Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, July 03, 2007

പിന്മൊഴിക്കൊരു ചരമഗീതം

പിന്മൊഴിക്കൊരു ചരമഗീതം.


(ഇടക്ക്‌ ഇവിടെ വരാതിരുന്നതുകാരണം പിന്മൊഴിയുടെ അന്ത്യം അറിഞ്ഞില്ല. പിന്മൊഴി തുറന്നപ്പോള്‍ ഇതാ ചത്തുകിടക്കുന്നു...! വൃത്തത്തിലും ചതുരത്തിലും അല്ലാത്ത ചില വരികള്‍. പൊറുക്കണേ)



ജീവസ്സറ്റുകിടക്കുന്നു പിന്മൊഴി
കൊന്നതോ അതോ ആത്മഹത്യയോ
ബൂലോഗര്‍ക്കൊക്കെയും പ്രിയമാം പിന്മൊഴി
ചേതസ്സറ്റുകിടക്കുന്നു നിശ്ചലം.



ബ്ലോഗിലേക്കെത്താന്‍ സഹായമാം പിടിവള്ളി,
സകല ബ്ലോഗിണീ ബ്ലോഗനും പ്രിയങ്കരം
'വാഹ്‌'മൊഴി, എതിര്‍മൊഴി, കിളിമൊഴി, ചിരിമൊഴി-
കളാദി തല്‍ക്ഷണം മോണിറ്ററിലെത്തിച്ച പിന്മൊഴി


ഏവൂരാന്‍ കൂട്ടര്‍ നല്‍കിയ സേവന-
മറിയാതെയോ, വിസ്മരിച്ചോ ചിലര്
‍തെറിമൊഴിയാല്‍ ബ്ലോഗ്‌കുളം കലക്കി...


'വള്ളി'യിന്‍ പിടിവിട്ടതോ
മുറിച്ചിട്ടതോ സംശയം
നിശ്ച്ചലമാം പിന്മൊഴിയെ നോക്കി
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ചിലര്‍..
ആഹ്ലാദഭരിതരായ്‌ മൊഴിയുന്നു ചിലര്‍ ..
നമുക്കിനി 'മറു'കുളം കലക്കാം.



കൃഷ്‌ krish

Tuesday, January 09, 2007

യന്ത്രപ്പക്ഷി


യന്ത്രപ്പക്ഷി. (കുട്ടികള്‍ക്കുവേണ്ടി)
--

ആകാശത്തില്‍ വലിയൊരു പക്ഷി

അടുത്തുകാണാന്‍ എന്തൊരു ഭംഗി

മുതുകില്‍ ചിറകും വലിയൊരു വയറും

വിചിത്രമാമൊരു യന്ത്രപ്പക്ഷി


വീടിനുമീതെ പറന്നകലും

ചിറകിന്‍ കാറ്റാല്‍ പൊടിപറത്തും

കര്‍ണ്ണകഠോര ധ്വനിയുതിര്‍ക്കും

മാനുഷവാഹക യന്ത്രപ്പക്ഷി


യന്ത്രപ്പക്ഷി -2.
---

പറന്നുയരുക.. പറന്നുയരുക

തലക്കുമീതെ പറന്നുയരുക

ദൂരെ വിദൂരെ പറന്നകലുക

നീലവിഹായസ്സില്‍ പറന്നകലുക

----


കൃഷ്‌ krish