
2006-ന് വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..
ഒരു അസ്തമയം കൂടി...

പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.


നമ്മള് ഏവരുടേയും ജീവിതത്തിലേക്ക് സ്നേഹവും സുഗന്ധവും പരക്കട്ടെ.

2006-ന് വിട പറയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ..
ഒരു അസ്തമയം കൂടി...
പുതുവര്‍ഷം,നമ്മുടെ ഏവരുടേയും പുത്തന്‍ പ്രതീക്ഷകള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം ഒരുക്കട്ടെ.
നമ്മള് ഏവരുടേയും ജീവിതത്തിലേക്ക് സ്നേഹവും സുഗന്ധവും പരക്കട്ടെ.
ഒസാമ ബിന്‍ ലാഡന്റെ നാമധേയമുള്ള "ലാഡന്" എന്ന ഭീകര ഒറ്റയാനെ വെടിവെച്ചു വീഴ്ത്തിരിക്കുന്നു.
***
(ആന)വാല്‍ക്കഷണം:
എന്തുകൊണ്ടാണ് ആനകള്‍ മനുഷ്യ വാസ പ്രദേശങ്ങളിലേക്ക് കടന്ന് ആക്രമിക്കുന്നത്?
എന്താ പറഞ്ഞത്.. ആനകള്‍ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് കടന്നാക്രമിക്കുന്നുവെന്നോ..
ആ പറഞ്ഞത് തീര്‍ത്തും ശരിയല്ലാ. മനുഷ്യരാണ് ആനകളുടെ സ്വാഭാവിക വാസസ്ഥലമായ പതിനായിരക്കണക്കിന് ഹെക്ടര്‍ വനഭൂമി വെട്ടിത്തെളിച്ച് കൃഷിയിറക്കി അധിവസിക്കുന്നത്. പിന്നെ താമസസ്ഥലം നഷ്ടപ്പെട്ട ഈ ആനക്കൂട്ടങ്ങള്‍ എവിടേ പോകും. അപ്പോഴാണ് ഇവ കൂട്ടം കൂട്ടമായി ആഹാരത്തിനായി കൃഷി നശിപ്പിക്കുകയും മറ്റും ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 100ഓളം ആനകള്‍ അടങ്ങിയ ഒരു കാട്ടാനക്കൂട്ടം ഏറ്റവും വലിയ നദീദ്വീപ് (ബ്രഹ്മപുത്രാ നദിക്ക് നടുവില്‍) ആയ ആസ്സാമിലെ മാജുലി-യില്‍ കനത്ത നാശനഷ്ടം വരുത്തികൊണ്ടിരിക്കുകയാണ്. അതിനെ തൊട്ടടുത്ത കാസിരംഗ റിസര്‍വ് ആന സങ്കേതത്തിലേക്ക് ഓടിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇവിടെയും അടുത്തുള്ള ഗ്രാമങ്ങളിലുമായി ഇവന്മാര് 374 വീടുകളാണ് ഇതുവരെ തകര്‍ത്ത് തരിപ്പണമാക്കിയത്.
(ഞങ്ങളുടെ വീട് (കാട്) വെട്ടിനശിപ്പിച്ചവരുടെ വീട് ഞങ്ങള്‍ നശിപ്പിക്കുന്നു - നിലനില്‍പ്പിനായി. -- ലാ ഓഫ് ദി ലാന്റ് OR ലാ ഓഫ് ദി ജംഗിള്‍).ആനക്കൂട്ടം ആഹാരം തേടി ചായത്തോട്ടത്തിനടുത്തുകൂടെ പോകുന്നു.
ശ്രീ ഭൂവിലസ്ഥിര...?. പണ്ട് ചന്തം കണ്ട് മിഴിയുള്ളവരെല്ലാം നോക്കി നിന്നിരുന്നു. അന്ന് ഞങ്ങള്‍ തൊട്ടുവേദനിപ്പിക്കാനെത്തിയവരുടെ ചോരരുചിച്ചുനോക്കുവാന് മുള്ളുകള്‍ ഒളിപ്പിച്ചു വെച്ചിരിക്കില്ല..! മാറേണ്ടുന്നതിന്റെ ആവശ്യകത അന്നേ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.
പീതാംബരധാരി.
ഒരു ഉടുപ്പുമാറ്റത്തില് എല്ലാം ശരിയായിക്കൊള്ളുമെന്നു കരുതി.പക്ഷെ മൗനത്തിന്റെ മഞ്ഞയുടുപ്പിലും, തുറിച്ചുനോട്ടങ്ങളില്‍ നിന്നും, തൊട്ടുതലോടലെന്ന പീഡനങ്ങളില്‍ നിന്നും മോചനം ഞങ്ങളെ തേടി വന്നില്ല !
അതിജീവനത്തിന്റെ ചെറുമുള്ളുകള്‍ മൊട്ടുകളോടൊപ്പം തന്നെ വിരിയിച്ചെടുക്കുവാന്‍ ഞങ്ങള്‍ പരിശീലിച്ചു തുടങ്ങി.അന്നു മുതലാണോ ഞങ്ങളുടെ നിറം മാറിത്തുടങ്ങിയത്?. ചോരയാണിത് ചോപ്പല്ല കുഞ്ഞേ..
മാറ്റം അതിന്റെ പൂര് ണ്ണരൂപത്തില്‍. ഇന്ന് നോക്കിനില്‍ക്കുന്നവരുടെ ചത്ത കണ്ണുകളില്‍നിന്നും തൊട്ടുതലോടാനെത്തുന്നവരുടെ ദുര്‍മേദസ്സില്‍നിന്നും ചോര വലിച്ചുകുടിക്കുവാന്‍ ഞങ്ങള്‍ വികസിപ്പിച്ചെടുത്ത മുള്ളിന്കുഞ്ഞുങ്ങള്ക്ക് അനായാസം കഴിയുന്നു. വേദനിപ്പിക്കുന്നതിന്റെ ദാര്‍ശനിക പ്രശ്നങ്ങളെപ്പറ്റി ഞങ്ങള്‍ വേവലാതിപ്പെടുന്നതേയില്ല, ചോരകുടിച്ചു നഷ്ടപ്പെടുത്തിയ തൂവെള്ളനിറത്തെപ്പറ്റിയും തെല്ലാശങ്കകളില്ല..
അതിജീവനം തന്നെ പ്രധാനം
(കാമറ: കാനണ്‍ പവര്‍ഷോട്ട് A530 ഡിജിറ്റല്‍.)
(അടിക്കുറിപ്പ് കട്: ശിശു)
കൃഷ് krish
ഒന്നു സ്വൈരം തരില്ലാന്നുവെച്ചാല്‍
സ്നേഹാലോക സുമോഹന വദനാം
കരുണാര്ദ്രാനത നയനാം രമ്യാം
ശ്രിത ജനപാലന വ്യഗ്രാം സൗമ്യാം
അമൃതാനന്ദമയീം പ്രണമാമി.ജാതിമതഭേതമന്യേ ലോകത്തുള്ള എല്ലാവരേയും മക്കളായി കണ്ട് അവരുടെ ദുഃഖം അകറ്റുവാനും ലോകനന്മക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സദ്ഗുരു മാതാ അമൃതാനന്ദമയിക്ക് സെപ്റ്റംബര്‍ 27, 2006ന് 53ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സഹസ്ര പ്രണാമങ്ങള്‍.
വേദിയുടെ സ്വാഗതപൂക്കളം (KKSV Pookkalam)
മുഖ്യാഥിക്ക് സ്വീകരണം (Reception of Chief Guest)
ഭദ്രദീപം കൊളുത്തുന്നു (Inaugurating the function by lighting the Lamp)
ഒരു തിരികൂടി.. (one more to light..)
മുഖ്യാഥിതി പ്രസംഗിക്കുന്നു (Speech by Chief Guest Mr.C.C. Singpho, Hon'ble Minister Health & Civil Supplies, Govt. of Arunachal Pradesh)
സദസ്സില്‍നിന്നും. (Audience - a view)
രംഗപൂജ. (Opening Dance)
ശാസ്ത്രീയനൃത്തം (Classical Dance)
തിരുവാതിരക്കളി (Thiruvaathira)
ഭരതനാട്ട്യം (Bharathanaatyam duo)
അവസാനമിനുക്കുപണി. (Last minute touch-up)
KKSV Stage.
തിരുവാതിര.(Thiruvaathira)
നിറഞ്ഞ സദസ്സ്.(Housefull audience)
പുലിക്കളി.(Tiger and Hunter)
കാവടിയാട്ടം (Kavadi Dance)
Please post your comments and suggestions by clicking Comments below: