന്‍പ് ഉള്ളത് അകത്താക്കട്ടെ.
അപ്പോള്‍ ശരി.ബൈ ബൈ .. മ്യാവൂ.
(ങാ.. എന്റെ മോഡലിങ്ങ് എപ്പടി..പറയണം ട്ടോ.)
കൃഷ് krish