ഇന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ശിവരാജ് എന്ന ആന വിശപ്പ് സഹിക്കാന്‍ വയ്യാതെ ശോഭായാത്രക്കിടെ ഇടയുകയും അടുത്തുകിട്ടിയ ശിവാനന്ദ് എന്ന ഒരു നാഗാ സന്യാസിയോട് (സാധു) ആ ദേഷ്യം തീര്‍ക്കുകയും ചെയ്തു. സന്യാസിയെ തുമ്പിക്കൈകൊണ്ടു ചുരുട്ടിയെടുത്ത് മതിലിനോട് ചേര്‍ത്ത്, കൊമ്പു കൊണ്ട് പരുക്കേല്‍പ്പിച്ചു. ഈ സമയം ആനപ്പുറത്തിരിക്കുന്ന പാപ്പാന് ആനയെ നിയന്ത്രിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്യാസിയെ രക്ഷിക്കാന്‍ സാധിച്ചില്ല. സന്യാസി ആനയുടെ ആക്രമണഫലമായി മരണപ്പെട്ടു. ഇതിനിടെ ശ്രീലങ്കയിലെ ഗാലെയില്‍നിന്നും മറ്റൊരു ദൃശ്യംകൂടി - ഇന്നലെ ആന പോളോ കളിക്കിടെ അബേയ് എന്ന ഒരു ആന ഇടഞ്ഞു ആക്രമാസക്തമായി. അടുത്തുകണ്ടതെല്ലാം മറിച്ചിട്ടു, കൂട്ടത്തില്‍ ഒരു മിനിബസ്സും. TV-യില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താഴെ:



ശ്രീലങ്കയിലെ ഗാലെയില്‍നിന്നുമുള്ള വാര്‍ത്തയും ചിത്രവും ഇവിടെ.
ഇതെന്താ ആനകള്‍ക്ക് ഇടയാനുള്ള സമയമോ? രണ്ടു ദിവസം മുമ്പാണ് കേരളത്തില്‍ ഒരു ആന എഴുന്നെള്ളത്തിനു കൊണ്ടുപോകാന്‍ വന്ന ലോറിയെ മറിച്ചിട്ട് ദേഷ്യം തീര്‍ത്തത്. ആനകളെ മനുഷ്യര്‍ കൂടുതലായി പണിയെടുപ്പിക്കുന്നതിന്റെ/പീഢിപ്പിക്കുന്നതിന്റെ പരിണിതഫലമാണൊ ഇതെല്ലാം.
കൃഷ് krish