Wednesday, November 14, 2007

ട്രാക്ക് ബോയ്സ് - ഒരു ശിശുദിനം കൂടി.

ഇന്ന് നവംബര്‍ 14 - ശിശുദിനം. രാജ്യമെമ്പാടും ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ പുത്തന്‍ ഉടുപ്പിട്ട് സ്കൂളില്‍ പോകുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. കുട്ടികളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുന്നു(?). ബാലവേല നിര്‍ത്താന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കുന്നു(?). കുട്ടികള്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ പ്രസംഗിക്കുന്നു(?). അങ്ങനെ ഒരു ശിശുദിനം കൂടി എന്നത്തെയും പോലെ കടന്നു പോകുന്നു.

പക്ഷേ എന്നിട്ടും 3 നേരം ഭക്ഷണം ലഭിക്കാത്ത, പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത, ചൂഷണം ചെയ്യപ്പെടുന്ന എത്ര കുട്ടികള്‍ ഈ നാട്ടില്‍.

“സലാം അണ്ണാ‍“ .

ട്രാക്ക് ബോയ്സ് - ഇത് റെയില്‍‌വേ സ്റ്റേഷനേയും തീവണ്ടികളേയും ആശ്രയിച്ച് ആഹാരവും വരുമാനവും കണ്ടെത്തുന്ന കുറച്ച് കുട്ടികള്‍. ഇവരുടെ ഭാവിയും റെയില്‍‌വേയെ ആശ്രയിച്ചുതന്നെയായിരിക്കും.

ബൈ ബൈ, റൊമ്പ നന്‍‌റി. അപ്പറം സന്ധിക്കലാം.

ഇവര്‍ക്കെന്ത് ശിശുദിനം. എന്നും ഒരുപോലത്തെ ദിനം.

ഇതാ വേറൊരു കാഴ്ച.

ഒറ്റനോട്ടത്തില്‍ അസാധാരണമായി ഒന്നും തോന്നുന്നില്ലെങ്കിലും ഒന്ന് ശ്രദ്ധിക്കൂ. ഒരു പൊതുപരിപാടിയില്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ വി.ഐ.പി. പവലിയന്റെ മുന്നിലെ പൂച്ചെട്ടികള്‍ക്കിടയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഈ പെണ്‍‌കുട്ടികള്‍, ഇവരുടെ സമപ്രായത്തിലുള്ള മറ്റു കുട്ടികളുടെ നൃത്തപരിപാടികള്‍ ആസ്വദിക്കുകയാണ്. ഒന്നുകൂടി ശ്രദ്ധിക്കൂ, ആ കുട്ടിയുടെ കൈയ്യിലുള്ള കുപ്പിയില്‍ പാലോ ഹോര്‍ലിക്സോ ആയിരിക്കാന്‍ സാധ്യതയില്ല. പിന്നെന്താണ്? തീര്‍ച്ചയായും അതില്‍ നാടന്‍ കള്ളാണ്. ഒരു മരുന്നിട്ട്, ചോറ് പുളിപ്പിച്ചെടുക്കുന്ന (റൈസ് ബിയര്‍), കള്ളിന്റെ രുചിയും മണവും വീര്യവുമുള്ള സാധനം. ഇത് ആദിവാസികളുടെ ഇടയില്‍ വര്‍ജ്യമല്ലാത്തതുകൊണ്ട് അവര്‍ക്ക് അതില്‍ ആശ്ചര്യമില്ല.


സമ്പന്നരുടെ മക്കള്‍ക്ക് ശിശുദിനം, മറ്റുള്ളവര്‍ക്ക് ശ്ശി..ശൂ..ദിനം.

11 comments:

krish | കൃഷ് said...

അങ്ങനെ ഒരു ശിശുദിനം കൂടി എന്നത്തെയും പോലെ കടന്നു പോകുന്നു.

പക്ഷേ എന്നിട്ടും 3 നേരം ഭക്ഷണം ലഭിക്കാത്ത, പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത, ചൂഷണം ചെയ്യപ്പെടുന്ന എത്ര കുട്ടികള്‍ ഈ നാട്ടില്‍.

എന്നാലും ശിശുദിനാശംസകള്‍. (പുതിയ പോസ്റ്റ്)

ശ്രീ said...

കൃഷ് ചേട്ടാ...

കൊള്ളാം. ഈ ശിശു ദിനത്തില്‍‌ വേറിട്ട ചില കാഴ്ചകള്‍‌!

എങ്കിലും ശിശു ദിനാശംസകള്‍‌!

ശിശു said...

ക്രിഷേ..പോട്ടങ്ങള്‍ കണ്ടു.
ഇപ്പൊ എല്ലാം ആഘോഷമാണല്ലൊ?, അതിന്റെ ഭാഗമായി ശിശുദിനവും ആഘോഷിക്കുന്നു. അല്ലാതെ സ്ഥിതിയൊക്കെ എല്ലായിടത്തും തഥൈവ.
ഞാനുമൊരു ശിശുവാണെ..
ആ അവസാന പോട്ടത്തിലെ കുട്ടികള്‍ കുടിക്കുന്ന റൈസ് ബിയര്‍ കെടക്കുമാ..
ഈ ശിശുവിനും ഒരു പൂതി..

ജയ് ശിശുദിനം..
ശിശുദിനം നീണാള്‍ വാഴട്ടെ!
ഒരു മുട്ടന്‍ ശിശു

ബാജി ഓടംവേലി said...

ശിശുദിനാശംസകള്‍
നല്ല ചിന്തകള്‍

Murali K Menon said...

കാഴ്ച്ച വേറിട്ടതല്ല, ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞതായതിനാല്‍ ആരും കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല എന്ന വ്യത്യാസം മാത്രം.
നന്നായ് കൃഷ് ഇടക്ക് കണ്ണാടിയില്‍ നമ്മളോടൊപ്പം കുറച്ച് പുറകിലായാലും അവരേയും കാണിച്ചു കൊണ്ടിരിക്കുന്നത് ജീവിത കാഴ്ച്ചപ്പാടുകള്‍ ഉറപ്പിക്കുന്നതിനു പ്രയോജനപ്പെടും

കുട്ടിച്ചാത്തന്‍ said...

ശിശുദിനാശംസകള്‍..

ചാത്തനേറ്:
ആ കള്ളും കുപ്പിയ്ക്ക് ഇപ്പ അടിയാവും.

sajith90 said...

വിദേശ രാജ്യത്ത്‌ ഡോളറില്‍ ശംബളം വാങ്ങി ഉല്ലസിക്കുന്ന നമ്മള്‍ക്ക്‌ ബ്ലോഗ്‌ എഴുതാന്‍ ഒരു സബ്ജക്റ്റ്‌ ആണു ഇതും. ഈ ബ്ലോഗ്‌ എഴുതുന്ന എത്ര പേര്‍ ഇവര്‍ക്ക്‌ വല്ല സഹായവുൊ ചെയുന്നുട്‌??

365greetings.com

ഏ.ആര്‍. നജീം said...

ഈ ശിശുദിനത്തിലെ താങ്കളുടെ വേറിട്ട കാഴ്ചയ്ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍...!

krish | കൃഷ് said...

ശ്രീ: നന്ദി.

ശിശു: ബൂലോകത്തിലെ മുട്ടന്‍ ശിശുവിനും ശിശുദിനാശംസകള്‍. ‘കുപ്പിപ്പാല്‍’ വേണമല്ലേ, കെടയ്ക്കും. എന്താ പൂതി.

ബാജി: നന്ദി.
മുരളിമേനോന്‍: നന്ദി. ഇത്തരം കാഴ്ചകള്‍ ഇപ്പോള്‍ സാധാരണമല്ലേ.

ചാത്തന്‍: ചാത്തന്‍‌കുട്ടിക്കും ശിശുദിനാശംസകള്‍. താമസിയാതെ വിവാഹാശംസകളും.
(കള്ള്‌ ചാത്തന്റെ ഇഷ്ടപാനീയമല്ലേ)

സജിത്90: നന്ദി. (ഡോളറോ, ആരു വാങ്ങുന്നു. അത് നേരിട്ട് കണ്ടിട്ടില്ല. ആ സാധനമൊന്നു കൈയ്യില്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. കുറച്ച് അയച്ചുതന്നാല്‍ കൈയ്യില്‍ വെക്കുകയുമാകാം, പിള്ളേര്‍ക്ക് കൊടുക്കുകയുമാകാം.)
നജീം: നന്ദി.

മന്‍സുര്‍ said...

കൃഷ്‌ ...

നൊമ്പരങ്ങള്‍ നൊമ്പരപൂക്കളായ്‌
മനസ്സ്‌ കരയുന്നുവോ
എത്ര സുന്ദരം ഭൂമി
പാവമിവര്‍
ഈ ഭൂമിയിലോ.....

വേറിട്ട അവതരണം..അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

krish | കൃഷ് said...

മന്‍സൂര്‍, നന്ദി.