
2006-ന് വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..
ഒരു അസ്തമയം കൂടി...

പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.


നമ്മള്‍ ഏവരുടേയും ജീവിതത്തിലേക്ക് സ്നേഹവും സുഗന്ധവും പരക്കട്ടെ.

2006-ന് വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..
ഒരു അസ്തമയം കൂടി...
പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.
നമ്മള്‍ ഏവരുടേയും ജീവിതത്തിലേക്ക് സ്നേഹവും സുഗന്ധവും പരക്കട്ടെ.
ഒസാമ ബിന്‍ ലാഡന്റെ നാമധേയമുള്ള "ലാഡന്‍" എന്ന ഭീകര ഒറ്റയാനെ വെടിവെച്ചു വീഴ്ത്തിരിക്കുന്നു.
***
(ആന)വാല്‍ക്കഷണം:
എന്തുകൊണ്ടാണ് ആനകള്‍ മനുഷ്യ വാസ പ്രദേശങ്ങളിലേക്ക് കടന്ന് ആക്രമിക്കുന്നത്?
എന്താ പറഞ്ഞത്.. ആനകള്‍ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കടന്നാക്രമിക്കുന്നുവെന്നോ..
ആ പറഞ്ഞത് തീര്‍ത്തും ശരിയല്ലാ. മനുഷ്യരാണ് ആനകളുടെ സ്വാഭാവിക വാസസ്ഥലമായ പതിനായിരക്കണക്കിന് ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച് കൃഷിയിറക്കി അധിവസിക്കുന്നത്. പിന്നെ താമസസ്ഥലം നഷ്ടപ്പെട്ട ഈ ആനക്കൂട്ടങ്ങള്‍ എവിടേ പോകും. അപ്പോഴാണ് ഇവ കൂട്ടം കൂട്ടമായി ആഹാരത്തിനായി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 100ഓളം ആനകള്‍ അടങ്ങിയ ഒരു കാട്ടാനക്കൂട്ടം ഏറ്റവും വലിയ നദീദ്വീപ് (ബ്രഹ്മപുത്രാ നദിക്ക് നടുവില്‍) ആയ ആസ്സാമിലെ മാജുലി-യില്‍ കനത്ത നാശനഷ്ടം വരുത്തികൊണ്ടിരിക്കുകയാണ്. അതിനെ തൊട്ടടുത്ത കാസിരംഗ റിസര്‍വ് ആന സങ്കേതത്തിലേക്ക് ഓടിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെയും അടുത്തുള്ള ഗ്രാമങ്ങളിലുമായി ഇവന്മാര്‍ 374 വീടുകളാണ് ഇതുവരെ തകര്‍ത്ത് തരിപ്പണമാക്കിയത്.
(ഞങ്ങളുടെ വീട് (കാട്) വെട്ടിനശിപ്പിച്ചവരുടെ വീട് ഞങ്ങള്‍ നശിപ്പിക്കുന്നു - നിലനില്‍പ്പിനായി. -- ലാ ഓഫ് ദി ലാന്റ് OR ലാ ഓഫ് ദി ജംഗിള്‍).ആനക്കൂട്ടം ആഹാരം തേടി ചായത്തോട്ടത്തിനടുത്തുകൂടെ പോകുന്നു.