പ്രേത കമ്പ്യൂട്ടര്‍ അഥവാ ഗോസ്റ്റ് കമ്പ്യൂട്ടര്‍.
പേര് കേട്ട് പരിഭ്രമിക്കേണ്ട. ഇത് ഒരു വിര്‍ച്വല്‍ കമ്പ്യൂട്ടര്‍ സര്‍വീസ് ആണ്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാവുന്ന മിക്കതും ഇതിന്റെ ബ്രൗസര്‍ തുറന്ന് ചെയ്യാന്‍ പറ്റും.

G.ho.st (Global Hosted Operating System) എന്ന ഇത് ഒരു വെബ് ആധാരമാക്കിയുള്ള വിര്‍ച്വല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. നിങ്ങളുടെ വെബ് ബ്രൗസറില്‍
http://g.ho.st/ എന്ന url അഡ്രസ്സ് ടൈപ്പ് ചെയ്യുക. ഇതില്‍ ഒരു യൂസര്‍ ആയി രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് ലോജിന്‍ ചെയ്താല്‍ നിങ്ങളുടെ ബ്രൗസര്‍ ഒരു വിര്‍ച്വല്‍ കമ്പ്യൂട്ടര്‍ ആയി മാറുകയായി. F11 (Function key) key അമര്ത്തിക്കഴിഞ്ഞാല് സ്ക്രീന്‍ മുഴുവന്‍ നിറഞ്ഞുനില്ക്കുന്നു. വീണ്ടും F11 അമര്‍ത്തിയാല്‍ പഴയ ബ്രൌസര്‍ വിന്ധോ സ്ഥിതിയിലെത്താം.

സൗജന്യമായി ഒരു O.S., Web mail, Online storage എന്നിവ നല്‍കുന്നതിനുപുറമെ, ഇത് വൈറസ്സുകള്‍, spyware, malware-കളില്‍ നിന്നും മുക്തമാണെന്നും പറയുന്നു. 3 GB-യോളം ഫയലുകളും 3 GB ഇ-മെയിലുകളും ഓണ്‍ലൈനായി സംഭരിച്ചുവെക്കാന്‍ ഇതിലൂടെ കഴിയും. YouTube, Flickr എന്നിവ ഇതിനകത്തുനിന്നുതന്നെ (പ്രോക്സി) സെര്‍ച്ച് ചെയ്യാം. പ്രോക്സി ബ്രൌസര്‍ സര്‍വീസ്, MP3 പ്ലേയര്‍, MyPhotos, MyMovies തുടങ്ങിയവയും ലഭ്യമാണ്. നെറ്റ്വര്‍ക്കിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും. സ്വന്തമായി കമ്പ്യൂട്ടര്‍ ഇല്ലാത്തവര്‍/മറ്റൂള്ളവരുടെ കമ്പ്യൂട്ടര്‍ ഇടക്കിടക്ക് ഉപയോഗിക്കുന്നവര്‍, ഇന്റര്‍നെറ്റ് കഫേയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉപകാരപ്രദമായിരിക്കും. കാരണം ഉപയോഗം കഴിഞ്ഞ് ബ്രൗസര്‍ ക്ലോസ് ചെയ്താല്‍ 'ഗോസ്റ്റി'ലൂടെ നടത്തിയ പണികളുടെ അടയാളം പോലും കാണുകയില്ലെന്നു പറയുന്നു.

ഇതില്‍ Last.fm എന്ന ഇന്റര്‍നെറ്റ് റേഡിയോ സര്‍വീസ് ബാക്ഗ്രൗന്‍ഡില്‍ സംഗീതം പൊഴിക്കുന്നുണ്ട്.
ഫയലുകള്‍ അപ്ലോഡ് ചെയ്യാനായി Windows Explorer തുറന്ന് ftp://g.ho.st എന്ന് ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറില്‍ നിന്നും അപ്ലോഡ് ചെയ്യേണ്ട ഫയല്‍ ബ്രൗസ് ചെയ്ത് അപ്ലോഡ് ചെയ്യാവുന്നതാണ്. ഗോസ്റ്റ് ഡയറക്ടറിയില്‍ പല സര്‍വീസുകളും ലഭ്യമാണ്. meebo(r) എന്ന ഇന്‍സ്റ്റന്റ് മെസ്സെഞ്ചര്‍ (ഇതില്‍ യാഹൂ, എം.എസ്.എന്‍, ജി.ടാക്ക്, ഐ.സി.ക്യൂ എന്നിവ ഉള്‍ക്കൊള്ളിക്കാം), Zoho എന്ന ഓഫീസ് സ്യൂട്ട് പ്രോഗ്രാം, ഗോസ്റ്റ് സ്റ്റോറേജില്‍നിന്നും Word, Excel, Powerpoint എന്നിവ വായിക്കാനായി ThinkFree, തത്സമയ സംവാദത്തിനു Twitter, ഫോട്ടോ എഡിറ്റിംഗിന് Snipshot എന്ന പ്രോഗ്രാം തുടങ്ങിയവയും ലഭ്യമാണ്.