Tuesday, June 30, 2009

തീക്കുറുക്കന്‍ 3.5 ഇന്ന് ഇറങ്ങുന്നു.

തീക്കുറുക്കന്‍ 3.5 ഇന്ന് ഇറങ്ങുന്നു.

മോസില്ലയുടെ പുതിയ തീക്കുറുക്കന്‍ 3.5 (ഫയര്‍ഫോക്സ്‌ 3.5) ബീറ്റ വേഴ്ഷനില്‍ നിന്നും തെറ്റുകുറ്റങ്ങളെല്ലാം പരിഹരിച്ച്‌ ഔദ്യോഗികമായി ഇന്ന് വൈകീട്ടോടെ(30.5.09) പുറത്തിറങ്ങുന്നു. ജൂണ്‍ ആദ്യവാരം പുറത്തിറങ്ങാനിരുന്ന 3.5 വെര്‍ഷനിലെ ചെറിയ ബഗ്ഗ്‌ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ്‌ പുതിയ വെര്‍ഷന്‍ ഇറക്കുന്നത്‌.



പുതിയ പതിപ്പില്‍ പല പുതിയ സംഗതികളും ഉള്‍പ്പെടുത്തി നവീകരിച്ചിട്ടുണ്ട്‌. ബ്രൗസിംഗ്‌ റിക്കോര്‍ഡ്‌ മറച്ചുവെക്കുന്ന 'പ്രൈവറ്റ്‌ ബ്രൗസിംഗ്‌' മോഡ്‌ (ഇത്‌ ഗൂഗിള്‍ ക്രോമിലും ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ പുതിയ വെര്‍ഷനിലും ഉണ്ട്‌), ട്രേസ്‌മങ്കി എന്ന ജാവാ സപ്പോര്‍ട്ട്‌, HTML5, പ്രത്യേക പ്ലഗ്‌-ഇന്‍ ഇല്ലാതെയുള്ള വീഡിയോ റെണ്ടറിംഗ്‌, ലൊക്കേഷന്‍ അവെയര്‍ ബ്രൗസിംഗ്‌, എന്നിവ പുതിയ ഫയര്‍ഫോക്സ്‌ 3.5-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൊസില്ല അവകാശപ്പെടുന്നു. മെച്ചപ്പെടുത്തിയ കാര്യക്ഷമതയും നല്ല സ്പീഡും പുതിയ വെര്‍ഷന്റെ എടുത്തുപറയത്തക്ക ഗുണങ്ങളത്രേ.

ഇപ്പോള്‍ ലോകമെമ്പാടും 30 കോടി ജനങ്ങള്‍ മൊസില്ല ഫയര്‍ഫോക്സ്‌ ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ട്‌. ഫയര്‍ഫോക്സ്‌ 3.5 ന്റെ റിലീസിനുശേഷം ഇത്‌ 100 കോടി കവിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഫയര്‍ഫോക്സ്‌ 3.5 ബീറ്റ വെര്‍ഷന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ ഇത്‌ അപ്‌ഡേറ്റ്‌ ചെയ്താല്‍ മതിയാകും.

തീക്കുറുക്കന്‍ 3.5 താഴോട്ടിറക്കാന്‍:

8 comments:

krish | കൃഷ് said...

മോസില്ലയുടെ പുതിയ തീക്കുറുക്കന്‍ 3.5 മിനുക്കുപണികള്‍ നടത്തി ഔദ്യോഗികമായി ഇന്ന് പുറത്തിറങ്ങുന്നു.

Rejeesh Sanathanan said...

നന്ദി...ഈ വിവരത്തിന്.....സമയം കളയാതെ ഞാന്‍ തീക്കുറുക്കനെ താഴോട്ടിറക്കട്ടെ...........

ചാണക്യന്‍ said...

വിവരങ്ങള്‍ക്ക് നന്ദി....

സന്തോഷ്‌ പല്ലശ്ശന said...

നന്ദി ഈ കുറുക്കനെ പിടിക്കാന്‍ വഴികാണിച്ചതിന്‌

വാഴക്കോടന്‍ ‍// vazhakodan said...

മറ്റൊരു കുറുക്കന്‍! :) നന്ദി

അനില്‍@ബ്ലോഗ് // anil said...

ഇതെന്താ സംഭവംന്ന് വിചാരിച്ചു.
:)

Anil cheleri kumaran said...

പഹയൻ ഇറങ്ങുന്നില്ലാ...

krish | കൃഷ് said...

നന്ദി
മാറുന്ന മലയാളി,
ചാണക്യന്‍,
സന്തോഷ് പല്ലശ്ശന,
വാഴക്കോടന്‍,
അനില്‍@ബ്ലോഗ്,(ഇപ്പോള്‍ തീക്കുറുക്കനെ മനസ്സിലായല്ലോ :) )
കുമാരന്‍.( ഒന്നു കൂടി നോക്കൂ, ലിങ്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്).