ഒന്നു ‘ബിംഗി’യാലെന്താ?
ബിംഗാനോ? അതെന്താ എന്നു ചോദിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ഒന്നു ബിംഗി നോക്കാം. അതെ, മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എഞ്ചിനു പുതിയ പേര് കണ്ടെത്തിയിരിക്കയാണ് - ബിംഗ് (Bing). കുറെമാസത്തെ പേരു തേടലിനുശേഷം കണ്ടെത്തിയതാണു ബിംഗ് എന്ന പേര്. കുമോ എന്നപേരിലായിരുന്നു മുന്‍പ് ഇതിന്റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഇത് ഇനി മൈക്രോസോഫ്റ്റിന്റെലൈവ് സെര്‍ച്ച് (Live Search) എന്ന സെര്‍ച്ച് എഞ്ചിന്റെ പുതിയ അവതാരമായിരിക്കും. സെര്‍ച്ച്എഞ്ചിനുകളില്‍ ഭീമനായ ഗൂഗിളിനോട് ചെറുതായി ഒന്നു ഏറ്റുമുട്ടാനുള്ള ഭാവത്തിലാണെന്നു തോന്നുന്നുബിംഗ് എന്ന പുതിയ സെര്‍ച്ച് എഞ്ചിനുമായി സോഫ്റ്റ്വെയര് രംഗത്തെ മൈക്രോസോഫ്റ്റിന്റെപുറപ്പാട്. അവര്‍ ഇതിനെ ഒരു "ഡിസിഷന്‍ എഞ്ചിന്" എന്നാണ് വിളിക്കുന്നത്.
എന്തൊക്കെയാണ് ബിംഗിന്റെ പ്രത്യേകതകള്‍. ഏതെങ്കിലും സെര്‍ച്ച് റിസല്‍ട്ട് ലിങ്കിന്റെ മുകളില്‍മൗസ് കൊണ്ടുവെക്കുമ്പോഴേ, വലതുവശത്തായി നെടുകെ ഒരു ലൈനും അതിന്റെ നടുക്ക് ഒരു ചെറിയബട്ടനും കാണാം. മൗസ് ആ ഭാഗത്തേക്ക് നീക്കുമ്പോഴേക്കും ആ റിസല്‍ട്ടിന്റെ ഒരു രത്നചുരുക്കം ഒരുപോപ്പ്-അപ്പ് ആയി വലതുവശത്ത് കാണാവുന്നതാണ്. ചിത്രങ്ങള്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ഇമേജ് തമ്പ്നെയിലില്‍ മുകളില്‍ മൗസ് കൊണ്ടുവരുമ്പോള്‍ അത് ഹൈലൈറ്റ് ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവര്ങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
എന്നാല്‍ വീഡിയോ സെര്‍ച്ച് ആണ് ചെയ്യുന്നതെങ്കില്‍ റിസല്‍ട്ട് തമ്പ്നെയിലില്‍ മൗസ്കൊണ്ടുവരുമ്പോഴേക്കും ആ വീഡിയോ അതേ സൈസില്‍ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറന്ന് വീഡിയോ പ്ലേ ചെയ്യും.
ഇപ്പോള്‍ ബിംഗ് ബീറ്റാ ടാഗോടെയാണ് കാണുന്നത്. എന്നാല്‍ 2009 ജൂണ്‍ 3 മുതല്‍ പൂര്‍ണ്ണമായിപ്രവര്‍ത്തിച്ചു തുടങ്ങും എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
ഗൂഗ്ലാം, ഗൂഗ്ലി നോക്കാം, ഗൂഗീളില്‍ തപ്പട്ടെ എന്നു പറയുന്നതുപോലെ ഇനി ഒന്നു ബിംഗി നോക്കാം. ഗൂഗിളിനൊപ്പം വരുമോ എന്നുകാണാമല്ലോ. അപ്പോള്‍ ഹാപ്പി ബിംഗിംഗ്!!!
Tuesday, June 02, 2009
Subscribe to:
Post Comments (Atom)
17 comments:
വിജ്ഞാനപ്രദം
Thnxxx
ബിംഗ് ബിംഗ് ബിംഗാന. :))
prelaunch announcement മുതല്‍ കാത്തു ഇരിക്കുകയാണ് ബിംഗ് ഇനെ . നോക്കാം എന്താ പുതിയതായി വരുന്നതെന്ന്
നന്ദി !
നമ്മുടെ Bingo chips ന്റെ വിജയമാക്കും ഇങനെ ഒരു പേരിടാന്‍ കാരണം
ബിംഗാം ബിംഗാം ബിംഗിക്കൊണ്ടിരിക്കാം..
ബ്ലിംഗാതിരിക്കാം..:)
ഈ അറിവ് പകർന്നതിനു നന്ദി
thanx for the information
BING = Bing Is Not Google !!!!
നന്ദി..
നല്ല പേര് :)
..നന്ദി..
നന്ദി,
അരുൺ കായംകുളം,
സാബിത്,
ജി.മനു,
കണ്ണനുണ്ണി,
സിയ,
സെമൂസ്,
ബഷീർ വെള്ളറക്കാട്,
ധൃഷ്ടദ്യുമ്നൻ,
പി.അനൂപ്,
കുമാരൻ,
പ്രിയ ഉണ്ണികൃഷ്ണൻ,
ഹൻല്ലലത്.
കൃഷ് മാഷെ,
വല്ല വയസ്സായവരേയും കാണുമ്പോള്‍ അവര്‍ ചിലപ്പോള്‍ ചോദിച്ചെന്നിരിക്കും മോനെവിടെയാ പോകുന്നതെന്ന്. അപ്പോള്‍ പറയരുതേ ഒന്നു ബിംഗാന് പോകുന്നതെന്ന്...
എന്തായാലും പുതിയ അറിവ് നല്‍കിയതിന് നന്ദി മാഷെ
ഇനി എന്ധുതന്നെ ബിംഗിയാലും ഗൂഗിളിനെ തോപ്പിക്കാന്‍ പറ്റൂലാ... കാരണം "ഗൂഗിള്‍" പല സോഫ്റ്റ്വെയര് എന്ജനീര് മാര്‍ക്കും പണ്ടുമുതലേ ദൈവത്തിനു സമമാണ് (അപത്ബാന്ധവന്)
കുഞ്ഞന്‍: ഹഹ.. നന്ദി.
രാജേഷ് കുന്നത്ത്: നന്ദി.
namaskaram.
:)
Post a Comment