ഹേയ്.. ഇത് നെറ്റ്വര്‍ക്ക് ബിസിനസ്സ് അല്ല.
ഇതാണ് ശരിക്കുള്ള നെറ്റ്വര്‍ക്ക്. വല നിര്‍മ്മാണം, വയറ്റുപിഴപ്പാണേ.
ആഹാരം/ഇര തേടാനുള്ള സൂപ്പര്‍ വിദ്യ.
ഞാനാണ് ഇത് തുടങ്ങിവച്ചത്. എട്ടുകാലി അഥവാ സ്പൈഡര്‍ എന്നു നിങ്ങളെന്നെ വിളിക്കുന്നു. എന്റെ കരവിരുതുകള്‍ കണ്ട് സ്പൈഡര്മാന് എന്ന കഥാപാത്രം വരെ ഉണ്ടായി.
പിന്നീട് പലരും എന്റെ ഈ വിദ്യ കണ്ടു പഠിച്ചു. മീന്‍ പിടിക്കാന്‍ മനുഷ്യരും ഈ വിദ്യ കരസ്ഥമാക്കി. ആധുനിക യുഗത്തില്‍ ഈ വിദ്യയുടെ കണ്‍സെപ്റ്റ് വെച്ച്, ടൈ ധരിച്ച നെറ്റ്വര്‍ക്ക് എക്സികുട്ടീവുമാര്‍ പലരേയും 'വല'യിലാക്കി അവരുടെ ജീവിതമാര്‍ഗം കണ്ടെത്തി.
പോലീസുകാര്‍ കുറ്റവാളികളേയും കള്ളന്മാരേയും പിടിക്കാന്‍ 'വല' വിരിച്ചിട്ടുണ്ടെന്നു പറയുന്നതും എന്റെ ഈ വിദ്യ കടമെടുത്താ.. ഇര വന്നു കുടുങ്ങുമ്പോള്‍ പിന്നെ അവരെടുത്ത് വേണ്ടപോലെ പെരുമാറിക്കോളും.
കാര്‍ട്ടൂണുകളിലും സിനിമയിലും സ്പൈഡറിന്റെ സാങ്കല്‍പ്പിക അവതാരമെടുത്ത സ്പൈഡര്‍മാനെ കുട്ടികള്‍ വളരെ ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ നേരില്‍കണ്ടാലോ പലര്‍ക്കും പേടിയും അറപ്പും. (എന്തിന് ബ്ലോഗര്‍ ശ്രീഹര്ഷന് വരെ പേടിക്കുന്നു.) ഞാനെന്താ സുന്ദരനല്ലേ. നിങ്ങള്‍ക്കൊരു ശല്യവും ചെയ്യാത്ത ഞാനെന്താ ഇത്ര ഭീകരനോ..
ഒരു വലിയ ഈച്ചയെ വലയിലാക്കിയിട്ടുണ്ട്.. ഇത് അകത്താക്കട്ടെ. ആദ്യം വയറുനിറക്കട്ടെ. അപ്പോള്‍ പിന്നെ കാണാം. നേരില്‍ കണ്ടാല്‍ പേടിക്കല്ലേ.
കൃഷ് krish